lissy and the family of Cochin Haneefa visits Janardhanan 
Entertainment

'ആശാന്റെ സ്വന്തം എല്‍ദോന്റെ ഭാര്യയാണ്'; ജനാര്‍ദ്ദനനെ കണ്ട് കൊച്ചിന്‍ ഹനീഫയുടെ കുടുംബം, ഒപ്പം ലിസിയും

ഫാസില കയറി വന്നപ്പോള്‍ ജനുവേട്ടന് ആദ്യം മനസിലായില്ല. ആരാ എന്ന് ചോദിച്ചു

Author : സമകാലിക മലയാളം ഡെസ്ക്
Edited By : അബിന്‍ പൊന്നപ്പന്‍

നടന്‍ ജനാര്‍ദ്ദനനെ വീട്ടിലെത്തി കണ്ട് കൊച്ചിന്‍ ഹനീഫയുടെ കുടുംബം. നടി ലിസിയും ഒപ്പമുണ്ടായിരുന്നു. ജനാര്‍ദ്ദനന്റെ വീട്ടില്‍ നടത്തിയ സന്ദര്‍ശനത്തിന്റെ വിഡിയോ കൊച്ചിന്‍ ഹനീഫയുടെ ഭാര്യാ സഹോദരന്‍ ഫിറോസ് സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചിട്ടുണ്ട്. ഫാസിലയെ 'ആശാന്റെ സ്വന്തം എല്‍ദോയുടെ ഭാര്യ' എന്നു പറഞ്ഞാണ് ഫിറോസ് ജനാര്‍ദ്ദനനെ പരിചയപ്പെടുത്തുന്നത്.

''മലയാളികള്‍ എന്നും സ്‌നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന പ്രിയപ്പെട്ട കലാകാരാന്മാരില്‍ ഒരാളാണ് ജനാര്‍ദ്ദനന്‍. നമ്മുടെ സ്വന്തം ജനുവേട്ടന്‍. ഹനീഫിക്കയുടെ വീടിന് തൊട്ടടുത്ത് താമസിക്കുന്ന ജനുവേട്ടനെ കാണാന്‍ ലിസി ചേച്ചിയ്‌ക്കൊപ്പം പോയ അനുഭവമാണിത്. ആദ്യം മുറിയില്‍ ചെന്ന് ഞാന്‍ പരിചയപ്പെട്ടു. പിന്നീട് പെങ്ങള്‍ ഫാസില കയറി വന്നപ്പോള്‍ ജനുവേട്ടന് ആദ്യം മനസിലായില്ല. ആരാ എന്ന് ചോദിച്ചു. 'ആശാന്റെ സ്വന്തം എല്‍ദോന്റെ ഭാര്യയാണ്' എന്ന് ഞാന്‍ തമാശയായി പറഞ്ഞു. കേട്ട പാതി, കേള്‍ക്കാത്ത പാതി ജനുവേട്ടന്‍ പൊട്ടിച്ചിരിച്ചു'' ഫിറോസ് പറയുന്നു.

''ലിസി ചേച്ചിയും ജനുവേട്ടന്റെ രണ്ട് പെണ്‍മക്കളും മുന്‍ ഡിഐജിയുടെ ഭാര്യ ബിന്ദുവും ഫാസിലയുമൊക്കെ അവിടെയിരുന്ന് സംസാരിക്കുമ്പോള്‍ ജനുവേട്ടന്റെ നേട്ടങ്ങളും മൊമോന്റോകളും കാണാനായി ഞാന്‍ ഹാളിലേക്ക് വന്നു. കുറച്ച് കഴിഞ്ഞ് മുറിയിലേക്ക് ചെല്ലുമ്പോള്‍ കണ്ണ് തുടച്ചു കൊണ്ട് ലിസി ചേച്ചി പുറത്തേക്ക് വരുന്നത് കണ്ടു. ഞാന്‍ അകത്തേക്ക് കയറിയപ്പോള്‍ ജനുവേട്ടന്റെ കണ്ണുകളും നിറഞ്ഞിരുന്നു. അത് വെറും കണ്ണീരായിരുന്നില്ല. എത്രയോ വര്‍ഷങ്ങളായുള്ള സ്‌നേഹത്തിന്റേയും കരുതലിന്റേയും ആത്മബന്ധത്തിന്റേയും പ്രകടനമായിരുന്നു'' എന്നും ഫിറോസ് വിഡിയോയില്‍ പറയുന്നുണ്ട്.

കഴിഞ്ഞ മാസമാണ് കൊച്ചിന്‍ ഹനീഫയുടെ കുടുംബം പുതിയ വീട്ടിലേക്ക് താമസം മാറിയത്. 16 വര്‍ഷത്തെ കാത്തിരിപ്പിനൊടുവിലാണ് ഫാസിലയും മക്കളും സ്വന്തം വീടെന്ന സ്വപ്‌നം സാക്ഷാത്കരിക്കുന്നത്. മമ്മൂട്ടിയുള്‍പ്പടെയുള്ള താരങ്ങള്‍ വീട്ടിലെത്തി ഫാസിലയേയും മക്കളേയും കണ്ടിരുന്നു.

Family of Cochin Haneefa visits Janardhanan with Lissy.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ലോകകേരള സഭ തുടരില്ല; ആറാമത് എഡീഷന് ഒരുരൂപ പോലും വകയിരുത്തിയിട്ടില്ല; മുഖ്യമന്ത്രി

7200എംഎഎച്ച് ബാറ്ററി, ട്രിപ്പിള്‍ റിയര്‍ കാമറ സെറ്റപ്പ്; വിവോ വി80 ഫോണ്‍ ഉടന്‍ വിപണിയില്‍

'അത്‍ലറ്റിക്കോയ്ക്ക് 2 ചുവപ്പ് കാർഡ് കിട്ടണം, റയലിനെ റഫറി വീഴ്ത്തി'!

മക്കയിലെ പ്രിയ ശബ്ദം; ഷെയ്ഖ് ഇബ്രാഹിം അന്തരിച്ചു

'സേവനങ്ങള്‍ക്ക് ബഹുമാനത്തോടെ പണം നല്‍കണം'; കൈക്കൂലിക്ക് ന്യായീകരണവുമായി കോണ്‍ഗ്രസ് മന്ത്രി