Fahadh Faasil and Vijay 
Entertainment

'നീയൊരു നടനാകുമെന്ന് ജീവിതത്തില്‍ ആദ്യം പറഞ്ഞത് വിജയ് സാര്‍'; മറക്കാനാകാത്ത ഓര്‍മ പങ്കിട്ട് ഫഹദ് ഫാസില്‍

' ആ സമയത്ത് ഖുഷി പ്ലാന്‍ ചെയ്യുന്നുണ്ടായിരുന്നു. അതിന്റെ ഐഡിയയെക്കുറിച്ചൊക്കെ സംസാരിച്ചിരുന്നു'

Author : സമകാലിക മലയാളം ഡെസ്ക്
Edited By : അബിന്‍ പൊന്നപ്പന്‍

മലയാള സിനിമയിലെ ആ തലമുറയിലെ മികച്ച നടന്മാരില്‍ ഒരാളാണ് ഫഹദ് ഫാസിലെന്ന് നിസ്സംശയം പറയാം. മലയാളവും കടന്ന് തമിഴിലും തെലുങ്കിലുമെല്ലാം സാന്നിധ്യം അറിയിച്ച നടനാണ് ഫഹദ് ഫാസില്‍ ഇന്ന്. സംസ്ഥാന-ദേശീയ പുരസ്‌കാരങ്ങളും അദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്.

തമിഴ്‌നാട് മുഖ്യമന്ത്രിയും നടനുമായി വിജയിയുമായി തനിക്കുള്ള സൗഹൃദത്തെക്കുറിച്ച് സംസാരിക്കുകയാണ് ഫഹദ് ഫാസില്‍. പുതിയ ചിത്രം ഡോണ്ട് ട്രബിള്‍ ദ ട്രബിളിന്റെ പ്രൊമോഷന്റെ ഭാഗമായി ബിഹൈന്‍ഡ് വുഡ്‌സ് ടിവിയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ഫഹദ് തങ്ങളുടെ ആദ്യ കൂടിക്കാഴ്ചയെക്കുറിച്ച് സംസാരിച്ചത്.

കൂടുതല്‍ സിനിമ വാര്‍ത്തകള്‍ക്കായി വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ

ഇവിടെ ക്ലിക്ക് ചെയ്യുക

'' വിജയ് സാറിനെ ആദ്യമായി കാണുന്നത് കാതലുക്ക് മര്യാദയുടെ സെറ്റിലാണ്. ഞങ്ങളുടെ വീട്ടില്‍ വച്ച് തന്നെയായിരുന്നു ഷൂട്ടിങ്. ഞാന്‍ വെക്കേഷന് വന്നതായിരുന്നു. എനിക്ക് അന്ന് 12-13 വയസുണ്ടാകും. ഫാദര്‍ വിജയ് സാറിനെ വച്ച് സിനിമ ചെയ്യുന്നുണ്ടായിരുന്നു'' ഫഹദ് ഫാസില്‍ പറയുന്നു.

''എന്നോട് ജീവിതത്തില്‍ ആദ്യമായി നീയൊരു നടനാകുമെന്ന് പറഞ്ഞത് വിജയ് സാര്‍ ആണ്. അന്ന് ഡീപ്പായിട്ടൊന്നും സംസാരിച്ചിട്ടില്ല. സിനിമയെക്കുറിച്ച് മാത്രമാണ് സംസാരിച്ചത്. കണ്ണുക്കുള്‍ നിലാവ് സിനിമയുടെ സമയത്ത് ഖുഷി പ്ലാന്‍ ചെയ്യുന്നുണ്ടായിരുന്നു. അതിന്റെ ഐഡിയയെക്കുറിച്ചൊക്കെ സംസാരിച്ചിരുന്നു'' എന്നും ഫഹദ് പറയുന്നു.

സിനിമയില്‍ വിജയ് യും ഫഹദ് ഫാസിലും ഒരുമിച്ചില്ലെങ്കിലും ഇരുവരും ഒരുമിച്ചൊരു പരസ്യ ചിത്രത്തില്‍ അഭിനയിച്ചിരുന്നു. വലിയ ചര്‍ച്ചയായി മാറിയിരുന്നു ആ പരസ്യ ചിത്രം. അതേസമയം ടോണ്ട് ട്രബിള്‍ ദ ട്രബിള്‍ ആണ് ഫഹദിന്റെ പുതിയ ചിത്രം. തെലുങ്കിന് പുറമെ മലയാളത്തിലും ചിത്രം തിയേറ്ററുകളിലെത്തും.

Fahadh Faasil recalls his first meeting with Vijay. He was the first person to say that I will be an actor.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ചക്രവാതച്ചുഴി: ബുധനാഴ്ച മുതൽ ശക്തമായ മഴ, ആറു ജില്ലകളിൽ യെല്ലോ അലർട്ട്

'മൂന്നു മാസത്തിനകം തീരുമാനമെടുക്കണം' ; തൃണമൂല്‍ ചിഹ്ന തര്‍ക്കത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷനോട് സുപ്രീംകോടതി

ഹോസ്റ്റൽ ഫീസ് അടച്ചില്ലെന്ന് കാട്ടി പരീക്ഷാഫലം തടഞ്ഞുവെച്ചു: മണ്ണുത്തി വെറ്ററിനറി സർവകലാശാലയിൽ വിദ്യാർഥി പ്രക്ഷോഭം

സോഷ്യൽമീഡിയ വൈറൽ ടിപ്പുകളെ വിശ്വസിക്കരുത്, മാനസികാരോ​ഗ്യമെന്ന ഹാഷ്ടാ​ഗിൽ വരുന്നത് പകുതിയും അശാസ്ത്രീയം

2000 രൂപയ്ക്ക് മുകളിലുള്ള യുപിഐ ഇടപാടുകൾക്ക് ഫീസ്: സ്റ്റേ നൽകാൻ വിസമ്മതിച്ച് സുപ്രീം കോടതി; വിശദമായ സത്യവാങ്മൂലം നൽകാൻ നിർദ്ദേശം