സ്വര ഭാസ്‌കറെ ബോഡി ഷെയിം ചെയ്ത് ഫുഡ് ബ്ലോഗര്‍ 
Entertainment

'ഇവള്‍ എന്താണ് കഴിക്കുന്നത്?'; സ്വര ഭാസ്‌കറെ ബോഡി ഷെയിം ചെയ്ത് ഫുഡ് ബ്ലോഗര്‍; മറുപടിയുമായി നടി

നളിനി ഉനഗര്‍ എന്ന ഫുഡ് വ്‌ളോഗറാണ് നടിയെ ബോഡി ഷെയിം ചെയ്തത്

Author : സമകാലിക മലയാളം ഡെസ്ക്

കുഞ്ഞ് പിറന്നതിന്റെ സന്തോഷത്തിലാണ് നടി സ്വര ഭാസ്‌കര്‍. സോഷ്യല്‍ മീഡിയയിലൂടെ താരം കുഞ്ഞിന്റെ വിശേഷങ്ങളും മറ്റും പങ്കുവെക്കാറുണ്ട്. ഇപ്പോള്‍ തന്നെ ബോഡി ഷെയിം ചെയ്ത ഫുഡ് ബ്ലോഗര്‍ക്ക് താരം നല്‍കിയ മറുപടിയാണ് ശ്രദ്ധനേടുന്നത്.

പ്രസവത്തിനു ശേഷം സ്വരയുടെ ശരീരഭാരം കൂടിയതിനെ കളിയാക്കിക്കൊണ്ടാണ് നളിനി ഉനഗര്‍ എന്ന ഫുഡ് വ്‌ളോഗര്‍ എക്‌സില്‍ പോസ്റ്റ് ചെയ്തത്. നടിയുടെ മുന്‍പത്തെ ഫോട്ടോയും ഇപ്പോഴത്തെ ഫോട്ടോയും ചേര്‍ത്തുവച്ചുകൊണ്ടായിരുന്നു പോസ്റ്റ്. ഇവള്‍ എന്താണ് കഴിക്കുന്നത് എന്നാണ് നളിനി കുറിച്ചത്. പിന്നാലെ മറുപടിയുമായി താരം രംഗത്തെത്തി. അവള്‍ക്കൊരു കുട്ടിയുണ്ടായി. കുറച്ചുകൂടി മെച്ചപ്പെടു നളിനി എന്നാണ് താരം കുറിച്ചത്. പിന്നാലെ നടിയെ പിന്തുണച്ചുകൊണ്ട് നിരവധി പേരാണ് കമന്റ് ചെയ്തത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

അടുത്തിടെ സ്വരയും നളിനിയും തമ്മില്‍ ട്വിറ്ററില്‍ വാക്കു തര്‍ക്കമുണ്ടായിരുന്നു. വെജിറ്റേറിയനായതില്‍ അഭിമാനമുണ്ടെന്ന് പറഞ്ഞുകൊണ്ടുള്ള നളിനിയുടെ പോസ്റ്റിനെതിരെയാണ് താരം രംഗത്തെത്തിയത്. ക്രൂരതയും കണ്ണീരും തന്റെ ഭക്ഷണത്തില്‍ നിന്ന് മാറി നില്‍ക്കുന്നു എന്നാണ് നളിനി കുറിച്ചത്. ഈദ് ദിനത്തില്‍ തന്നെ ഇത്തരം ഒരു പോസ്റ്റിട്ടത് മുസ്ലീങ്ങളെ ലക്ഷ്യം വച്ചുകൊണ്ടാണെന്നാണ് സ്വര കുറിച്ചത്. പിന്നാലെയാണ് നടിയെ ബോഡി ഷെയിം ചെയ്തുകൊണ്ട് നളിനി രംഗത്തെത്തിയത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

രാഹുൽ ഗാന്ധി സംഭാവന നൽകി, പപ്പു യാദവ് 'ചോർത്തി'; രാമക്ഷേത്ര വിഷയത്തിൽ പാർലമെന്റിൽ പ്രതിപക്ഷത്തിന്റെ തെരുവ് നാടകം - വിഡിയോ

പിഎംശ്രീ ചർച്ച ചെയ്തിട്ടില്ലെന്ന് കുഞ്ഞാലിക്കുട്ടി, മുത്തങ്ങ കേസിൽ വിധി, സു​ഗതന് അവധി, കേരളത്തിന് കിരീടം; ഇന്നത്തെ 5 പ്രധാന വാർത്തകൾ

ജീവിതത്തില്‍ ഒറ്റപ്പെട്ടു, മരുന്നിന് പോലും വകയില്ല; പ്രണയ നായകന്‍ ഇന്ന് വൃദ്ധാശ്രമത്തില്‍!

'ഫുട്ബോളാണ് എല്ലാം, വഞ്ചനയ്ക്ക് കൂട്ടു നിൽക്കാൻ എന്നെ കിട്ടില്ല'; ഫിഫയിൽ ഇൻ‌ഫാന്റിനോ ഒറ്റപ്പെടുന്നു!

ഹാർബർ എഞ്ചിനീയറിങ് വകുപ്പിൽ ഒരു വർഷത്തെ ഇന്റേൺഷിപ്പ്; അപേക്ഷ ക്ഷണിച്ചു