Fahadh Faasil ഫയല്‍
Entertainment

'സത്യന്‍, പ്രിയന്‍, ബ്ലെസി...'; ഇതിഹാസങ്ങളോട് ചോദിച്ചത് ഈ 'ലാലേട്ടന്‍ ചിത്രങ്ങള്‍' പോലുള്ളവ; ആഗ്രഹങ്ങള്‍ പങ്കിട്ട് ഫഹദ്

സമകാലിക മലയാളം ഡെസ്ക്

ഇന്ത്യന്‍ സിനിമയിലെ തന്നെ ഏറ്റവും തിരക്കുള്ള നടന്മാരില്‍ ഒരാളാണ് ഇന്ന് ഫഹദ് ഫാസില്‍. മലയാളത്തിന് പുറമെ തമിഴിലും തെലുങ്കിലുമെല്ലാം തിരക്കിലാണ് ഫഹദ് ഫാസില്‍. ഹിന്ദിയിലേക്കുള്ള ഫഹദിന്റെ അരങ്ങേറ്റ സിനിമയും അണിയറയിലുണ്ട്. എല്ലാ സംവിധായകരുടേയും ബക്കറ്റ് ലിസ്റ്റിലുള്ള ഒന്നാണ് ഫഹദ് ഫാസിലുമൊത്തൊരു സിനിമ.

എല്ലാ സംവിധായകരും തങ്ങളുടെ നായകനായി ഫഹദിനെ കാണുന്നത് പോലെ തന്നെ, പല സംവിധായകരുടേയും സിനിമകള്‍ ചെയ്യണമെന്ന് ഫഹദും ആഗ്രഹിക്കുന്നുണ്ട്. മലയാളത്തിലെ പ്രമുഖ സംവിധായകരായ പ്രിയദര്‍ശന്‍, സത്യന്‍ അന്തിക്കാട്, ബ്ലെസി തുടങ്ങിയവര്‍ക്കൊപ്പം എത്തരത്തിലുള്ള സിനിമകള്‍ ചെയ്യാനാണ് താന്‍ ആഗ്രഹിക്കുന്നതെന്നും പറയുകയാണ് ഫഹദ് ഫാസില്‍. ക്യു സ്റ്റുഡിയോയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ഫഹദ് മനസ് തുറന്നത്.

''സീനിയേഴ്‌സായ ആളുകളുമായി സംസാരിക്കുമ്പോള്‍ എന്റെ ആഗ്രഹം പറയും. സത്യേട്ടനെ കണ്ടപ്പോള്‍ ഞാന്‍ അദ്ദേഹത്തോട് പറഞ്ഞത് എനിക്ക് ടിപി ബാലഗോപാലന്‍ എംഎ പോലെയുള്ള സിനിമ ചെയ്യണം എന്നാണ്. പ്രിയേട്ടനെ കണ്ടപ്പോള്‍ ചെപ്പ് പോലെയുള്ള സിനിമ വേണമെന്നാണ് പറഞ്ഞത്. സീനിയേഴ്‌സായ ആളുകളെ കാണുമ്പോള്‍ അവരുടെ സിനിമകളാണ് മനസില്‍ വരിക. ഞാന്‍ എപ്പോഴും ആ രീതിയിലാണ് അവരെ സമീപിച്ചിട്ടുള്ളത്'' ഫഹദ് പറയുന്നു.

ഈയ്യടുത്ത് ബ്ലെസി സാറിനെ കണ്ടപ്പോഴും ഇതേ ചോദ്യം ചോദിച്ചിരുന്നു. തന്മാത്ര പോലെയുള്ള സിനിമ ചെയ്തുകൂടേ എന്ന്. ഓരോ സംവിധായകരുടെ കൂടേയും നമുക്ക് അസോസിയേറ്റ് ചെയ്യാന്‍ ആഗ്രഹമുള്ള ചില സിനിമകളുണ്ടാകും. എപ്പോഴും സംവിധായകരോട് എന്നെക്കൊണ്ട് എന്തെങ്കിലും പുതുതായി ചെയ്യിപ്പിക്കൂ എന്നാണ് പറയുള്ളത് എന്നും ഫഹദ് പറയുന്നു.

അതേസമയം താന്‍ എല്ലാ കഥാപാത്രങ്ങളും ചെയ്യാന്‍ പറ്റിയ ആളല്ല. തനിക്ക് ഒരുപാട് പരിമിതികളുണ്ടെന്ന് അറിയാമെന്നും ഫഹദ് പറയുന്നു. നമുക്ക് അടുത്തേക്ക് വരുന്ന ആളുകള്‍ വഴി നമ്മള്‍ കറക്ടാവുകയാണ്. അല്ലാതെ എനിക്ക് ഒറ്റയ്ക്ക് ഒന്നും ചെയ്യാനാകില്ലെന്നാണ് ഫഹദ് പറയുന്നത്. ഓടും കുതിര ചാടും കുതിരയാണ് ഫഹദിന്റെ പുതിയ സിനിമ. കല്യാണി പ്രിയദര്‍ശന്‍ നായികയാകുന്ന സിനിമയുടെ സംവിധാനം അല്‍ത്താഫ് സലീം ആണ്.

Fahadh Faasil wants make mohanlal like movies with Blessy, Sathyan Anthikand and Priyadarshan.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അയ്യപ്പനെയും ശരണമന്ത്രത്തെയും അപമാനിച്ചു; 'പോറ്റിയേ കേറ്റിയേ' ഗാനത്തില്‍ കേസ്

ഈ രാശിക്കാര്‍ക്ക് ചെറുയാത്രകൾ ഗുണകരം

നീലലോഹിതദാസന്‍ നാടാരെ കുറ്റവിമുക്തമാക്കിയ ഹൈക്കോടതി വിധിക്കെതിരെ അപ്പീലുമായി പരാതിക്കാരി സുപ്രീം കോടതിയില്‍

യാത്രക്കാരുടെ ലഗേജിന് ട്രയിനിലും പരിധിയുണ്ട്, അധികമായാല്‍ പണം നല്‍കണം

പുതുവര്‍ഷ സമ്മാനം; രാജ്യത്തുടനീളം ജനുവരി ഒന്നുമുതല്‍ സിഎന്‍ജി, പിഎന്‍ജി വില കുറയും

SCROLL FOR NEXT