കുട്ടി സ്റ്റോറി ട്രെയിലറിൽ നിന്ന് 
Entertainment

നാലു കഥകൾ, ഇതെല്ലാം പ്രണയമാണ്, കുട്ടിസ്റ്റോറിയുമായി വിജയ് സേതുപതിയും അമല പോളും; ട്രെയിലർ

ഗൗതം വസുദേവ് മേനോന്‍, വിജയ്, വെങ്കട് പ്രഭു, നളന്‍ കുമാരസാമി എന്നിവരാണ് ചിത്രം സംവിധാനം ചെയ്യുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

മിഴിലെ നാല് പ്രമുഖ സംവിധായകർ ഒന്നിക്കുന്ന ആന്തോളജി ചിത്രം കുട്ടി സ്റ്റോറിയുടെ ട്രെയിലർ പുറത്ത്. ഗൗതം വസുദേവ് മേനോന്‍, വിജയ്, വെങ്കട് പ്രഭു, നളന്‍ കുമാരസാമി എന്നിവരാണ് ചിത്രം സംവിധാനം ചെയ്യുന്നത്. പ്രണയമാണ് ചിത്രത്തിൽ പശ്ചാത്തലമാകുന്നത്. വിജയ് സേതുപതി, അമല പോൾ തുടങ്ങിയ മികച്ച താരനിരയും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. 

നാലു കഥകളിലൂടെയാണ് ചിത്രം പോകുന്നത്. പ്രണയവും വിരഹവുമെല്ലാമാണ് ചിത്രത്തിൽ നിറഞ്ഞു നിൽക്കുന്നത്.  ഗൗതം വസുദേവ് മേനോന്‍, മേഘ ആകാശ്, ആര്യ, സാക്ഷി അഗര്‍വാള്‍ തുടങ്ങിയവരും അഭിനയിക്കുന്നുണ്ട്. വാലന്റൈൻസ്ഡേ റിലീസായി ഈ മാസം 12നാണ് ചിത്രം തിയറ്ററുകളില്‍ എത്തുന്നത്. വേല്‍സ് ഫിലിം ഇന്‍റര്‍നാഷണലിന്‍റെ ബാനറില്‍ ഡോ. ഇഷാരി കെ ഗണേഷാണ് നിർമാണം. മനോജ് പരമഹംസ, അര്‍വിന്ദ് കൃഷ്ണ, ശക്തി ശരവണന്‍, എന്‍ ഷണ്‍മുഖ സുന്ദരം എന്നിവരാണ് ഛായാഗ്രഹണം. 
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സിഎംആര്‍എല്‍- എക്‌സാലോജിക് കേസ്: വീണ ഇന്ന് ഇഡിക്ക് മുന്നില്‍; ചോദ്യാവലിയുമായി അന്വേഷണ സംഘം

എംബാപ്പെയുടെ ഇരട്ടഗോളില്‍ സെനഗലിനെ വീഴ്ത്തി; ലോകകപ്പില്‍ ഫ്രാന്‍സിന് വിജയത്തുടക്കം

ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത, രണ്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, ഇടിമിന്നല്‍ മുന്നറിയിപ്പ്

Today's Rashi Phalam June 17|ആഗ്രഹിച്ച ഒരു കാര്യം സാധ്യമാകും, സാമ്പത്തിക നിലയിൽ മെച്ചം അനുഭവപ്പെടും

മൂന്ന് മാസം കൂടുമ്പോള്‍ കൈയില്‍ കിട്ടുക 60,150 രൂപ; അറിയാം ഈ സുരക്ഷിത പെന്‍ഷന്‍ പദ്ധതി

SCROLL FOR NEXT