തെന്നിന്ത്യയും കടന്ന് ബോളിവുഡിൽ തിളങ്ങി നിൽക്കുകയാണ് നടൻ ആർ മാധവനിപ്പോൾ. 'മാഡി' എന്നാണ് ആരാധകർ മാധവനെ സ്നേഹത്തോടെ വിളിക്കുന്നത്. ഇപ്പോഴിതാ തന്റെ മികച്ച കഥാപാത്രങ്ങളിലൂടെ ബോളിവുഡിന്റെയും കയ്യടി വാരിക്കൂട്ടുകയാണ് മാധവൻ. ഏറ്റവുമൊടുവിൽ ധുരന്ധറിലൂടെയാണ് മാധവൻ പ്രേക്ഷകരുടെ മനം കവർന്നിരിക്കുന്നത്.
റിയൽ ലൈഫ് കഥാപാത്രങ്ങളെയാണ് മാധവനിപ്പോൾ കൂടുതലും അവതരിപ്പിക്കുന്നത്. ധുരന്ധർ ഒടിടി റിലീസിന് പിന്നാലെ മാധവനും അദ്ദേഹത്തിന്റെ റിയൽ ലൈഫ് കഥാപാത്രങ്ങളും ഏറെ ചർച്ചയാവുകയാണ്. ഒരു റിയൽ ലൈഫ് കഥാപാത്രത്തെ അവതരിപ്പിക്കുമ്പോൾ കഥാപാത്രത്തിന് വേണ്ടി താരം നടത്തുന്ന തയ്യാറെടുപ്പുകളും മേക്കോവറുമാണ് ശ്രദ്ധിക്കപ്പെടുന്നത്.
അജയ് സന്യാൽ എന്ന കഥാപാത്രമായാണ് ധുരന്ധറിൽ മാധവനെത്തിയത്. ഇന്ത്യയുടെ നിലവിലെ നാഷ്ണൽ സെക്യൂരിറ്റി അഡ്വൈസറായ അജിത് ഡോവലിനോട് സാമ്യമുള്ള കഥാപാത്രത്തെയായിരുന്നു മാധവൻ അവതരിപ്പിച്ചത്. മുംബൈ ഭീകരാക്രമണം, പാർലമെന്റ് ഭീകരാക്രമണം, കാണ്ഡഹാർ വിമാനം റാഞ്ചൽ തുടങ്ങി ഇന്ത്യയെ പിടിച്ചു കുലുക്കിയ സംഭവങ്ങളെല്ലാം ചിത്രത്തിൽ പ്രതിപാദിക്കുന്നുണ്ട്.
ഈ സംഭവങ്ങൾ നടക്കുമ്പോൾ അജിത് ഡോവൽ രാജ്യത്തെ പ്രതിരോധ സംവിധാനത്തിൽ നിർണായക പങ്ക് വഹിച്ചിരുന്നു. 2022 ൽ പുറത്തിറങ്ങിയ റോക്കട്രി ദ് നമ്പി എഫക്ടിൽ മാധവൻ അവതരിപ്പിച്ച ഐഎസ്ആർഒ ശാസ്ത്രജ്ഞനായ നമ്പി നാരായണൻ എന്ന കഥാപാത്രവും കയ്യടി നേടി.
'ലെഗസി' ആണ് മാധവന്റേതായി റിലീസിനൊരുങ്ങുന്ന സീരിസ്. നെറ്റ്ഫ്ലിക്സിലൂടെയാണ് ലെഗസി പ്രേക്ഷകരിലേക്കെത്തുന്നത്. പെരിയവർ എന്ന ഗാങ്സ്റ്ററായാണ് മാധവൻ എത്തുന്നത്. ജി ഡി നായ്ഡുവിന്‍റെ ബയോപിക്കിലും മാധവനാണ് നായ്ഡുവായി വേഷമിട്ടിരിക്കുന്നത്. കൃഷ്ണകുമാർ രാമകുമാർ സംവിധാനം ചെയ്ത ചിത്രം ഏപ്രിലിൽ തിയറ്ററിലെത്തും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates