വാലന്റൈൻസ് ഡേ ആശംസകളുമായി നസ്രിയയും ഫഹദും ഇന്‍സ്റ്റഗ്രാം
Entertainment

'എന്ന പിന്നെ നിനക്ക് മറ്റെ ഡയലോ​ഗും കൂടി പറയാരുന്നില്ലെ ഒരു ഭം​ഗിക്ക്'; പ്രണയദിനത്തിൽ 'പ്രേമലു' സ്റ്റൈലിൽ ഫഹദും നസ്രിയയും

വാലന്റൈൻസ് ഡേ ആശംസകളോടെയാണ് വിഡിയോ എത്തിയിരിക്കുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

പ്രണയദിനത്തിൽ പ്രേമലുവിലെ ഹിറ്റ് ഡയലോ​ഗ് റീൽസാക്കി ഫഹദും നസ്രിയയും. വാലന്റൈൻസ് ഡേ ആശംസകളോടെയാണ് വിഡിയോ എത്തിയിരിക്കുന്നത്. ചുരുങ്ങിയ സമയം കൊണ്ട് റീൽസ് ആരാധകരും ഏറ്റെടുത്തതോടെ വിഡിയോ ഇപ്പോൾ വൈറലാണ്. നസ്‌ലിനും മമിതയും പ്രധാനകഥാപാത്രങ്ങായി എത്തിയ മുഴുനീള റൊമാന്റിക് കോമഡി ചിത്രമാണ് 'പ്രേമലു'. മികച്ച ബോക്സ് ഓഫീസ് കല‌ക്ഷനോടെയാണ് ചിത്രം തിയറ്ററുകളിൽ പ്രദര്‍ശനം തുടരുകയാണ്. തണ്ണീർമത്തൻ ദിനങ്ങൾ, സൂപ്പർ ശരണ്യ എന്നീ സൂപ്പർഹിറ്റുകൾക്ക് ശേഷം ഗിരീഷ് എഡി സംവിധാനം ചെയ്ത ചിത്രം ഹൈദരാബാദിന്റെ പശ്ചാത്തലത്തിലാണ് ഒരുക്കിയിരിക്കുന്നത്.

ഭാവനാ സ്റ്റുഡിയോസിന്റെ ബാനറിൽ ഫഹദ് ഫാസിലും ദിലീഷ് പോത്തനും ശ്യാം പുഷ്ക്കരനും ചേര്‍ന്നാണ് 'പ്രേമലു' നിര്‍മിച്ചിരിക്കുന്നത്. ഗിരീഷ്‌ എഡിയും കിരണ്‍ ജോസിയും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ. വിഷ്ണു വിജയ്‌യാണ് ചിത്രത്തിന്റെ സംഗീത ഒരുക്കിയിരിക്കുന്നത്.

ശ്യാം മോഹൻ, അഖില ഭാർഗവൻ, സംഗീത് പ്രതാപ്, അൽതാഫ് സലിം, മീനാക്ഷി രവീന്ദ്രൻ എന്നിവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കൾ.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇടുക്കിയിലും ഷിഗെല്ല; രണ്ടു വിദ്യാര്‍ഥികള്‍ ആശുപത്രിയില്‍

കാഫിർ സ്‌ക്രീൻ ഷോട്ട് കേസിൽ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റിൽ, ഇ പി ജയരാജനെതിരെ പുനരന്വേഷണം വേണമെന്ന് കോടതി; ഇന്നത്തെ അഞ്ചു പ്രധാന വാർത്തകൾ

ബിഗ് ടിക്കറ്റിൽ മലയാളികളുടെ വിളയാട്ടം; നാല് പേർക്ക് 25,000 ദിർഹം വീതം

നഗ്‌നയായ നിലയില്‍ തറയില്‍; ഹണിമൂണിന് പോയ യുവതി ഹോംസ്‌റ്റേയില്‍ മരിച്ച നിലയില്‍, അന്വേഷണം

തിരുനാമകീര്‍ത്തനം പാടുവാനല്ലെങ്കില്‍...; ഫാ. മൈക്കിള്‍ പനച്ചിക്കല്‍ അന്തരിച്ചു

SCROLL FOR NEXT