ശിവൻ/ ഫേയ്സ്ബുക്ക് 
Entertainment

പ്രശസ്ത ഫോട്ടോ​ഗ്രാഫർ ശിവൻ അന്തരിച്ചു

ചെമ്മീൻ സിനിമയുടെ സ്റ്റിൽ ഫോട്ടോ ഗ്രാഫർ ആയിരുന്നു

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: പ്രശസ്ത സ്റ്റിൽ ഫോട്ടോഗ്രാഫറും സംവിധായകനുമായ ശിവൻ അന്തരിച്ചു. 89 വയസായിരുന്നു. ഹൃദയസ്തംഭനം മൂലം തിരുവനന്തപുരത്തെ വീട്ടിൽ ഇന്ന് രാവിലെ ആയിരുന്നു അന്ത്യം. മലയാളത്തിലെ ആദ്യ പ്രസ് ഫോട്ടോ​ഗ്രാഫറായിരുന്നു അദ്ദേഹം. 

ചെമ്മീൻ സിനിമ യുടെ സ്റ്റിൽ ഫോട്ടോ ഗ്രാഫർ ആയിരുന്നു. ഫോട്ടോ ജേർണലിസം. സിനിമ. നാടകം. ഡോക്യൂമെന്ററി രംഗങ്ങളിൽ സജീവമായിരുന്നു. മൂന്നു തവണ അദ്ദേഹത്തിന് ദേശിയ പുരസ്കാരം നേടിയിട്ടുണ്ട്. കൂടാതെ യാ​ഗം, കേശു, സ്വപ്നം എന്നീ ചിത്രങ്ങൾ സംവിധാനം ചെയ്യുകയും ചെയ്തു. 1959ൽ തിരുവനന്തപുരത്ത് ശിവൻസ് സ്റ്റുഡിയോ തുടങ്ങി. മലയാളത്തിലെ പ്രമുഖ സംവിധായകനും ഛായാ​ഗ്രഹകനുമായ സന്തോഷ് ശിവൻ, സം​ഗീത് ശിവൻ, സഞ്ജീവ് ശിവൻ എന്നിവർ മക്കളാണ്. 
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

രാജിക്കത്ത് നല്‍കേണ്ടത് കോര്‍പറേഷന്‍ സെക്രട്ടറിക്കെന്ന് മേയര്‍, കത്ത് കിട്ടിയിട്ടില്ലെന്ന് സെക്രട്ടറി; ഉയര്‍ന്ന പദവി നല്‍കി അനുനയിപ്പിക്കാന്‍ നീക്കം

നാളെ മുതല്‍ മൂന്ന് ദിവസം ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; നാലു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

ഒരുമിച്ച് സിനിമ ചെയ്തിട്ട് 13 വര്‍ഷം, എന്താ ലാലുവേട്ടാ നമുക്ക് പറ്റിപ്പോയതെന്ന് ഫഹദ് ചോദിച്ചു: ലാല്‍ ജോസ്

ഗൾഫിൽ ജോലി നോക്കുന്നുണ്ടോ?, 60 ടെക്നീഷ്യൻ ഒഴിവ്; ITI മതി, അവസാന തീയതി ഒക്ടോബർ 7

പഴത്തൊലി കളയല്ലേ...; ചെടികള്‍ തഴച്ചുവളരാന്‍ ഇത് സൂപ്പര്‍ ജൈവവളം