ജയിലർ 2  ഫെയ്സ്ബുക്ക്
Entertainment

സൂപ്പർ കോമ്പോ ജയിലർ 2 വിലും; രജനികാന്തിനൊപ്പം ഫഹദ് ഫാസിൽ

പൊലീസ് ഉദ്യോ​ഗസ്ഥനായാണ് ചിത്രത്തിൽ ഫഹദ് എത്തുകയെന്നാണ് റിപ്പോർട്ടുകൾ.

Author : സമകാലിക മലയാളം ഡെസ്ക്

തമിഴ്- മലയാളം സിനിമാ പ്രേക്ഷകർ ഒന്നടങ്കം ഏറ്റെടുത്ത ചിത്രമാണ് ജയിലർ. ചിത്രത്തിന്റെ രണ്ടാം ഭാ​ഗം ഒരുങ്ങുന്നുവെന്ന വാർത്തയും ഇരുകൈയും നീട്ടിയാണ് പ്രേക്ഷകർ സ്വീകരിച്ചത്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ജയിലർ 2വിന്റെ ഷൂട്ടിങ് അട്ടപ്പാടിയിൽ ആയിരുന്നു. ഇപ്പോഴിതാ ചിത്രത്തിൽ ഫഹദ് ഫാസിലും ഉണ്ടാകുമെന്നാണ് പുതിയ റിപ്പോർട്ട്.

പൊലീസ് ഉദ്യോ​ഗസ്ഥനായാണ് ചിത്രത്തിൽ ഫഹദ് എത്തുകയെന്നാണ് റിപ്പോർട്ടുകൾ. അടുത്ത ഷെഡ്യൂൾ മുതൽ ഫഹദ് ഫാസിൽ ചിത്രത്തിൽ ജോയിൻ ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതിന്റെ ഔദ്യോ​ഗിക സ്ഥിരീകരണം ഉടനെ ഉണ്ടാകുമെന്നാണ് വിവരം. രജനികാന്ത്, രമ്യ കൃഷ്ണൻ, മിർണ മേനോൻ തുടങ്ങിയവരാണ് ജയിലർ 2 ഷൂട്ടിനായി അട്ടപ്പാടിയിലെത്തിയത്.

കഴിഞ്ഞ വർഷം പുറത്തിറങ്ങിയ വേട്ടയ്യൻ എന്ന ചിത്രത്തിലും രജനികാന്തിനൊപ്പം ഫ​ഹദ് എത്തിയിരുന്നു. രജനിക്കൊപ്പമുള്ള ഫഹദിന്റെ കോമ്പോ തമിഴ് - മലയാളം പ്രേക്ഷകരെ ഒന്നടങ്കം ആകർഷിച്ചിരുന്നു. ജയിലർ 2 വിലൂടെ വീണ്ടും ഇരുവരും ഒന്നിക്കുമ്പോൾ പ്രേക്ഷകരും ഇരട്ടി സന്തോഷത്തിലാണ്. നെൽസൺ ദിലീപ്കുമാർ സംവിധാനം ചെയ്യുന്ന ജയിലർ 2 വിൽ വൻ താരനിര അണിനിരക്കുമെന്നാണ് റിപ്പോർട്ട്.

അട്ടപ്പാടിയിലെ ഷൂട്ടിങ് പൂർത്തിയാക്കി രജനി അടക്കമുള്ളവർ ഇന്ന് മടങ്ങുമെന്നാണ് റിപ്പോർട്ട്. സിനിമയുടെ ബാക്കി ഷെഡ്യൂളുകൾ ചെന്നൈയിലാണ് ചിത്രീകരിക്കുക. അട്ടപ്പാടി ഗോഞ്ചിയൂരിലും പരിസര പ്രദേശങ്ങളിലുമായിരുന്നു ജയിലർ 2 വിന്റെ ചിത്രീകരണം. അമ്പതോളം കുടുംബങ്ങളുള്ള ഊരിലെ പലരും സിനിമയുടെ ഭാഗമാണ്.

ജയിലർ 2 സിനിമയുടെ പ്രധാന ഭാഗങ്ങളാണ് ഗോഞ്ചിയൂരിൽ ചിത്രീകരിച്ചത്. കോടികൾ ചെലവഴിച്ച് പടു കൂറ്റൻ സെറ്റുകളാണ് ഇവിടെ നിർമിച്ചതും. വരും ദിവസങ്ങളിൽ സെറ്റ് പൊളിച്ചു നീക്കും. സൺ പിക്ചേഴ്സ് ആണ് ചിത്രം നിർമിക്കുന്നത്. ജയിലർ ആദ്യ ഭാ​ഗം 600 കോടിയാണ് തിയറ്ററുകളിൽ നേടിയത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് 79.70 ശതമാനം പോളിങ്; ഇന്ന് വരെയുള്ള സര്‍വീസ് വോട്ടുകള്‍ പരിഗണിക്കുമെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍

കളിച്ചുകൊണ്ടിരിക്കുമ്പോൾ സൂര്യാതപമേറ്റു; ആലപ്പുഴയിൽ എട്ടു വയസുകാരൻ ആശുപത്രിയിൽ

വിവാഹേതര ബന്ധം എതിർത്തു, ഭാര്യയെ പേപ്പര്‍ കട്ടറിന് കഴുത്തറുത്ത് കൊന്നു; വാവിട്ട് നിലവിളിച്ച് 'ഓവര്‍ ആക്ടിങ്'; ഒടുവില്‍ ട്വിസ്റ്റ്

ഹജ്ജ് തീര്‍ഥാടനം; അധിക ടിക്കറ്റ് നിരക്കായ 10,000 രൂപ കേന്ദ്രം ഏറ്റെടുക്കണം, പ്രധാനമന്ത്രിക്ക് കത്തയച്ച് ലീഗ്

അധികം മെനക്കെടാതെ കുടവയറു കുറയ്ക്കാൻ ഇ‍ഞ്ചി കൊണ്ടൊരു സിംപിൾ മാജിക്

SCROLL FOR NEXT