Ramayana Pinterest
Entertainment

ഇന്ത്യ മുഴവൻ അലഞ്ഞാലും സായിയെപ്പോലൊരു 'സീത'യെ കണ്ടെത്താനാവില്ല; വിമർശനങ്ങൾക്കിടെ പിന്തുണയുമായി ധനുഷ്

ദൈവത്തോട് അത്രയേറെ ഭക്തിയും ശുദ്ധമായ മനസ്സുമുള്ള വ്യക്തിയാണ് സായ്. അതീവസുന്ദരിയാണ്. ​ഗംഭീര അഭിനേത്രിയുമാണ്.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : ചന്ദ്ര സ്വസ്തി

നിതേഷ് തിവാരിയുടെ സംവിധാനത്തിൽ ഒരുങ്ങിയ ‘രാമായണ’യിൽ സീതയായി എത്തിയ സായ് പല്ലവിക്കെതിരായ വിമർശനങ്ങളിൽ പ്രതികരണവുമായി നടൻ ധനുഷ്. സീതയുടെ വേഷം അവതരിപ്പിക്കാൻ സായ് പല്ലവിയേക്കാൾ മികച്ചൊരു താരം രാജ്യത്തുതന്നെ ഉണ്ടാകില്ലെന്നാണ് ധനുഷിന്റെ അഭിപ്രായം. ഇരുവരും ഒന്നിക്കുന്ന ‘ഓം’ എന്ന പുതിയ ചിത്രത്തിന്റെ പ്രീ റിലീസ് ചടങ്ങിലായിരുന്നു ധനുഷിന്റെ പ്രതികരണം.

‘സീതയുടെ വേഷത്തിൽ സായ് പല്ലവിയെ അവതരിപ്പിച്ചതിനെക്കുറിച്ച് നിരവധി വിമർശനങ്ങളും ചർച്ചകളും നടക്കുന്നുണ്ട്. അതിന്റെ കാരണം എനിക്ക് മനസ്സിലാകുന്നില്ല. ഷൂട്ടിങ്ങിനിടയിലെ ഇടവേളകളിൽ പോലും അവർ പ്രാർഥിച്ചുകൊണ്ടിരിക്കുമായിരുന്നു. ദൈവത്തോട് അത്രയേറെ ഭക്തിയും ശുദ്ധമായ മനസ്സുമുള്ള വ്യക്തിയാണ് സായ്. അതീവസുന്ദരിയാണ്. ​ഗംഭീര അഭിനേത്രിയുമാണ്. ഇന്ത്യ മുഴുവൻ തിരഞ്ഞാലും സായ് പല്ലവിയെപ്പോലെ മറ്റൊരു സീതയെ കണ്ടെത്താനാകില്ല’ എന്നായിരുന്നു ധനുഷിന്റെ വാക്കുകൾ.

സായ് പല്ലവിക്കൊപ്പമുള്ള മുൻകാല അനുഭവങ്ങളും ധനുഷ് ചടങ്ങിൽ പങ്കുവെച്ചു. ‘മാരി 2’ എന്ന ചിത്രത്തിന്റെ ചിത്രീകരണത്തിനിടെയാണ് ആദ്യമായി സായ് പല്ലവിയെ പരിചയപ്പെടുന്നത്. അന്ന് വളരെ നിഷ്കളങ്കയും അധികം സംസാരിക്കാത്ത പ്രകൃതക്കാരിയുമായിരുന്നു താരമെന്ന് ധനുഷ് ഓർത്തെടുത്തു. എന്നാൽ ഒൻപത് വർഷങ്ങൾക്കുശേഷം ‘ഓം’ സിനിമയുടെ സെറ്റിൽ വീണ്ടും കണ്ടപ്പോൾ സായ് പല്ലവിയിൽ വലിയ മാറ്റമാണ് കണ്ടതെന്നും അഭിനയത്തിലും സംസാരത്തിലും ശരീരഭാഷയിലുമെല്ലാം ആത്മവിശ്വാസം പ്രകടമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

‘ഓം’ സിനിമയിൽ നിത്യ റെഡ്ഡി എന്ന സിബിഐ ഉദ്യോഗസ്ഥയുടെ വേഷത്തിലാണ് സായ് പല്ലവി എത്തുന്നത്. രക്തചന്ദനത്തിന്റെ അനധികൃത വ്യാപാരവുമായി ബന്ധപ്പെട്ട അന്വേഷണമാണ് ചിത്രത്തിന്റെ പ്രമേയം. ധനുഷിനൊപ്പം മമ്മൂട്ടിയും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്. നവംബർ 20നാണ് ചിത്രം തിയറ്ററുകളിലെത്തുന്നത്.

അതേസമയം, രൺബീർ കപൂർ ശ്രീരാമനായും യഷ് രാവണനായും എത്തുന്ന ‘രാമായണ’യുടെ ആദ്യഭാഗം നവംബർ അഞ്ചിനാണ് തിയറ്ററുകളിലെത്തിയത്. 500 കോടിക്കു മുകളിലാണ് ഇതുവരെ ചിത്രം ബോക്സ് ഓഫീസിൽ നിന്നും സ്വന്തമാക്കിയിട്ടുള്ളത്. സായ് പല്ലവിയാണ് ചിത്രത്തിൽ സീതയായി വേഷമിടുന്നത്. ചിത്രത്തിലെ താരത്തിന്റെ ലുക്കും കാസ്റ്റിങ്ങും സംബന്ധിച്ച് സമൂഹമാധ്യമങ്ങളിൽ ചർച്ചകൾ തുടരുന്നതിനിടെയാണ് ധനുഷിന്റെ പരസ്യമായ പിന്തുണ.

Even if you search all over India, you won't find a Sita like Sai; Dhanush supports her amid criticism

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

നെടുമ്പാശ്ശേരി വിമാനത്താവളത്തിലെ ബാർ ലൈസൻസ് റദ്ദാക്കി സർക്കാർ; മുൻ എക്സൈസ് കമ്മിഷണറുടെ ഉത്തരവ് തിരുത്തി

'ഇതായിരുന്നു നമ്മുടെ അവസാന കൂടിക്കാഴ്ച; യാത്ര പറയാന്‍ പോലുമായില്ലെന്നത് വേദനിപ്പിക്കുന്നു'; ഉള്ളുലഞ്ഞ് രഹ്ന

​ഗംഭീർ തുടരും... 'ടെസ്റ്റിന്' ഇന്ത്യന്‍ കോച്ചിങ് ടീം പിരിയും!

അവധി ആഘോഷിക്കാനെത്തി; തിരുവണ്ണാമലയില്‍ നാല് പെണ്‍കുട്ടികളും ഹോസ്റ്റല്‍ വാര്‍ഡനും മുങ്ങിമരിച്ചു

കൊച്ചമ്മയുടെ വിവാഹത്തില്‍ സന്തോഷവും ചെറിയ വിഷമവുമുണ്ടെന്ന് കണ്‍മണി; ആശ്വസിപ്പിച്ച് റിമി ടോമി