സജ്‌ന, ഫിറോസ് ഖാന്‍/ചിത്രം: ഇൻസ്റ്റ​ഗ്രാം 
Entertainment

'സജ്‌നയ്ക്ക് അത്ര സ്വാതന്ത്ര്യം കൊടുക്കാന്‍ എനിക്കാവില്ല, അത് എന്റെ കുഴപ്പമാണ്': വ്യക്തമാക്കി ഫിറോസ് ഖാന്‍

'അവിഹിത ബന്ധങ്ങളോ ഒന്നും ഉണ്ടായിട്ടില്ല. അങ്ങനെ ആയിരുന്നെങ്കില്‍ ഞങ്ങള്‍ ഇങ്ങനെ ആയിരിക്കില്ലല്ലോ പിരിയുക'

Author : സമകാലിക മലയാളം ഡെസ്ക്

ബിഗ് ബോസിലൂടെ ശ്രദ്ധേയരായ ഫിറോസ് ഖാനും സജ്‌നയും വേര്‍പിരിയുന്നു എന്ന വാര്‍ത്ത വലിയ വാര്‍ത്തയായിരുന്നു. സജ്‌ന തന്നെയാണ് ഡിവോഴ്‌സ് ആകുന്നവിവരം പങ്കുവച്ചത്. മൂന്നാമത് ഒരാളല്ല തങ്ങളുടെ വേര്‍പിരിയലിന് കാരണമായതെന്നും സജ്‌ന വ്യക്തമാക്കിയിരുന്നു. ഇപ്പോള്‍ ഡിവോഴ്‌സിന്റെ കാരണം തുറന്നു പറഞ്ഞിരിക്കുകയാണ് ഫിറോസ് ഖാന്‍. 

പത്തുവര്‍ഷത്തോളം കൂടെ നിന്ന ആള്‍ പോകുമ്പോഴുണ്ടാകുന്ന ശൂന്യത വളരെ വലുതാണ് എന്നാണ് ഫിറോസ് ഖാന്‍ പറയുന്നത്. കരിയറില്‍ ഏറെ മുന്നോട്ടുപോകാന്‍ സജ്‌ന ആഗ്രഹിക്കുന്നുണ്ടെന്നും എന്നാല്‍ ആ സ്വാതന്ത്ര്യം നല്‍കാന്‍ തനിക്ക് പറ്റാത്തതിനാലാണ് പിരിയാന്‍ തീരുമാനിച്ചതെന്നും ഫിറോസ് കൂട്ടിച്ചേര്‍ത്തു.
 
ഞങ്ങളുടെ കരിയറിനും ഇതായിരിക്കും നല്ലതെന്ന് തോന്നി. അവളൊരു കുട്ടിത്തമുള്ള ആളാണ്. ഒരു പൂമ്പാറ്റയെ പോലെ പറന്നുനടക്കാന്‍ അവള്‍ക്ക് ഇഷ്ടമായിരിക്കാം. ആ സ്പേസ് നല്‍കുന്നതിന് എനിക്ക് പരിമിതിയുണ്ട്. അത് എന്റെ കുഴപ്പമാണ്. അവളുടെ ആഗ്രഹം ഒരു തെറ്റല്ല. ഒരു പരിധി കഴിഞ്ഞാല്‍ പലതും അപകടമാണ് എന്നാണ് ഞാന്‍ വിചാരിക്കുന്നത്. അതുകൊണ്ട് തന്നെ ഒരു പരിധിയില്‍ കൂടുതല്‍ പറക്കാന്‍ എനിക്ക് അനുവദിക്കാന്‍ കഴിയില്ല. ഇതുവരെ എന്റെ പരിധിക്കുള്ളില്‍ നിന്നുള്ള സ്വാതന്ത്ര്യമൊക്കെ ഞാന്‍ നല്‍കിയിട്ടുണ്ട്. എന്നാല്‍ അങ്ങനെ പറക്കാന്‍ ആഗ്രഹിക്കുന്നയാളുടെ ചിറക് വെട്ടിയിടാന്‍ ഞാന്‍ താല്പര്യപ്പെടുന്നില്ല. അതുകൊണ്ട് ആ സ്‌പേസ് കൊടുക്കുകയേ നിവര്‍ത്തിയുള്ളു. അങ്ങനെ സ്‌നേഹത്തോടെ തന്നെ എടുത്ത തീരുമാനമാണ്.- ഫിറോസ് ഖാന്‍ പറഞ്ഞു. 

ഞങ്ങള്‍ തമ്മില്‍ യാതൊരു ഈഗോ ക്ലാഷും ഇല്ലെന്നും ഫിറോസ് വ്യക്തമാക്കി. ലൈംഗികജീവിതത്തിന്റെ കാര്യത്തില്‍ ആണെങ്കില്‍ അതിലും നൂറ് ശതമാനം ഹാപ്പി ആയിരുന്നു. അവിഹിത ബന്ധങ്ങളോ ഒന്നും ഉണ്ടായിട്ടില്ല. അങ്ങനെ ആയിരുന്നെങ്കില്‍ ഞങ്ങള്‍ ഇങ്ങനെ ആയിരിക്കില്ലല്ലോ പിരിയുക. ഇപ്പോഴും ഞങ്ങള്‍ക്കിടയില്‍ വിളിയോ സംസാരമോ ഒന്നും ഉണ്ടാവില്ലല്ലോ. കാരണം, പറ്റിക്കപ്പെടുക എന്നതാണ് ഒരു മനുഷ്യനെ സംബന്ധിച്ച് ഏറ്റവും വേദനാജനകമായ കാര്യം. അപ്പോള്‍ അതുമല്ല. അങ്ങനെ ഇവര്‍ ഈ പറയുന്ന കാര്യങ്ങള്‍ ഒന്നുമല്ല. ഇങ്ങനെയുള്ള കാരണങ്ങള്‍ കൊണ്ടാണ് വിവാഹമോചനം എന്നത് പലരുടെയും ധാരണയാണ്. അതല്ലാത്ത കാരണങ്ങള്‍ കൊണ്ടും ആളുകള്‍ വേര്‍പിരിയാം.- കൂട്ടിച്ചേര്‍ത്തു. 

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

കെഎസ്ആര്‍ടിസി സൗജന്യയാത്ര: നഷ്ടകണക്കുകള്‍ നിരത്തി സ്വകാര്യ ബസുടമകള്‍, സര്‍വീസുകള്‍ സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന് ആവശ്യം

ട്രംപിന്റേത് പ്രവചനാതീതമായ പെരുമാറ്റം; സമാധാന ചര്‍ച്ചകളില്‍ മനശാസ്ത്രജ്ഞരെ ഉള്‍പ്പെടുത്തി ഇറാന്‍; പ്രകടമായ മാറ്റമുണ്ടായെന്ന് റിപ്പോര്‍ട്ട്

കീം 2026: അപേക്ഷ നൽകാൻ വിട്ട് പോയവർക്ക് അവസരം, ആർക്കിടെക്ചർ കോഴ്സിന് അപേക്ഷിക്കാം

പ്രായപൂര്‍ത്തിയാകാത്ത കുട്ടി ലൈംഗിക ബന്ധത്തിന് സമ്മതം നല്‍കുന്നതുകൊണ്ട് പോക്‌സോ കേസ് ഒഴിവാകില്ല: മദ്രാസ് ഹൈക്കോടതി

SCROLL FOR NEXT