Bouma 
Entertainment

ഭൗമയില്‍ ജേക്കബായി സാഗർ സൂര്യ; ഫസ്റ്റ് ലുക്ക് പുറത്ത്

മിസ്റ്ററി ത്രില്ലർ സിനിമയാണ് ഭൗമയിലൂടെ റെജിൻ. എസ്. ബാബു അവതരിപ്പിക്കുന്നത്..

Author : സമകാലിക മലയാളം ഡെസ്ക്
Edited By : അബിന്‍ പൊന്നപ്പന്‍

മനോഹരമായ ഒരു ബംഗ്ളാവിലെ ഡൈനിംഗ് ടേബിളിൽ ഇരുവശത്തും കത്തി നിൽക്കുന്ന കാൻഡിലുകൾക്കു നടുവിലായി ഓവർകോട്ട് ധരിച്ച് ഉയർത്തിപ്പിടിച്ച വൈൻ ഗ്ലാസ്സുമായി സാഗർ സൂര്യ. റെജിൻ. എസ്. ബാബു തിരക്കഥ സംവിധാനം ചെയ്യുന്ന ഭൗമ എന്ന ചിത്രത്തിലെ ഇന്നു പുറത്തുവിട്ട പുതിയ പോസ്റ്ററാണിത്. ജേക്കബ്ബ് എന്ന കഥാപാതത്തെയാണ് ഈ പോസ്റ്ററിലൂടെ പ്രേഷകർക്കു മുന്നിലെത്തിച്ചിരിക്കുന്നത് .

ഭൗമ എന്ന ചിത്രത്തിലെ സുപ്രധാനമായ കഥാപാത്രത്തെയാണ് സാഗർ സൂര്യ അവതരിപ്പിക്കുന്നത്. പാശ്ചാത്യ സംസ്‌കാരവും, മഞ്ഞണിഞ്ഞ മനോഹരമായ പശ്ചാത്തലവും ദുരൂഹതകളും , ഒക്കെ കോർത്തിണക്കി ഒരു മിസ്റ്ററി ത്രില്ലർ സിനിമയാണ് ഭൗമയിലൂടെ റെജിൻ. എസ്. ബാബു അവതരിപ്പിക്കുന്നത്..

ആറ്റസ് ഫിലിംമ്പിൻ്റെ ബാനറിൽ ബസം കാദിയാറാണ് ചിത്രം നിർമ്മിക്കുന്നത്. നവംബർ പന്ത്രണ്ടിന് ഭാവനാ റിലീസ് പ്രദർശനത്തിനെത്തിക്കുന്ന ചിത്രത്തിൻ്റെ പ്രൊമോഷൻ്റെ ഭാഗമായി പുറത്തുവിട്ട ലുക്ക് സോഷ്യൽ മീഡിയായിൽ വളരെ വേഗതയിൽ തന്നെ തരംഗം സൃഷ്ടിക്കുകയാണ്.

Bouma

ദിലീഷ് പോത്തൻ, വിനീത്, വിജയ് ബാബു, ജാഫർ ഇടുക്കി, രഘുനാഥ് പലേരി, സെന്തിൽ കൃഷ്‌ണ , മധുപാൽ, മണിക്കുട്ടൻ, ഭഗത് മാനുവൽ, സജിൻ ചെറുകയിൽ, ബിപിൻ പെരുമ്പള്ളി, ലെന, മെറിൻ ഫിലിപ്പ്, മോക്ഷ,സെൻ ഗുപ്‌ത, രേവതി ശർമ്മ, കാവ്യാ ഭാനു , അനിതാ നായർ, പ്രവീണ,നിൽജ , ജെയിൻ ആൻഡ്രൂസ്, ബിനോജ് വില്യ , അപർണ്ണ ജോൺസ് ,നസ്‌ലിൻ ജമീല, നൗഷാദ്, , എൻ പി നിസ്സ എന്നിവരുംപ്രധാന വേഷങ്ങളിലെ ത്തുന്നു.

കഥ - ഡോണി കടമ്മനിട്ട . സംഗീതം - ക്രിസ്റ്റോ സേവ്യർ . ഛായാഗ്രഹണം - ശരൺ വേലായുധൻ. എഡിറ്റിംഗ് - സൂരജ്. ഈ. എസ്. പ്രൊഡക്ഷൻ ഡിസൈൻ- അപ്പുണ്ണി സാജൻ . കലാസംവിധാനം - സിബിൻ വർഗീസ് . മേക്കപ്പ് -റോണി വെള്ളത്തൂവൽ. കോസ്‌റ്റ്യും ഡിസൈൻ--, ഗോപിക ഉണ്ണികൃഷ്ണൻ. ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ-അംബ്രു സൈമൺ. സ്റ്റിൽസ്- ജിതിൻ എസ് ബാബു. സൗണ്ട് ഡിസൈൻ- ജയദേവൻ ചക്കാടത്ത്. ഫൈനൽ മിക്സ് - രാജാകൃഷ്‌ണൻ എം ആർ. കളരിസ്റ്റ്- ലിജു പ്രഭാകർ. പബ്ളിസിറ്റി ഡിസൈൻ- മാ മി ജോ. ഡിജിറ്റൽ മാർക്കറ്റിംഗ്-ഒബ്‌സ്ക്യൂറ എൻ്റെർടൈൻമെൻ്റ്സ് . ആക്ഷൻ- കലൈ കിംഗ്സ്റ്റൺ . എക്സികുട്ടീവ് പ്രൊഡ്യൂസർ- ഡാനിഷ് . കെ എ. പ്രൊഡക്‌ഷൻ മാനേജർ- ജസ്റ്റിൻ ടോണി തോമസ്. പ്രൊഡക്ഷൻ എക്സികുട്ടീവ്- ഷെറിൻ സ്റ്റാൻലി. പ്രൊഡക്ഷൻ കൺട്രോളർ- ജോബ് ജോർജ്. കൊച്ചി, പീരുമേട് എന്നിവിടങ്ങളിലായിട്ടാണ് ചിത്രീകരണം പൂർത്തിയായിരിക്കുന്നത്. പിആർഒ: വാഴൂർ ജോസ്.

First look poster of Sagar Surya from Bouma is out.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'പിഎസ് സി ചെയര്‍മാനെ പുറത്താക്കണം'; രാഷ്ട്രപതിക്ക് ആര്‍ലേക്കറുടെ ശുപാര്‍ശ

'എന്നെ ചോദ്യം ചെയ്യേണ്ട, വിവരം തിരക്കിയപ്പോള്‍ ജഡ്ജി തട്ടിക്കയറി'; പതിനേഴുകാരന്‍ മദ്യപിച്ചിട്ടില്ലെന്ന് പൊലീസ്

'അന്ന് വില്ലന് ചുവന്ന കണ്ണുകളും മുഖത്ത് ഉണ്ണിയും മീശയും കൃതാവുമൊക്കെ വേണമായിരുന്നു; മാറ്റം അനിവാര്യമാണ്'

ISRO -യിൽ ഡ്രൈവർമാർക്ക് അവസരം; 10, ITI യോഗ്യത, ബംഗളൂരുവിൽ നിയമനം

'എനിക്ക് ആരോടും ശത്രുതയില്ല, എന്തിനാണ് എന്നെ ആക്രമിച്ചത് ? ഇപ്പോഴും ഞെട്ടൽ മാറിയിട്ടില്ല'; പ്രതികരിച്ച് ടൈഗർ ഷറോഫ്