ചിത്രം /എക്‌സ് 
Entertainment

രജനികാന്തിനൊപ്പം ഫഹദ് ഫാസിലും; വേട്ടയന്‍ ലൊക്കേഷന്‍ ദൃശ്യങ്ങള്‍, വീഡിയോ 

ഫഹദ് ഫാസിലും രജനികാന്തും ഇതാദ്യമായിട്ടാണ് ഒന്നിച്ച് അഭിനയിക്കുന്നത്.

Author : സമകാലിക മലയാളം ഡെസ്ക്



2024ല്‍ തെന്നിന്ത്യന്‍ സിനിമാ പ്രേക്ഷകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളിലൊന്നാണ് രജനികാന്ത് നായകനായെത്തുന്ന വേട്ടയന്‍. ജയ് ഭീമിന് ശേഷം ടി.ജെ ജ്ഞാനവേല്‍ സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ചിത്രത്തില്‍ ഫഹദ് ഫാസിലും ഒരു പ്രധാന വേഷം ചെയ്യുന്നുണ്ട്. 

സിനിമയുടെ ചിത്രീകരണവുമായി ബന്ധപ്പെട്ട ഒരു ലൊക്കേഷന്‍ വീഡിയോ സോഷ്യല്‍ മീഡിയയില്‍ ഇടംപിടിക്കുകയാണ്. രജനികാന്തും ഫഹദ് ഫാസിലുമാണ് വിഡിയോയിലുളളത്. കേരളത്തിലുള്‍പ്പെടെ കഴിഞ്ഞ ഏതാനും മാസങ്ങളായി വേട്ടയന്റെ ചിത്രീകരണം പുരോഗമിക്കുകയാണ്. ചിത്രത്തിന്റെ ലൊക്കേഷനില്‍ നിന്നുള്ള ദൃശ്യങ്ങളും വീഡിയോയും പുറത്തുവന്നിട്ടുണ്ട്. 

രജനികാന്തും ഫഹദ് ഫാസിലുമാണ് ചിത്രീകരണ ദൃശ്യത്തിലുള്ളത്. ഫോര്‍മല്‍ വേഷത്തിലാണ് രജനിയെങ്കില്‍ ഫഹദ് കളര്‍ഫുള്‍ വേഷത്തിലാണ്. ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെ ഇരുവരും ഒരുമിച്ചുള്ള ഒരു ഫോട്ടോയും ലീക്കായിരുന്നു.

ഫഹദ് ഫാസിലും രജനികാന്തും ഇതാദ്യമായിട്ടാണ് ഒന്നിച്ച് അഭിനയിക്കുന്നത്. ചിത്രത്തില്‍ മഞ്ജു വാര്യര്‍, റാണ, ദുഷാരാ വിജയന്‍, റിതിക സിങ്, അമിതാഭ് ബച്ചന്‍ എന്നിവരാണ് മറ്റുതാരങ്ങള്‍. 32 വര്‍ഷങ്ങള്‍ക്കു ശേഷമാണ് അമിതാഭ് ബച്ചനും രജനികാന്തും ഒരുമിച്ചഭിനയിക്കുന്നത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഒടുവില്‍ പശ്ചിമേഷ്യ സമാധാനത്തിലേക്ക്, കരടു കരാറിന് അംഗീകാരം; ഹോര്‍മുസ് വെള്ളിയാഴ്ച തുറക്കും

​40ാം വയസിൽ ലോകകപ്പ് അരങ്ങേറ്റം! അവിശ്വസനീയ സേവുകൾ, ആ അതികായന് മുന്നിൽ സ്പെയിൻ 'സുല്ലിട്ടു'; ആരാണ് വോസിന്യ?

ഒറ്റരാത്രികൊണ്ട് കുളംകോരിയ ചരിത്രം; തൃശ്ശൂരിന്റെ ഹൃദയമിടിപ്പായി പുരാണങ്ങളും ഐതിഹ്യങ്ങളും കെട്ടുപിണയുന്ന വടക്കേച്ചിറ

'സീറോ ടിക്കറ്റ്' കളയല്ലേ! നിങ്ങളെ കാത്തിരിക്കുന്നുണ്ട് ആ സമ്മാനം

തയ്യൽക്കൂലിക്ക് പണമില്ല; അട്ടപ്പാടിയിൽ സൗജന്യ തുണി കിട്ടിയിട്ടും യൂണിഫോം തുന്നാനാകാതെ ആദിവാസി കുട്ടികൾ ക്ലാസിന് പുറത്ത്

SCROLL FOR NEXT