ചിത്രം: ഇൻസ്റ്റ​ഗ്രാം 
Entertainment

തിയറ്ററിനുള്ളില്‍ പടക്കം പൊട്ടിച്ച് ആരാധകരുടെ ആഘോഷം; അപകടം വരുത്തിവയ്ക്കരുതെന്ന് സല്‍മാന്‍ ഖാന്‍; വിഡിയോ

ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ തിയറ്ററിനുള്ളില്‍ പടക്കം പൊട്ടിക്കുന്നത് അവസാനിപ്പിക്കണമെന്ന അഭ്യര്‍ത്ഥനയുമായി താരം തന്നെ രംഗത്തെത്തി

Author : സമകാലിക മലയാളം ഡെസ്ക്

ബോളിവുഡില്‍ ഏറ്റവും ആരാധകരുള്ള താരമാണ് സല്‍മാന്‍ ഖാന്‍. ഏറെ നാളുകള്‍ക്ക് ശേഷം താരം അഭിനയിച്ച ഒരു ചിത്രം തിയറ്ററുകളിലെത്തി. നായകനല്ലെങ്കിലും എക്സ്റ്റന്റഡ് കാമിയോ വേഷത്തിലെത്തിയ 'അന്തിം' എന്ന ചിത്രത്തില്‍ സല്‍മാന്‍ എത്തിയത്. എന്തായാലും സൂപ്പര്‍താരത്തിന്റെ തിയറ്ററിലേക്കുള്ള തിരിച്ചുവരവിന് വലിയ സ്വീകരണമാണ് ആരാധകര്‍ നല്‍കിയത്. 

ആഘോഷ വിഡിയോ വൈറലായി

എന്നാല്‍ സെലിബ്രേഷന്‍ കുറച്ച് കടുത്തുപോയോ എന്നാണ് സംശയം. ചിത്രം പ്രദര്‍ശിപ്പിക്കുന്നതിനിടയില്‍ തിയറ്ററിനുള്ളില്‍ ചില ആരാധകര്‍ പടക്കം പൊട്ടിക്കുകയായിരുന്നു. ഇതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ തിയറ്ററിനുള്ളില്‍ പടക്കം പൊട്ടിക്കുന്നത് അവസാനിപ്പിക്കണമെന്ന അഭ്യര്‍ത്ഥനയുമായി താരം തന്നെ രംഗത്തെത്തി. 

സല്‍മാന്‍ ഖാന്റെ കുറിപ്പ്

'തിയറ്ററിനുള്ളിലേക്ക് പടക്കം കൊണ്ടുപോകരുതെന്ന് എന്റെ എല്ലാ ആരാധകരോടും അഭ്യര്‍ഥിക്കുന്നു. വലിയ തീപിടുത്തമുണ്ടായി നിങ്ങളുടെയും മറ്റുള്ളവരുടെയും ജീവനു തന്നെ അപായമുണ്ടാക്കിയേക്കാം അത്. തിയറ്ററിനുള്ളില്‍ പടക്കം അനുവദിക്കരുതെന്ന് തിയറ്റര്‍ ഉടമകളോടും ഞാന്‍ അഭ്യര്‍ഥിക്കുന്നു. പ്രവേശന കവാടങ്ങളില്‍ സെക്യൂരിറ്റി ജീവനക്കാര്‍ തന്നെ ഇത് തടയേണ്ടതാണ്. സിനിമ അസ്വദിക്കൂ, പക്ഷേ ഇത് ദയവായി ഒഴിവാക്കൂ. ആരാധകരോടുള്ള എന്റെ അഭ്യര്‍ഥനയാണിത്. നന്ദി'- താരം കുറിച്ചു. ഇന്‍സ്റ്റഗ്രാമില്‍ വിഡിയോയ്‌ക്കൊപ്പമായിരുന്നു സല്‍മാന്റെ കുറിപ്പ്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

'വെജിറ്റേറിയനായി എന്ന് പറയുന്നു, പിന്നാലെ ചിക്കൻ തിന്നുന്ന പരസ്യം ; 'കാശ് കിട്ടിയാൽ നിലപാടൊക്കെ മറക്കും', രശ്മികയ്ക്കെതിരെ വിമർശനം

നിയമസഭയില്‍ ഇനി പൊതുജനങ്ങള്‍ക്കും ചോദ്യം ചോദിക്കാന്‍ അവസരം ഒരുക്കും: സ്പീക്കര്‍

കേരള വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ അവസരം; പ്രൊജക്റ്റ് അസോസിയേറ്റ്, അപ്രന്റീസ്, ലബോറട്ടറി മാനേജർ ഒഴിവുകൾ

ഒരു മണിക്കൂര്‍ കൊണ്ട് ചാര്‍ജ് ചെയ്യാം, 7,540 mAh ബാറ്ററി; റെഡ്മി ടര്‍ബോ 5 വിപണിയില്‍

SCROLL FOR NEXT