കൃഷ്ണമൂര്‍ത്തി / ഫെയ്‌സ്ബുക്ക് ചിത്രം 
Entertainment

പ്രശസ്ത കലാസംവിധായകന്‍ കൃഷ്ണമൂര്‍ത്തി അന്തരിച്ചു

കലാസംവിധാനത്തിനും വസ്ത്രാലങ്കാരത്തിനുമായി അഞ്ചു തവണ ദേശീയപുരസ്‌കാരങ്ങള്‍ നേടിയിട്ടുണ്ട്

Author : സമകാലിക മലയാളം ഡെസ്ക്

ചെന്നൈ     : പ്രശസ്ത കലാസംവിധായകന്‍ പി.  കൃഷ്ണമൂര്‍ത്തി അന്തരിച്ചു. 77 വയസ്സായിരുന്നു. കലാസംവിധാനത്തിനും വസ്ത്രാലങ്കാരത്തിനുമായി അഞ്ചു തവണ ദേശീയപുരസ്‌കാരങ്ങള്‍ നേടിയിട്ടുണ്ട്. 

സ്വാതിതിരുനാള്‍, വൈശാലി, ഒരു വടക്കന്‍ വീരഗാഥ, പെരുന്തച്ചന്‍, രാജശില്പി, പരിണയം, ഗസല്‍, കുലം, വചനം തുടങ്ങിയ സിനിമകളുടെ കലാസംവിധായകനാണ്. ജി വി അയ്യരുടെ ഹംസഗീത എന്ന കന്നഡ ചിത്രത്തിലൂടെയാണ് കലാസംവിധായകനാകുന്നത്. 

കലാസംവിധാനം, വസ്ത്രാലങ്കാരം, പ്രൊഡക്ഷന്‍ ഡിസൈനിങ് എന്നിങ്ങനെ സിനിമയിലെ വ്യത്യസ്ത മേഖലകളില്‍ കൃഷ്ണമൂര്‍ത്തി തിളങ്ങിയിട്ടുണ്ട്. തമിഴ്, മലയാളം, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളില്‍ 50 ല്‍പ്പരം ചിത്രങ്ങള്‍ക്കുവേണ്ടി കലാസംവിധാനവും വസ്ത്രാലങ്കാരവും നിര്‍വഹിച്ചു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ജെന്‍സികളെ കേള്‍ക്കുന്നതില്‍ കോണ്‍ഗ്രസ് പരാജയപ്പെട്ടോ?; ആത്മപരിശോധന വേണമെന്ന് ശശി തരൂര്‍- വിഡിയോ

വരുന്നു... കൊച്ചിയിൽ പുതിയ ക്രിക്കറ്റ് സ്റ്റേഡിയം; ഭൂമി തരം മാറ്റാൻ സർക്കാർ അനുമതി

'പഴയ ഉല്ലാസ് പന്തളത്തെ എനിക്ക് തിരിച്ചു വേണം'; ധനസഹായവുമായി നടന്‍ ബാല

മകളുടെ ഭാവി സുരക്ഷിതമാക്കണോ?, അരക്കോടി സമ്പാദിക്കാന്‍ ഇതാ വഴി; അറിയാം മാജിക് പ്ലാന്‍

ഒരിക്കൽ തൂക്കിയാൽ പിന്നെ തിരിഞ്ഞുനോക്കില്ല, വീട്ടിലെ കർട്ടൻ വൃത്തിയാക്കാൻ ഈസി ടിപ്സ്