Fahadh Faasil  
Entertainment

'എല്ലാവരുടേയും ജീവിതം ഇതുപോലെയാകും എന്നാണ് കരുതിയത്'; എഡിഎച്ച്ഡി ഉണ്ടെന്ന് തിരിച്ചറിഞ്ഞതിനെപ്പറ്റി ഫഹദ് ഫാസില്‍

ചില കാര്യങ്ങള്‍ ചെയ്തതിന്റെ കാരണം ഇതായിരുന്നുവെന്ന് പിന്നീടാണ് തിരിച്ചറിയുന്നത്

Author : സമകാലിക മലയാളം ഡെസ്ക്
Edited By : അബിന്‍ പൊന്നപ്പന്‍

തനിക്ക് എഡിഎച്ച്എഡി ഉണ്ടെന്ന് തിരിച്ചറിഞ്ഞതിനെക്കുറിച്ച് നടന്‍ ഫഹദ് ഫാസില്‍ തുറന്നു പറഞ്ഞിരുന്നു. 40 കളിലാണ് തനിക്ക് എഡിഎച്ച്ഡി ഉണ്ടെന്ന് ഡയഗ്നോസ് ചെയ്യുന്നതെന്നാണ് ഫഹദ് പറഞ്ഞത്. ജീവിതത്തില്‍ വലിയ വഴിത്തിരിവായിരുന്നു അതെന്നും താരം മുമ്പ് പറഞ്ഞിരുന്നു.

പുതിയ ചിത്രത്തിന്റെ പ്രൊമോഷന് വേണ്ടി നല്‍കിയ അഭിമുഖത്തില്‍ എഡിഎച്ച്ഡിയെക്കുറിച്ച് ഫഹദ് ഫാസില്‍ സംസാരിക്കുന്നുണ്ട്. കുട്ടിക്കാലത്തും കൗമാരക്കാലത്തുമൊക്കെ താന്‍ ചെയ്തിരുന്ന പലതിന്റെ കാരണം എന്താണെന്ന് എഡിഎച്ച്ഡി ഡയഗ്നോസ് ചെയ്തതോടെയാണ് മനസിലായതെന്നാണ് ഫഹദ് പറയുന്നത്. ഗലാട്ട പ്ലസിന് നല്‍കിയ അഭിമുഖത്തിലാണ് താരം മനസു തുറന്നത്.

''ബോര്‍ഡിങ് സ്‌കൂളില്‍ പഠിക്കുമ്പോല്‍ ജീവിതത്തില്‍ ഒരു പാറ്റേണ്‍ ശീലമാകും. വീട്ടില്‍ ലഭിക്കുന്ന ശ്രദ്ധ കിട്ടിയെന്ന് വരില്ല. സ്വന്തം കാര്യങ്ങള്‍ നമ്മള്‍ തന്നെ നോക്കണം. ജീവിതകാലം മുഴുവന്‍ ഞാന്‍ ബോര്‍ഡിങ് സ്‌കൂളിലായിരുന്നു. അതിന് ശേഷം അമേരിക്കയിലേക്കും പോയി. അതെല്ലാം ഞാന്‍ ഒറ്റയ്ക്കാണ് നേരിട്ടത്. എല്ലാവരുടേയും ജീവിതം ഇതുപോലെയാകും എന്നാണ് ഞാന്‍ കരുതിയിരുന്നത്'' ഫഹദ് ഫാസില്‍ പറയുന്നു.

''അന്ന് ഞാന്‍ ചില കാര്യങ്ങള്‍ ചില രീതിയില്‍ ചെയ്തതിന്റെ കാരണം ഇതായിരുന്നുവെന്ന് പിന്നീടാണ് തിരിച്ചറിയുന്നത്. വലുതായിട്ടൊന്നുമില്ല, ചെറിയ ചില കാര്യങ്ങള്‍. ചിലപ്പോള്‍ തിരുമാനങ്ങളെടുക്കുന്നതില്‍ പരാജയപ്പെടും. അത് നല്ലതും ചീത്തയും അറിയാത്തതു കൊണ്ടായിരിക്കില്ല. എന്തുകൊണ്ടോ തീരുമാനമെടുക്കുന്നതില്‍ പരാജയപ്പെടും'' എന്നും താരം പറയുന്നു.

തെലുങ്കില്‍ പുറത്തിറങ്ങുന്ന ഡോണ്ട് ട്രബിള്‍ ദ ട്രബിള്‍ ആണ് ഫഹദിന്റെ പുതിയ ചിത്രം. മലയാളത്തിലും ചിത്രം പുറത്തിറങ്ങുന്നുണ്ട്. എസ്എസ് രാജമൗലിയാണ് ചിത്രം അവതരിപ്പിക്കുന്നത്. ശശാങ്ക യെലേതിയാണ് സിനിമയുടെ സംവിധാനം. സാറ പാലേക്കര്‍, സൗരഭ് സച്ച്‌ദേവ, മഹേഷ് മഞ്ജരേക്കര്‍ തുടങ്ങിയവരും ചിത്രത്തിലുണ്ട്.

Fahadh Faasil talks about ADHD diagnose. Shares his difficulties to make decisions.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഉജ്ജയിനിൽ ഷാഹി മസ്ജിദിന്റെ ഭാഗം പൊളിക്കുന്നതിനിടെ സംഘർഷവും കല്ലേറും: കണ്ണീർവാതകം പ്രയോഗിച്ച് പൊലീസ്; നഗരത്തിൽ അതീവ ജാഗ്രത

21 കിലോമീറ്റര്‍ മൈലേജ്, പ്രാരംഭ വില 7.84 ലക്ഷം രൂപ; റെനോ ട്രൈബര്‍ ടര്‍ബോ എന്‍ജിന്‍ വിപണിയില്‍

എല്ലാ ദിവസവും രാവിലെ ചെയ്യുന്ന ഈ ശീലങ്ങൾ തെറ്റാണോ? എങ്ങനെ തിരുത്താം

അമ്മ സംഘടനയ്ക്ക് സ്‌പെഷല്‍ കോടതി വേണ്ടി വരുമല്ലോ ! ; പരിഹസിച്ച് ഹൈക്കോടതി

ഒക്ടോബറില്‍ 16 ദിവസം ബാങ്ക് അവധി; കേരളത്തില്‍ എത്ര?, അറിയാം പട്ടിക