G Marthandan about Mammootty  ഫെയ്സ്ബുക്ക്
Entertainment

ജീവിതത്തില്‍ അഭിനയിക്കാത്ത വലിയ മനുഷ്യന്‍; ഉള്ളത് മുഖത്തുനോക്കി പറയും, ദേഷ്യം കൊണ്ടല്ല, സ്‌നേഹം കൊണ്ടാണ്; മമ്മൂട്ടിയെക്കുറിച്ച് മാര്‍ത്താണ്ഡന്‍

ദേഷ്യം കൊണ്ടല്ല സ്‌നേഹം കൊണ്ടാണ് സ്‌നേഹിക്കാന്‍ മാത്രമേ അദ്ദേഹത്തിന് അറിയൂ

സമകാലിക മലയാളം ഡെസ്ക്

വയനാട് ടൗണ്‍ഷിപ്പ് സന്ദര്‍ശന വിവാദത്തിനിടെ മമ്മൂട്ടിയെ പിന്തുണച്ച് സംവിധായകന്‍ ജി മാര്‍ത്താണ്ഡന്‍. ജീവിതത്തില്‍ ഒരിക്കലും അഭിനയിക്കാത്ത വലിയ മനുഷ്യനാണെന്നാണ് മാര്‍ത്താണ്ഡന്‍ പറയുന്നത്. ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു മാര്‍ത്താണ്ഡന്റെ പ്രതികരണം. മമ്മൂട്ടിയ്‌ക്കൊപ്പമുള്ള ചിത്രത്തോടൊപ്പമായിരുന്നു അദ്ദേഹത്തിന്റെ കുറിപ്പ്. ആ വാക്കുകളിലേക്ക്:

പ്രിയപ്പെട്ട മമ്മൂട്ടി സാര്‍. എന്നും നെഞ്ചോട് ചേര്‍ത്ത് നിര്‍ത്താന്‍ മാത്രം അറിയുന്ന ഒരു വ്യക്തിത്വം. ഉള്ള കാര്യം ആരുടെയും മുഖത്ത് നോക്കി പറയും ദേഷ്യം കൊണ്ടല്ല സ്‌നേഹം കൊണ്ടാണ് സ്‌നേഹിക്കാന്‍ മാത്രമേ അദ്ദേഹത്തിന് അറിയൂ .ഒരുപാട് വര്‍ഷങ്ങളായി ഞാന്‍ അസിസ്റ്റന്റ് ഡയറക്ടറായി വര്‍ക്ക് ചെയ്യുന്ന കാലം തൊട്ട് അടുത്തറിഞ്ഞതാണ് ഒരിക്കല്‍ എനിക്കൊരു സിനിമ ചെയ്യണം എന്ന് പറഞ്ഞപ്പോള്‍ അങ്ങനെ പറഞ്ഞാല്‍ പോരാ നല്ലൊരു കഥയുമായി വരണം എന്ന് പറഞ്ഞു ചേര്‍ത്ത് നിര്‍ത്തി എന്നെ സംവിധായകന്‍ ആക്കി ഒരു സംവിധായകനാകുമ്പോള്‍ സമൂഹത്തില്‍ നമുക്ക് കിട്ടുന്ന വിലയും നിലയും അത് പറഞ്ഞറിയിക്കാന്‍ പറ്റാത്തതാണ്.

എന്നെപ്പോലെ എഴുപതോളം പുതിയ സംവിധായകരെയാണ് അദ്ദേഹം പരിചയപ്പെടുത്തിയത്. ലോക സിനിമയില്‍ ആരും ചെയ്യാത്തകാര്യമാണ് സാര്‍ ചെയ്തിരിക്കുന്നത്.വ്യക്തമായ രാഷ്ട്രീയം സാറിനു ഉണ്ടെങ്കിലുംഎല്ലാ രാഷ്ട്രീയ പാര്‍ട്ടിക്കാരോടും ഒരേപോലെ സ്‌നേഹിക്കുന്ന ഒരു വ്യക്തിത്വമാണ് എനിക്ക് അറിയാവുന്ന കാര്യമാണ് എനിക്ക് അറിയാവുന്ന കാര്യം ഞാന്‍ ഷെയര്‍ ചെയ്യുന്നു സിനിമയില്‍ മാത്രമാണ് സാര്‍ അഭിനയിക്കുന്നത് ജീവിതത്തില്‍ ഒരിക്കലും അഭിനയിക്കാത്ത ഒരു വലിയ മനുഷ്യനാണ്. സോഷ്യല്‍ മീഡിയയില്‍ സാറിനെക്കുറിച്ച് ചില വാര്‍ത്തകള്‍ കണ്ടപ്പോള്‍ എനിക്ക് ഇങ്ങനെ എഴുതണമെന്ന് തോന്നി.

അതേസമയം വിവാദങ്ങള്‍ക്കിടെ മമ്മൂട്ടി റഫീഖിനെ ഫോണില്‍ വിളിച്ചു. റഫീഖിനെ അപമാനിക്കാന്‍ ഉദ്ദേശിച്ചിരുന്നില്ലെന്നും സ്വകാര്യമായി പറഞ്ഞ കാര്യം ഇത്രയും വലിയ വിവാദമാകുമെന്ന് കരുതിയില്ലെന്നും മമ്മൂട്ടി പറഞ്ഞതായാണ് വിവരം. ഇതിനിടെ സംഭവത്തില്‍ പ്രതികരണവുമായി കെ റഫീഖ് രംഗത്തെത്തി. വിവാദങ്ങള്‍ ഇവിടെ അവസാനിപ്പിക്കണമെന്നും മമ്മൂട്ടി ടൗണ്‍ഷിപ്പിലെത്തിയത് പോസിറ്റീവായി മാത്രം ചര്‍ച്ച ചെയ്യപ്പെടട്ടേയെന്നുമാണ് സിപിഎം വയനാട് ജില്ലാ സെക്രട്ടറിയുടെ പ്രതികരണം.

G Marthandan pens a note about Mammootty amid Wayand township visit controversy. Says the actor didn't know to act in life.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ക്ലാസിക്ക് സാംസൺ'; നമ്മുടെ സ്വന്തം 'പയ്യന്‍', ലോകകപ്പിന്റെ താരമാകുന്ന ചരിത്രത്തിലെ ആദ്യ മലയാളി!

'ട്വിങ്കിള്‍ ട്വിങ്കിള്‍ ലിറ്റില്‍ സ്റ്റാര്‍, സഞ്ജു സാംസണ്‍ സൂപ്പര്‍ സ്റ്റാര്‍'

'ഏതു കളിയിലും എന്‍ട്രിയും എക്സിറ്റുമുണ്ട്', രാജിയെ കുറിച്ച് ഉചിതമായ സമയത്ത് പറയും: സി വി ആനന്ദബോസ്

മിനിമം വേതനം; ചില ജില്ലകളിൽ ഇപ്പോഴും ധാരണയായില്ല; നഴ്‌സുമാരുടെ സമ്പൂർണ പണിമുടക്ക് തുടങ്ങി

'സൗദിയിലുള്ളവര്‍ മടങ്ങണം', പൗരന്‍മാരെ തിരിച്ചുവിളിച്ച് അമേരിക്ക

SCROLL FOR NEXT