അയാൻ ​ഗെൽഡർ അന്തരിച്ചു ഇന്‍സ്റ്റഗ്രാം
Entertainment

കാൻസറിനോട് പോരാടി ഒരു വർഷം; ഗെയിം ഓഫ് ത്രോൺസ് താരം അയാൻ ​ഗെൽഡർ അന്തരിച്ചു

അർബുദത്തെ തുടർന്ന് കഴിഞ്ഞ ഒരു വർഷമായി അദ്ദേഹം ചികിത്സയിലായിരുന്നു

സമകാലിക മലയാളം ഡെസ്ക്

ഗെയിം ഓഫ് ത്രോൺസ് താരം അയാൻ ​ഗെൽഡർ (74) അന്തരിച്ചു. അർബുദത്തെ തുടർന്ന് കഴിഞ്ഞ ഒരു വർഷമായി അദ്ദേഹം ചികിത്സയിലായിരുന്നു. ജീവിതപങ്കാളിയും സഹതാരവുമായ ബെൻ ഡാനിയൽസ് തന്റെ ഇൻസ്റ്റ​ഗ്രാമിലൂടെ ​ഗെൽഡറിന്റെ മരണ വാർത്ത അറിയിച്ചത്. ​

ഗെയിം ഓഫ് ത്രോൺസ് എന്ന വെബ് സീരീസിലെ കെവാൻ ലാനിസ്റ്റർ എന്ന വേഷം അവിസ്മരണീയമാക്കിയ നടനായിരുന്നു ​ഗെൽഡർ. കഴിഞ്ഞ ഡിസംബർ മുതൽ ​ഗെൽഡർ അർബുദത്തോട് പോരാടുകയായിരുന്നുവെന്നും ഡാനിയൽസ് കുറിച്ചു. കഴിഞ്ഞ 30 വർഷമായി ഇരുവരും ജീവിത പങ്കാളികളാണ്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ഈ വർഷമാദ്യം ബിബിസി വണ്ണിന്റെ പീരിയോഡിക്കൽ ഡിറ്റക്ടീവ് സീരീസായ ഫാദർ ബ്രൗണിൽ ​ഗെൽഡർ വേഷമിട്ടിരുന്നു. 'ടോർച്ച് വുഡ്', 'ഹിസ് ഡാർക്ക് മെറ്റീരിയൽസ്', 'ഡോക്ടർ ഹു', 'സ്നാച്ച്', 'ദ ബിൽ' തുടങ്ങിയ പരമ്പരകളിൽ ശ്രദ്ധേയമായ വേഷം അവതരിപ്പിച്ചു. പ്രമുഖരടക്കം നിരവധി ആളുകളാണ് ​ഗെൽഡറിന് ആദരാഞ്ജലി അർപ്പിച്ച് എത്തിയത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അനുനയത്തിന് വഴങ്ങാതെ കെ സുധാകരന്‍, തീരുമാനം ഹൈക്കമാന്‍ഡിന് ?; ബാക്കി സ്ഥാനാര്‍ത്ഥികളെയും ഇന്ന് പ്രഖ്യാപിക്കും

ഗ്യാസ് സിലിണ്ടർ വിതരണം ഇനി ഈസിയാകും, ക്രമക്കേട് തടയാൻ 'കേരള എൽപിജി സപ്ലൈ' ട്രാക്കറുമായി അധികൃതർ

അനുനയത്തിന് വഴങ്ങാതെ കെ സുധാകരന്‍; അലി ലാരിജാനിയുടെ മരണം സ്ഥിരീകരിച്ച് ഇറാന്‍; ഇന്നത്തെ 5 പ്രധാന വാര്‍ത്തകള്‍

പാചകവാതക പ്രതിസന്ധി രൂക്ഷം, തിങ്കളാഴ്ച ഹോട്ടലുകൾ അടച്ച് സമരം

'മരിക്കുമ്പോൾ ചുവന്ന പതാകയാണോ ത്രിവർണ്ണ പതാകയാണോ പുതക്കേണ്ടതെന്ന് ആലോചിക്കുന്നത് നല്ലത്'

SCROLL FOR NEXT