Maareesan ഇൻസ്റ്റ​ഗ്രാം
Entertainment

ഫഹദ് ഫാസിലും വടിവേലുവും ഒന്നിച്ചെത്തിയ മാരീസൻ ഒടിടിയിലേക്ക്; എവിടെ, എപ്പോൾ കാണാം

ജൂലൈ 25നാണ് ചിത്രം തിയറ്ററുകളിലെത്തിയത്.

സമകാലിക മലയാളം ഡെസ്ക്

മാമന്നന് ശേഷം ഫഹദ് ഫാസിലും വടിവേലുവും ഒന്നിച്ച ചിത്രമായിരുന്നു മാരീസൻ. മലയാളിയായ സുധീഷ് ശങ്കർ ആണ് ചിത്രം സംവിധാനം ചെയ്തത്. മികച്ച പ്രേക്ഷക പ്രശംസ ചിത്രം നേടിയെങ്കിലും ബോക്സോഫീസിൽ കളക്ഷൻ നേടാൻ മാരീസനായില്ല. വേലായുധം പിള്ളൈ എന്ന കഥാപാത്രമായി ചിത്രത്തിൽ വടിവേലു എത്തിയപ്പോൾ ദയ എന്ന കള്ളന്റെ വേഷത്തിലാണ് ഫഹദ് ചിത്രത്തിലെത്തിയത്.

ജൂലൈ 25നാണ് ചിത്രം തിയറ്ററുകളിലെത്തിയത്. മാരീസന്റെ കഥയും തിരക്കഥയും സംഭാഷണവും രചിച്ചത് വി കൃഷ്ണമൂര്‍ത്തിയാണ്. ചിത്രത്തിന്റെ ക്രിയേറ്റീവ് ഡയറക്ടറും വി കൃഷ്ണമൂര്‍ത്തി തന്നെയാണ്. ഇപ്പോഴിതാ ചിത്രം ഒടിടി റിലീസിനെത്തുകയാണ്.

നെറ്റ്ഫ്ലിക്സ് ആണ് ചിത്രത്തിന്റെ സ്ട്രീമിങ് അവകാശം സ്വന്തമാക്കിയത്. തമിഴ്, ഹിന്ദി, തെലുങ്ക്, കന്നഡ, മലയാളം എന്നീ ഭാഷകളിലും ചിത്രം കാണാം. ഓഗസ്റ്റ് 22ന് ചിത്രം നെറ്റ്ഫ്ലിക്സിൽ സ്ട്രീമിങ് ആരംഭിക്കും. കോവൈ സരള, വിവേക് പ്രസന്ന, സിതാര, പിഎല്‍ തേനപ്പന്‍, ലിവിംഗ്സ്റ്റണ്‍, റെണുക, ശരവണ സുബ്ബയ്യ, കൃഷ്ണ, ഹരിത, ടെലിഫോണ്‍ രാജ് തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷങ്ങള്‍ ചെയ്തിട്ടുണ്ട്.

ഇ ഫോര്‍ എന്റര്‍ടെയ്ൻമെന്റ് ആണ് ചിത്രത്തിന്റെ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍. ഛായാഗ്രഹണം: കലൈസെല്‍വന്‍ ശിവാജി, സംഗീതം: യുവാന്‍ ശങ്കര്‍ രാജ, എഡിറ്റിങ്: ശ്രീജിത് സാരംഗ്, ആര്‍ട്ട് ഡയറക്ഷന്‍: മഹേന്ദ്രന്‍ എന്നിവർ നിർവ്വഹിച്ചിരിക്കുന്നു.

Cinema News: Fahadh Faasil and Vadivelu starrer Maareesan OTT Release date out.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അനുനയത്തിന് വഴങ്ങാതെ കെ സുധാകരന്‍, തീരുമാനം ഹൈക്കമാന്‍ഡിന് ?; ബാക്കി സ്ഥാനാര്‍ത്ഥികളെയും ഇന്ന് പ്രഖ്യാപിക്കും

'ഇന്നലത്തെ മഴയിൽ പൊട്ടിമുളച്ച തകരയല്ല'; ലീഗ് സ്ഥാനാർത്ഥി പട്ടികയിൽ അതൃപ്തിയുമായി നൂർബിന റഷീദ്

'കോൺ​ഗ്രസ് കുട്ടനാടിനെ വിറ്റു, ഇത് ജനങ്ങൾ പൊറുക്കില്ല'

'തളിപ്പറമ്പ്, പയ്യന്നൂര്‍ മണ്ഡലങ്ങളില്‍ ജാഗ്രത വേണം'; വിമത നീക്കങ്ങളില്‍ കരുതലോടെ സിപിഎം

ഗ്യാസ് സിലിണ്ടർ വിതരണം ഇനി ഈസിയാകും, ക്രമക്കേട് തടയാൻ 'കേരള എൽപിജി സപ്ലൈ' ട്രാക്കറുമായി അധികൃതർ

SCROLL FOR NEXT