Fahadh Faasil 
Entertainment

പേട്രിയറ്റില്‍ മമ്മൂട്ടിക്കും മോഹന്‍ലാലിനും വില്ലന്‍ ഞാന്‍; ആവേശം 2 അടുത്ത വര്‍ഷം; വെളിപ്പെടുത്തി താരം

'മുന്‍ജന്മഭാഗ്യമാണ് ഇവരുടെ കൂടെ സ്‌ക്രീന്‍ പങ്കിടാന്‍ പറ്റുക എന്നത്'

അബിന്‍ പൊന്നപ്പന്‍

ആരാധകര്‍ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രമാണ് പേട്രിയറ്റ്. മമ്മൂട്ടിയും മോഹന്‍ലാലും വര്‍ഷങ്ങള്‍ക്ക് ശേഷം ഒരുമിക്കുന്ന പേട്രിയേറ്റ് ഒരുക്കുന്നത് മഹേഷ് നാരായണന്‍ ആണ്. വന്‍ താരനിര അണിനിരക്കുന്ന ചിത്രത്തില്‍ ഫഹദ് ഫാസിലുമുണ്ട്. ചിത്രത്തില്‍ താനെത്തുന്നത് വില്ലനായിട്ടാകുമെന്നാണ് ഫഹദ് തന്നെ വെളിപ്പെടുത്തുകയാണ്. ബ്ലു ഹില്‍ ഫൗണ്ടേഷന്റെ വാര്‍ഷികാഘോഷത്തില്‍ സംസാരിക്കുകയായിരുന്നു ഫഹദ് ഫാസില്‍.

''അടുത്ത മലയാളം റിലീസ് പേട്രിയറ്റ് ആണ്. മമ്മൂട്ടി സാറിനും മോഹന്‍ലാല്‍ സാറിനുമൊപ്പമാണ്. മുന്‍ജന്മഭാഗ്യമാണ് ഇവരുടെ കൂടെ സ്‌ക്രീന്‍ പങ്കിടാന്‍ പറ്റുക എന്നത്. എല്ലാവരേയും പോലെ ഞാനും ആകാംഷയിലാണ്. എപ്രില്‍ 23 ന് സിനിമ റിലീസ് ചെയ്യും. പേട്രിയറ്റില്‍ ഞാന്‍ വില്ലനാണ്'' എന്നാണ് ഫഹദ് പറഞ്ഞത്.

അതേസമയം ആവേശത്തിന് രണ്ടാം ഭാഗമുണ്ടെന്നും ഫഹദ് പറഞ്ഞു. 'ആവേശം രണ്ടാം ഭാഗം ഉണ്ട്. എവിടെ ചെന്നാലും ആളുകള്‍ ചോദിക്കുന്നൊരു ചോദ്യമാണ്. 2027 ലോ 2028 ലോ ചിത്രം സംഭവിച്ചേക്കാം'' എന്നാണ് ഫഹദ് പറഞ്ഞത്. ഫഹദിന്റെ വാക്കുകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. മമ്മൂട്ടിയ്ക്കും മോഹന്‍ലാലിനും വില്ലനായി ഫഹദ് എത്തുന്നുവെന്നത് ആരാധകര്‍ക്ക് വന്‍ ആവേശമാണ് നല്‍കുന്നത്.

മാലിക്കിന് ശേഷം മഹേഷ് നാരായണന്‍ ഒരുക്കുന്ന ചിത്രമാണ് പേട്രിയറ്റ്. ചിത്രത്തില്‍ കുഞ്ചാക്കോ ബോബന്‍, നയന്‍താര, രേവതി തുടങ്ങി താരങ്ങളും അഭിനയിക്കുന്നുണ്ട്. ഏപ്രില്‍ 23 നാണ് സിനിമയുടെ റിലീസ്.

Fahadh Faasil will be the villain of Patriot opposite Mammootty and Mohanlal. Actor also revealed Aavesham 2 is in the cards.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

തെലങ്കാനയില്‍ ബുള്‍ഡോസര്‍ രാജ്; നിങ്ങളില്‍ നിന്ന് ഒന്നും പഠിക്കാനില്ല; കേരളത്തില്‍ വന്ന് കേരളത്തെ അവഹേളിക്കുന്നു; രേവന്ത് റെഡ്ഡിക്ക് മറുപടിയുമായി പിണറായി

വ്യാജ ആധാര്‍ കാര്‍ഡ് ആരോപണം; കെസി വേണുഗോപാലിന് വക്കീല്‍ നോട്ടീസ് അയച്ച് സിപിഎം

ആശാന്‍ സഹായിക്കണമെന്ന് എഫ് രാജ, നിര്‍വാഹമില്ലെന്ന് എം എം മണി; ചിരിപടര്‍ത്തി കൂടിക്കാഴ്ച - വിഡിയോ

എപ്സ്റ്റീന്‍ ഫയല്‍ കൈകാര്യം ചെയ്തതിലെ വീഴ്ച; അറ്റോർണി ജനറൽ പാം ബോണ്ടിയെ ട്രംപ് പുറത്താക്കി

ചൂടുവെള്ളം അത്ര നിസ്സാരക്കാരനല്ല! ചൂടുവെള്ളം കുടിക്കുന്നതിന്റെ ഗുണങ്ങൾ ഇവയാണ്

SCROLL FOR NEXT