'എനിക്ക് ആരോടും ശത്രുതയില്ല, എന്തിനാണ് എന്നെ ആക്രമിച്ചത് ? ഇപ്പോഴും ഞെട്ടൽ മാറിയിട്ടില്ല'; പ്രതികരിച്ച് ടൈഗർ ഷറോഫ്

ആ സംഭവത്തിന്റെ ഭയങ്കര ഞെട്ടലിലാണ് ഞാനിപ്പോഴും.
Tiger shroff
Tiger shroffഇൻസ്റ്റ​ഗ്രാം
Edited By:
Updated on: 
1 min read

മുംബൈ: തനിക്കു നേരെയുണ്ടായ വധശ്രമത്തിന്റെ ഞെട്ടലിലാണ് താനിപ്പോഴെന്ന് നടൻ ടൈഗർ ഷറോഫ്. തനിക്ക് ആരോടും യാതൊരു ശത്രുതയും ഇല്ലായിരുന്നുവെന്നും നടൻ പ്രതികരിച്ചു. ഒക്ടോബർ 18 ന് വൈകുന്നേരം മുംബൈയിലെ ജൂഹുവിൽ വെച്ച് രണ്ട് പേർ നടന്റെ ബിഎംഡബ്ല്യു കാറിന് നേരെ 5 മുതൽ 6 റൗണ്ട് വരെ വെടിയുതിർത്തതിനെ തുടർന്ന് അദ്ദേഹത്തിന്റെ ഡ്രൈവർക്കും ഒരു വ്ലോഗർക്കും പരിക്കേറ്റിരുന്നു.

അക്രമികൾ ബൈക്കിൽ രക്ഷപ്പെടുകയായിരുന്നു. വധശ്രമത്തിൽ നിന്ന് ഇതുവരെ മുക്തനാകാത്ത ​ടൈ​ഗർ ഷറോഫ് ഇതുവരെ പൊലീസിന് മൊഴി നൽകിയിട്ടില്ല. തനിക്ക് ആരോടും യാതൊരു ശത്രുതയുമില്ല എന്നും നടൻ പ്രതികരിച്ചതായി എൻഡിടിവി റിപ്പോർട്ട് ചെയ്തു.

"ആ സംഭവത്തിന്റെ ഭയങ്കര ഞെട്ടലിലാണ് ഞാനിപ്പോഴും. ഇപ്പോൾ ഒന്നും പറയാൻ ആഗ്രഹിക്കുന്നില്ല. ആരാണ് എന്റെ ജീവന് തന്നെ ഭീഷണിയാകുന്ന തരത്തിൽ ഇത്തരമൊരു ആക്രമണം നടത്താൻ ആഗ്രഹിച്ചത് ?. എന്തിനാണ് ?". -തന്റെ മൊഴി രേഖപ്പെടുത്താനായി വസതിയിലെത്തിയ മുംബൈ പൊലീസ് ക്രൈം ബ്രാഞ്ച് സംഘത്തോട് അദ്ദേഹം ചോദിച്ചതായി നടന്റെ അടുത്തവൃത്തങ്ങൾ അറിയിച്ചു.

"എനിക്ക് ആരോടും ശത്രുതയില്ല... അപ്പോൾ എന്തിനാണ് എന്നെ ആക്രമിച്ചത് ?". -ടൈ​ഗർ പറഞ്ഞതായി എൻഡിടിവി ​ടൈ​ഗറിന്റെ അടുത്തവൃത്തങ്ങളെ ഉദ്ധരിച്ച് റിപ്പോർട്ട് ചെയ്തു. ഫുട്ബോൾ കളി കഴിഞ്ഞ് മടങ്ങുമ്പോഴാണ് നടന് നേരെ ആക്രമണമുണ്ടായത്. ബിഎംഡബ്ല്യു കാറിന്റെ മുൻവശത്തെ പാസഞ്ചർ സീറ്റിലിരുന്ന നടൻ പരിക്കേൽക്കാതെ രക്ഷപ്പെട്ടു.

സംഭവത്തിൽ പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തു. നടന്റെ ഡ്രൈവർ ഫിർദൗസ് ബലോച്ച്, വ്ലോഗർ ഉമേഷ് ചൗഹാൻ എന്നിവരുടെ മൊഴികളും പൊലീസ് ഇതുവരെ രേഖപ്പെടുത്തിയിട്ടുണ്ട്. നാ​ല് വ​ർ​ഷം മു​ൻപ് സ​ൽ​മാ​ൻ ഖാ​നെ വാഴ്ത്തി​യ​തി​നാ​ണ് ടൈ​ഗ​ർ ഷറോഫി​നെ ല​ക്ഷ്യ​മി​ട്ട​തെ​ന്ന് പ്ര​തി​ക​ൾ മൊ​ഴി​ന​ൽ​കി​യ​താ​യി അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​ഞ്ഞു.

2022ൽ ​സി​നി​മാ പ്രൊമോഷൻ പരിപാടിക്കിടെ സി​നി​മ മേ​ഖ​ല​യി​ൽ ഒ​രേ​യൊ​രു ടൈ​ഗ​റേ ഉ​ള്ളൂ അ​ത് സ​ൽ​മാ​ൻ ഖാ​ൻ ആ​ണെ​ന്നും അ​ദ്ദേ​ഹ​ത്തി​ന് മു​ന്നി​ൽ താ​ൻ വെ​റും പൂ​ച്ച മാ​ത്ര​മാ​ണെ​ന്നു​മു​ള്ള ടൈ​ഗ​റി​ന്റെ വാ​ക്കു​ക​ളാ​ണ് പ്ര​കോ​പ​നമായതെന്നാണ് റിപ്പോർട്ടുകൾ.

കൂടുതല്‍ സിനിമ വാര്‍ത്തകള്‍ക്കായി വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ

ഇവിടെ ക്ലിക്ക് ചെയ്യുക

Tiger shroff
'പാൻ കാർഡ് തിരിച്ചു കിട്ടിയപ്പോൾ നായർക്ക് പകരം നാറിയായി'; എന്തൊരു കഷ്ടമാണെന്ന് ശ്രീവിദ്യ മുല്ലച്ചേരി
Tiger shroff
ദാവൂദ് ഇബ്രാഹിമിനെ കൊല്ലാനുള്ള പരിപാടിയായിരുന്നു; ട്രോളുന്നവരുടെ കണ്ണ് മഞ്ഞളിച്ചിരിക്കുകയാണ്: മേജര്‍ രവി
Tiger shroff
'തന്റെ നാളുകള്‍ എണ്ണപ്പെട്ടുവെന്ന് ഇര്‍ഫാന് അറിയാമായിരുന്നു; രോഗാവസ്ഥ മറച്ചുവച്ച് അഭിനയിച്ചു'; സംവിധായകന്‍ പറയുന്നു
Summary

Actor Tiger Shroff responds to the attack against him.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER

logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com