ജെറെമി റെന്നർ/ ചിത്രം; ഇൻസ്റ്റ​ഗ്രാം 
Entertainment

നടൻ ജെറെമി റെന്നര്‍ മരിച്ചെന്ന് വ്യാജവാര്‍ത്ത; രൂക്ഷമായി പ്രതികരിച്ച് ആരാധകര്‍

എസ്‌കലേറ്റര്‍ അപകടത്തില്‍ താരം മരിച്ചു എന്നായിരുന്നു വാര്‍ത്തകള്‍

സമകാലിക മലയാളം ഡെസ്ക്

മാര്‍വല്‍ താരം ജെറെമി റെന്നറിനുണ്ടായ അപകടം ആരാധകരെ ഒന്നടങ്കം ആശങ്കയിലാക്കിയിരുന്നു. ഗുരുതരമായി പരുക്കേറ്റ താരം ജീവിതത്തിലേക്ക് തിരിച്ചുവരികയാണ്. കഴിഞ്ഞ ദിവസം ജെറെമി വാര്‍ത്തകളില്‍ നിറഞ്ഞത് ഒരു വ്യാജവാര്‍ത്തയുടെ പേരിലാണ്. മാര്‍വല്‍ താരം മരിച്ചു എന്നു പറഞ്ഞായിരുന്നു വ്യാജവാര്‍ത്ത. 

എസ്‌കലേറ്റര്‍ അപകടത്തില്‍ താരം മരിച്ചു എന്നായിരുന്നു വാര്‍ത്തകള്‍. പിന്നാലെ ആര്‍ഐപി ജെറെമി റെന്നര്‍ എന്ന ഹാഷ്ടാഗ് വൈറലായിരുന്നു. എന്നാല്‍ വാര്‍ത്ത വ്യാജമാണെന്ന് അറിഞ്ഞതോടെ രൂക്ഷപ്രതികരണവുമായി ആരാധകര്‍ രംഗത്തെത്തി. 

ഗൂഗിള്‍ ചെയ്താല്‍ ജെറെമി റെന്നര്‍ ജീവനോടെയുണ്ട് എന്ന് മനസിലാക്കാനാവും എന്നാണ് ആരാധകരുടെ പ്രതികരണം. വ്യാജ പ്രചരണം നടത്തുന്നതിനെതിരെ രൂക്ഷ വിമര്‍ശനവും ഉന്നയിച്ചു. വ്യാജ വാര്‍ത്തകള്‍ക്കിടെ ജെറേമി ഇന്‍സ്റ്റഗ്രാമില്‍ വിഡിയോ പങ്കുവച്ചു. 

വീടിന് സമീപത്തെ മഞ്ഞുനീക്കുന്നതിനിടെ കൂറ്റന്‍ യന്ത്രം ദേഹത്തേക്ക് പാഞ്ഞുകയറിയാണ് നടന് പരുക്കേറ്റത്. അപകടത്തില്‍ തന്റെ 30 എല്ലുകള്‍ പൊട്ടിയെന്ന് താരം വെളിപ്പെടുത്തിയിരുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കേരളത്തിന്റെ നികുതി വിഹിതം കൂടി; അധികമായി ലഭിക്കുക 11,000 കോടി, കണക്ക് ഇങ്ങനെ

വീണ്ടും ഇന്ത്യ- പാക് ബ്ലോക്ക്ബസ്റ്റര്‍; വീണ്ടും കൈ കൊടുക്കാതെ ക്യാപ്റ്റന്‍മാര്‍

തിലക് വർമ തിരിച്ചെത്തുന്നു, സന്നാഹ മത്സരം കളിക്കും; ഇന്ത്യൻ ടീമിന് ആശ്വാസം

'ഭയപ്പെടുത്തുന്ന സിനിമ; വെറുപ്പും അക്രമവും ഡിന്‍എയുടെ ഭാഗം'; ധുരന്ധറിനെതിരെ ഷാസിയ ഇക്ബാല്‍

'എല്ലാം മാറാൻ ഒരു വർഷം കൂടി കാത്തിരിക്കണം, ചേർത്ത് പിടിച്ചതിന് പിഷാരടിക്ക് നന്ദി'; ഉല്ലാസ് പന്തളം

SCROLL FOR NEXT