Navya Nair വിഡിയോ സ്ക്രീന്‍ഷോട്ട്
Entertainment

നവ്യ നായർക്ക് നേരെ അതിക്രമ ശ്രമം;കെെ തട്ടി മാറ്റി സൗബിന്‍, വിഡിയോ

സുരക്ഷാ ജീവനക്കാരുടെ സാന്നിധ്യത്തിലാണ് നവ്യയ്‌ക്കെതിരെ അതിക്രമ ശ്രമമുണ്ടായത്

സമകാലിക മലയാളം ഡെസ്ക്

പുതിയ സിനിമ പാതിരാത്രിയുടെ പ്രൊമോഷന്‍ തിരക്കുകളിലാണ് നവ്യ നായര്‍ ഇപ്പോള്‍. പുഴുവിന് ശേഷം റത്തീന സംവിധാനം ചെയ്യുന്ന സിനിമയില്‍ സൗബിന്‍ ഷാഹിര്‍, ആന്‍ അഗസ്റ്റിന്‍ തുടങ്ങിയ നിരവധി താരങ്ങളും അണിനിരക്കുന്നുണ്ട്. പ്രൊമോഷന്റെ ഭാഗമായി നവ്യയും ചിത്രത്തിലെ മറ്റ് താരങ്ങളും അണിയറ പ്രവര്‍ത്തകരും ഇന്നലെ കോഴിക്കോട് എത്തിയതിന്റെ വിഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുകയാണ്.

കോഴിക്കോട് മാളില്‍ വച്ച് നടന്ന പരിപാടിക്കിടെ നവ്യയോട് മോശമായി പെരുമാറാന്‍ ശ്രമിക്കുന്നതിന്റെ വിഡിയോയാണ് വൈറലാകുന്നത്. പരിപാടി കഴിഞ്ഞ് മടങ്ങുന്നതിനിടെയായിരുന്നു സംഭവം. താരങ്ങളെ കാണാനായി വലിയ ജനത്തിരക്കുണ്ടായിരുന്നു. മാളില്‍ നിന്നും താരങ്ങള്‍ മടങ്ങവെ ആള്‍ക്കൂട്ടത്തില്‍ നിന്നും ഒരാള്‍ നവ്യയെ തൊടാനായി കൈ നീട്ടുകയായിരുന്നു. ഉടനെ തന്നെ നവ്യയുടെ പിന്നിലായി നടന്നിരുന്ന സൗബിന്‍ ഷാഹിര്‍ ഇടപെടുകയും തടയുകയും ചെയ്യുന്നതായി വിഡിയോയില്‍ കാണാം.

തനിക്ക് നേരെയുണ്ടായ അപ്രതീക്ഷിതമായ നീക്കത്തില്‍ നവ്യ തെല്ല് ഞെട്ടുന്നതും അതിക്രമം നടത്താന്‍ ശ്രമിച്ചയാളെ രൂക്ഷമായി നോക്കുന്നതും വിഡിയോയിലുണ്ട്. ഈ വിഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. പൊതു ഇടത്ത്, സുരക്ഷാ ജീവനക്കാരുടെ സാന്നിധ്യത്തിലാണ് നവ്യയ്‌ക്കെതിരെ അതിക്രമ ശ്രമമുണ്ടായതെന്നത് അമ്പരപ്പിക്കുന്നതെന്നാണ് സോഷ്യല്‍ മീഡിയ പറയുന്നു.

അതേസമയം റിലീസിന് കാത്തു നില്‍ക്കുകയാണ് പാതിരാത്രി. ഡോക്ടര്‍ കെവി അബ്ദുള്‍ നാസര്‍, ആഷിയ നാസര്‍ എന്നിവര്‍ ചേര്‍ന്ന് ബെന്‍സി പ്രൊഡക്ഷന്‍സിന്റെ ബാനറിലാണ് സിനിമയുടെ നിര്‍മാണം. സണ്ണി വെയ്‌നും ചിത്രത്തിലൊരു പ്രധാന വേഷത്തിലെത്തുന്നുണ്ട്. ഒക്ടോബര്‍ 17 നാണ് സിനിമ തീയേറ്ററുകളിലെത്തുക.

At Pathirathri promotion event, a fan tried to misbehave towards Navya Nair. Soubin Shahir stepped up and came to her aid.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എം ആര്‍ രാഘവവാര്യര്‍ക്ക് കേരള ജ്യോതി; കേരള പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു

കേരളം അതിദരിദ്രരില്ലാത്ത സംസ്ഥാനം; ഔദ്യോഗിക പ്രഖ്യാപനം ഇന്ന്

ഇന്ന് കേരളപ്പിറവി ദിനം; ഐക്യ കേരളത്തിന് 69ാം പിറന്നാള്‍

ധനലാഭം, അം​ഗീകാരം, ഭാ​ഗ്യം അനു​ഗ്രഹിക്കും; ഈ നക്ഷത്രക്കാർക്ക് നേട്ടം

യുഎഇ ക്യാമ്പിങ് നിയമങ്ങൾ : മാലിന്യം വലിച്ചെറിഞ്ഞാൽ, 30,000 മുതൽ10 ലക്ഷം ദിർഹം വരെ പിഴ

SCROLL FOR NEXT