ബോളിവുഡ് നടന്‍ രജത് ബേദി 
Entertainment

പ്രമുഖ നടന്‍ ഓടിച്ച കാര്‍ വഴിയാത്രക്കാരനെ ഇടിച്ചിട്ടു;  പൊലീസ് കേസ് എടുത്തു

ഗുരുതരമായി പരിക്കേറ്റ  കാല്‍നടയാത്രക്കാരന്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.

Author : സമകാലിക മലയാളം ഡെസ്ക്

മുംബൈ: ബോളിവുഡ് നടന്‍ രജത് ബേദി ഓടിച്ച കാര്‍ ഇടിച്ച് കാല്‍നടയാത്രക്കാരന് ഗുരുതര പരിക്ക്. തിങ്കളാഴ്ച വൈകീട്ടായിരുന്നു നടന്‍ വീട്ടിലേക്ക് പോകുന്നതിനിടെ കാര്‍ കാല്‍നട യാത്രക്കാരനെ ഇടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ  ഇയാള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. 

സംഭവവുമായി ബന്ധപ്പെട്ട് നടനെതിരെ പൊലീസ് കേസ് എടുത്തു. അന്ധേരിയിലെ ക്ഷേത്രത്തിന് സമീപത്തുവച്ചായിരുന്നു അപകടം. വഴിയാത്രക്കാരന്‍ റോഡ് മുറിച്ചുകടക്കുന്നതിനിടെ രജത് ബേദി ഓടിച്ച വാഹനം ഇടിക്കുകയായിരുന്നു. ഉടന്‍ തന്നെ പരിക്കേറ്റയാളെ രജത് ബേദി ആശുപത്രിയില്‍ എത്തിച്ചു. അപകടമുണ്ടായ വിവരം പൊലീസില്‍ അറിയിക്കുകയും ചെയ്തു.

ഐപിസി മോട്ടോര്‍ വാഹനനിയമങ്ങളിലെ വിവിധ വകുപ്പുകള്‍ പ്രകാരമാണ് നടനെതിരെ രേസ് രജിസ്റ്റര്‍ ചെയ്തത്. ഇന്നാല്‍ ഇതുവരെ നടനെ അറസ്റ്റ് ചെയ്തിട്ടില്ലെന്ന് പൊലീസ് പറഞ്ഞു. 

ഹൃതിക് റോഷന്‍ നായകനായ കോയിമില്‍ ഗയ ഉള്‍പ്പെടെ നിരവധി ചിത്രങ്ങളില്‍ ബേദി അഭിനയിച്ചിട്ടുണ്ട്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

കലയും കരിയറും ഒരുമിച്ച്; സർക്കാർ ഫൈൻ ആർട്‌സ് കോളജുകളിൽ പ്രവേശനത്തിന് അപേക്ഷിക്കാം

പിണറായിയെ രക്ഷിക്കാന്‍ നടത്തിയ പ്രതിരോധം; ഭീകരസംഘം വിമാനത്തില്‍ നടത്തിയ ആക്രമണം നിസാരമല്ല; ഇപി ജയരാജന്‍

കെഎസ്ആര്‍ടിസി സൗജന്യയാത്ര: നഷ്ടകണക്കുകള്‍ നിരത്തി സ്വകാര്യ ബസുടമകള്‍, സര്‍വീസുകള്‍ സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന് ആവശ്യം

ട്രംപിന്റേത് പ്രവചനാതീതമായ പെരുമാറ്റം; സമാധാന ചര്‍ച്ചകളില്‍ മനശാസ്ത്രജ്ഞരെ ഉള്‍പ്പെടുത്തി ഇറാന്‍; പ്രകടമായ മാറ്റമുണ്ടായെന്ന് റിപ്പോര്‍ട്ട്

SCROLL FOR NEXT