ഫയല്‍ ചിത്രം 
Entertainment

സച്ചിനും ധോനിക്കും പിന്നാലെ ദാദയും; ഗാം​ഗുലിയുടെ ജീവചരിത്ര സിനിമ ഒരുങ്ങുന്നു, നായകൻ രൺബീർ കപൂർ? 

ബി​ഗ് ബഡ്ജറ്റിൽ ചെയ്യുന്ന ചിത്രം ഹിന്ദിയിലാകും ഒരുങ്ങുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

ച്ചിനും ധോനിക്കും പിന്നാലെ മുൻ ഇന്ത്യൻ ക്രിക്കറ്റ് താരവും ബിസിസിഐ പ്രസിഡന്റുമായ സൗരവ് ​ഗാം​ഗുലിയുടെ ജീവിതവും സിനിമയാകുന്നു. ബി​ഗ് ബഡ്ജറ്റിൽ ചെയ്യുന്ന ചിത്രം ഹിന്ദിയിലാകും ഒരുങ്ങുന്നത്. സിനിമ ചെയ്യാൻ താൻ സമ്മതം അറിയിച്ചതായി ഗാം​ഗുലി പറഞ്ഞു. 

സംവിധായകൻ ആരാണെന്ന് പുറത്തിവിട്ടിട്ടില്ല. നടൻ രൺബീർ കപൂറിനെയാണ് താരം നായകസ്ഥാനത്ത് ആ​ഗ്രഹിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ. ക്രിക്കറ്റ് താരത്തിൽ നിന്ന് തുടങ്ങി നായകനായി പിന്നീട് ബിസിസിഐ പ്രസിഡന്റ് സ്ഥാനം വരെയുള്ള സൗരവിന്റെ യാത്രയാകും സിനിമയിലെ ഇതിവൃത്തം. 

നേരത്തെ കായിക താരങ്ങളായ സച്ചിൻ ടെൻഡുൽക്കർ, എം എസ് ധോനി, സൈന നെഹ്വാൾ, കപിൽ ദേവ്, മുഹമ്മദ് അസറുദ്ധീൻ തുടങ്ങിയവരുടെ ജീവിതം ക്യാമറയ്ക്ക് മുന്നിൽ എത്തിയിട്ടുണ്ട്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'തെളിവുകള്‍ പ്രധാനപ്പെട്ടതെങ്കില്‍ ഇങ്ങനെ പുറത്തുവിടുമോ? ഇന്നത്തെ ദിവസം എന്തിന് തെരഞ്ഞെടുത്തു?; വീണയ്‌ക്കെതിരായ ആരോപണം ശുദ്ധ അസംബന്ധം'

'ട്വന്റി-20 സിനിമ ഞാന്‍ കണ്ടിട്ടില്ല, കാണുകയുമില്ല; ആ വിഷമം ഇന്നുമുണ്ട്'; കാരണം തുറന്നു പറഞ്ഞ് നന്ദു

ഓടിക്കൊണ്ടിരിക്കെ പ്രിയദർശിനി ബസിന്റെ ടയർ പൊട്ടിത്തെറിച്ച് പ്ലാറ്റ്‌ഫോം തകർന്നു: യാത്രക്കാരിയുടെ കാൽ കുടുങ്ങി; എല്ലിന് പൊട്ടൽ

മീൻ പിടിക്കുന്ന വിഡിയോകളിലൂടെ വൈറൽ; യൂട്യൂബർ തംബുരു മരിച്ച നിലയിൽ

തൃശൂരിലെ സർക്കാർ സ്ഥാപനങ്ങളിൽ അവസരം; വനിതാ സെക്യൂരിറ്റി മുതൽ നഴ്‌സ് വരെ ഒഴിവുകൾ, അഭിമുഖത്തിലൂടെ നിയമനം !