ചിത്രം: ട്വിറ്റർ 
Entertainment

'ഫ്രണ്ട്സിലെ ഗന്‍തെര്‍'; നടൻ ജെയിംസ് മൈക്കിള്‍ ടെയ്‌ലര്‍ അന്തരിച്ചു 

പ്രോസ്‌റ്റേറ്റ് കാന്‍സര്‍ ബാധയെ തുടര്‍ന്ന് ചികിത്സയിലായിരുന്നു ടെയ്‌ലര്‍

Author : സമകാലിക മലയാളം ഡെസ്ക്

നപ്രിയ സീരീസായ ഫ്രണ്ട്സിലെ ഗന്‍തെര്‍ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച നടൻ ജെയിംസ് മൈക്കിള്‍ ടെയ്‌ലര്‍ (59) അന്തരിച്ചു. പത്ത് വര്‍ഷത്തോളം ഫ്രണ്ട്‌സിന്റെ 236 എപ്പിസോഡുകളില്‍ അദ്ദേഹം അഭിനയിച്ചു. 2018 മുതല്‍ പ്രോസ്‌റ്റേറ്റ് കാന്‍സര്‍ ബാധയെ തുടര്‍ന്ന് ചികിത്സയിലായിരുന്നു ടെയ്‌ലര്‍. 

ഫ്രണ്ട്‌സിലൂടെ അഭിനയത്തിൽ അരങ്ങേറ്റം കുറിച്ച ടെയ്ലർ ഈ വർഷം പുറത്തിറങ്ങിയ ഫ്രണ്ട്‌സ്: ദി റീയൂണിയനിലും പ്രത്യക്ഷപ്പെട്ടിരുന്നു. ഗ്രീന്‍വുഡിൽ ജനിച്ച ടെയ്ലർ യൂണിവേഴ്‌സിറ്റി ഓഫ് ജോര്‍ജ്ജിയയില്‍ നിന്ന് ഫൈന്‍ ആര്‍ട്ട്‌സില്‍ ബിരുദാനന്തര ബിരുദം പൂര്‍ത്തിയാക്കിയ ശേഷം സിനിമ സ്വപ്നം കണ്ടാണ് ലോസ് ആഞ്ജലീസിലേക്ക് താമസം മാറിയത്. ഓഡീഷനിലൂടെയാണ് ടെയ്ലർ ഫ്രണ്ട്‌സിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നത്. 

ജസ്റ്റ് ഷൂട്ട് മി, സബ്രിന, ദ ടീനേജ് വിച്ച്, സ്‌ക്രബ്‌സ്, മോഡേണ്‍ മ്യൂസിക് തുടങ്ങിയ ടെലിവിഷന്‍ സീരീസുകളിലും ദ ഡിസ്റ്റര്‍ബന്‍സ്, മോട്ടല്‍ ബ്ലൂ തുടങ്ങിയ സിനിമകളിലും അദ്ദേഹം വേഷമിട്ടു. 1995ല്‍ ബാര്‍ബറാ ചാഡ്‌സെയെ വിവാഹം ചെയ്തെങ്കിലും 2014ല്‍ ഇരുവരും വേർപിരിഞ്ഞു. 2017ല്‍ ടെയ്‌ലര്‍ ജെന്നിഫര്‍ കാര്‍നോയെ വിവാഹം ചെയ്തു. 
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'പച്ചപ്പടയെ രംഗത്തിറക്കി'; വിഡി സതീശനെ നിര്‍ത്തിപ്പൊരിച്ച് രാഹുല്‍ ഗാന്ധി; ഐക്യത്തിന് ശേഷം മതി മുഖ്യമന്ത്രി പ്രഖ്യാപനം

Kerala CM Selection Live: മൂവരിൽ മുഖ്യനാര്? പ്രഖ്യാപനത്തിന് കാത്തിരിക്കണം

കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ മാനസിക വെല്ലുവിളി നേരിടുന്ന സ്ത്രീക്ക് നേരെ ലൈം​ഗികാതിക്രമം

അടിച്ചൊതുക്കി, എറിഞ്ഞ് തകര്‍ത്തു! ഗുജറാത്ത് പ്ലേ ഓഫിന് അരികില്‍

'ഫോൺ ഓഫായതിന് ഞാനെന്തു ചെയ്യും'; രോഹിതിനെ വെട്ടിലാക്കി സെൽഫിക്കായി പിന്നാലെ കൂടി ആരാധിക, ഒടുവിൽ... (വിഡിയോ)

SCROLL FOR NEXT