ശങ്കർ- അർജുൻ കൂട്ടുകെട്ടിന്റെ 'ജെന്റിൽമാൻ'; 33 വർഷങ്ങൾക്ക് ശേഷം വീണ്ടും തിയറ്ററുകളിലേക്ക്

1993-ൽ പുറത്തിറങ്ങിയ 'ജെന്റിൽമാൻ' സംവിധായകൻ ശങ്കർ ഒരുക്കിയ ആദ്യ ഫീച്ചർ ചിത്രമാണ്.
Gentleman
Gentlemanspecial arrangement
Edited By:
Updated on
1 min read

'ജെന്റിൽമാൻ' പുതിയ സാങ്കേതിക മികവോടെ വീണ്ടും പ്രേക്ഷകരിലേക്ക് എത്തുന്നു. ചിത്രത്തിന്റെ റിലീസിന്റെ 33-ാം വാർഷികം ആഘോഷിക്കുന്നതിനോടനുബന്ധിച്ച്, 4K അൾട്ര എച്ച് ഡി ദൃശ്യ നിലവാരത്തിലും ഡോൾബി അറ്റ്മോസ് ശബ്ദ സാങ്കേതിക വിദ്യയോടെയും ചിത്രം റീമാസ്റ്റർ ചെയ്ത് വീണ്ടും തിയറ്ററുകളിൽ എത്തിക്കുമെന്ന് നിർമാതാക്കൾ അറിയിച്ചു.

ഇന്ത്യൻ സിനിമയുടെ ചരിത്രത്തിൽ സാങ്കേതിക മികവും ശക്തമായ കഥ പറച്ചിലും കൊണ്ട് പുതിയ അധ്യായം കുറിച്ച ക്ലാസിക് ചിത്രങ്ങളിൽ ഒന്നാണ് 'ജെന്റിൽമാൻ'. കെടി കുഞ്ഞുമോൻ അവതരിപ്പിക്കുന്ന ഈ റീ-റിലീസ് പ്രഖ്യാപനം സിനിമാ പ്രേമികൾക്കിടയിൽ വലിയ ആവേശമാണ് സൃഷ്ടിച്ചിരിക്കുന്നത്. ചിത്രത്തിന്റെ റീ റിലീസ് തീയതി ഉടൻ പ്രഖ്യാപിക്കുമെന്നാണ് സൂചന.

1993-ൽ പുറത്തിറങ്ങിയ 'ജെന്റിൽമാൻ' സംവിധായകൻ ശങ്കർ ഒരുക്കിയ ആദ്യ ഫീച്ചർ ചിത്രമാണ്. സാമൂഹിക പ്രസക്തിയുള്ള വിഷയത്തെ വാണിജ്യ സിനിമയുടെ അവതരണശൈലിയുമായി സമന്വയിപ്പിച്ച ചിത്രം ഇന്ത്യൻ സിനിമയിലെ ഒരു വലിയ വഴിത്തിരിവായി മാറി. ആക്ഷൻ കിങ് അർജുൻ നായകനായ ചിത്രത്തിൽ മധുബാലയാണ് നായിക.

ഗൗണ്ടമണി, സെന്തിൽ, ചാരുഹാസൻ, സുബാഷ്‌രി, വിനീത് തുടങ്ങി നിരവധി പ്രമുഖ താരങ്ങൾ ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു. സംഗീതം: എആർ റഹ്മാൻ, കഥ, സംഭാഷണം: ബാലകുമാരൻ, വരികൾ: വൈരമുത്തു, വാലി, ഛായാഗ്രഹണം: ജീവ, എഡിറ്റിംഗ്: ബി. ലെനിൻ, വി.ടി. വിജയൻ, കലാസംവിധാനം: തോട്ടാ തരാണി.

ഈ ടീമിന്റെ മികവാണ് ചിത്രത്തെ ഇന്ത്യൻ സിനിമയിലെ എക്കാലത്തെയും മികച്ച ടെക്നിക്കൽ സിനിമകളിലൊന്നാക്കി മാറ്റിയത്. ഉന്നത വിദ്യാഭ്യാസ രംഗത്തെ അഴിമതിയും ക്യാപിറ്റേഷൻ ഫീസും സാധാരണക്കാരുടെ സ്വപ്നങ്ങളെ എങ്ങനെ തകർക്കുന്നു എന്ന സാമൂഹിക വിഷയമാണ് 'ജെന്റിൽമാൻ' കൈകാര്യം ചെയ്യുന്നത്.

ആക്ഷൻ, പ്രണയം, ഹാസ്യം, സാമൂഹിക സന്ദേശം എന്നിവയുടെ മികച്ച സമന്വയമായ ചിത്രം ഇന്നും പ്രസക്തിയുള്ള വിഷയങ്ങൾ കൈകാര്യം ചെയ്യുന്നതിനാൽ പുതിയ തലമുറയ്ക്കും ആസ്വദിക്കാനാകുന്ന ക്ലാസിക്കായാണ് വിലയിരുത്തപ്പെടുന്നത്. ചിത്രത്തിന്റെ സംഗീതം ഒരുക്കിയത് ഓസ്കർ ജേതാവായ എ.ആർ. റഹ്മാൻ ആണ്. പുറത്തിറങ്ങിയ സമയത്ത് ചിത്രത്തിലെ ഗാനങ്ങളും പശ്ചാത്തല സംഗീതവും രാജ്യവ്യാപകമായി വലിയ ശ്രദ്ധ നേടിയിരുന്നു.

Gentleman
മമ്മൂട്ടിയോ ലാലേട്ടനോ? മോഹന്‍ലാലിനെ നേരില്‍ കണ്ടപ്പോള്‍ അഭിപ്രായം മാറി; ജര്‍മന്‍ ഷോയെക്കുറിച്ച് ഹിച്ച്‌ഹൈക്കിങ് നൊമാഡ്
Gentleman
'അവർക്കിടയിൽ നിരന്തരം അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടായിരുന്നു; അഭിഷേകും കരിഷ്മയും തമ്മിൽ പിരിഞ്ഞതിനെക്കുറിച്ച് നിർമാതാവ്
Gentleman
'ബ്രേക്ക് കഴിഞ്ഞ് തിരികെ വന്നപ്പോൾ സിനിമയൊന്നുമില്ല, അങ്ങനെ സീരിയൽ ചെയ്തു; നമ്മുടെ ഉള്ളിൽ നിന്നാണ് നമ്മൾ സ്വതന്ത്രരാകേണ്ടത്'
Summary

Arjun Sarja starrer Gentleman movie re release updates.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com