Genelia, Ravi Mohan വിഡിയോ സ്ക്രീൻഷോട്ട്
Entertainment

'ഉൻ പേര് എന്നാ...'; സന്തോഷ് സുബ്രഹ്മണ്യത്തിലെ ഐക്കണിക് സീൻ റീക്രിയേറ്റ് ചെയ്ത് ജെനീലിയയും രവി മോഹനും, കയ്യടിച്ച് ആരാധകർ

സന്തോഷ് സുബ്രഹ്മണ്യത്തിൽ അഭിനയിക്കുമ്പോൾ ഞാനും രവിയും ചെറിയ കുട്ടികൾ ആയിരുന്നു.

Author : സമകാലിക മലയാളം ഡെസ്ക്

രവി മോഹനും ജെനീലിയ ഡിസൂസയും പ്രധാന വേഷത്തിലെത്തിയ ചിത്രമാണ് സന്തോഷ് സുബ്രഹ്മണ്യം. 2008 ൽ പുറത്തിറങ്ങിയ ചിത്രം സൂപ്പർ ഹിറ്റായി മാറുകയും ചെയ്തിരുന്നു. ഇപ്പോഴിതാ ചിത്രത്തിലെ ഒരു ഐക്കോണിക് രം​ഗം റീക്രിയേറ്റ് ചെയ്തിരിക്കുകയാണ് ജെനീലിയയും രവി മോഹനും. ഭർത്താവ് റിതേഷ് ദേശ്മുഖിനൊപ്പം രവി മോഹന്റെ നിർമാണക്കമ്പനിയായ രവി മോ​ഹൻ സ്റ്റുഡിയോയുടെ ലോഞ്ചിനെത്തിയതായിരുന്നു ജെനീലിയ.

ശിവകാർത്തികേയൻ, കാർത്തി, യോ​ഗി ബാബു, ശ്രദ്ധ ശ്രീനാഥ് തുടങ്ങി നിരവധി താരങ്ങൾ പരിപാടിയിൽ പങ്കെടുക്കാനെത്തിയിരുന്നു. ജെനീലിയയും രവി മോഹനും ഒരുമിച്ച് വേദിയിലെത്തിയതോടെ ‘സന്തോഷ് സുബ്രഹ്മണ്യ’ത്തിൽ ഇരുവരുമൊന്നിച്ച ഐതിഹാസിക രംഗം പുനഃസൃഷ്ടിക്കാമോ എന്ന് അവതാരക ചോദിക്കുകയായിരുന്നു.

ആദ്യം സിനിമയിലെ സീൻ മോണിറ്ററിൽ പ്രദർശിപ്പിക്കുകയും പിന്നീട് ജെനീലിയയും രവി മോഹനും തങ്ങളുടെ ഡയലോഗുകൾ പറഞ്ഞ് അഭിനയിക്കുകയും ചെയ്തു. ഇഷ്ടതാരങ്ങളുടെ ഹിറ്റ് സീൻ വീണ്ടും കണ്ടപ്പോൾ പ്രമുഖരടങ്ങുന്ന സദസ് കരഘോഷം മുഴക്കി.

എന്താണ് ഇപ്പോൾ സിനിമയിലഭിനയിക്കാത്തത് എന്ന അവതാരകയുടെ ചോദ്യത്തിന്, ‘‘ഞാൻ വിവാഹം കഴിച്ച് കുട്ടികളായപ്പോൾ അവരെ നോക്കാനായി സിനിമയിൽ നിന്നും വിട്ടു നിന്നതാണ്, എനിക്ക് എല്ലാവരോടും വലിയ സ്നേഹമാണ്, നല്ലൊരു അവസരം ലഭിച്ചാൽ ചിലപ്പോൾ മടങ്ങി വന്നേക്കാം." എന്നാണ് ജെനീലിയ മറുപടി പറഞ്ഞത്. ‘‘സന്തോഷ് സുബ്രഹ്മണ്യത്തിൽ അഭിനയിക്കുമ്പോൾ ഞാനും രവിയും ചെറിയ കുട്ടികൾ ആയിരുന്നു.

സംവിധായകൻ മോഹൻ രാജ സാറിന്റെ പിന്നാലെ അണ്ണാ അണ്ണാ എന്ന് വിളിച്ചുകൊണ്ടു നടന്ന പയ്യനാണ് രവി. അവിടെ നിന്ന് ഇന്ന് ഇവിടെ വരെ എത്തിനിൽക്കുമ്പോൾ രവി ഒരു വ്യക്തി എന്ന നിലയിൽ ഒരുപാട് വളർന്നിരിക്കുന്നു. രവി ഇനിയും ഒരുപാട് വളരണമെന്ന് ഞാൻ ആഗ്രഹിക്കുന്നു. വളരെ നല്ല സ്നേഹസമ്പന്നനായ ഒരു വ്യക്തിയാണ് രവി.

രവിയുടെ പ്രൊഡക്‌ഷൻ കമ്പനിയുടെ ഉദ്ഘാടനത്തിനു വിളിച്ചപ്പോൾ ഇത് ഒരിക്കലും മിസ് ചെയ്യാൻ പാടില്ല എന്നാണ് ഞാനും റിതേഷും തീരുമാനിച്ചത്. രവി ഇനി സിനിമ സംവിധാനം ചെയ്യാൻ പോകുന്നു എന്നും കേൾക്കുന്നുണ്ട്. രവിക്ക് ഒരു ശല്യമായി ഞാൻ എന്നും രവിയുടെ പിന്നാലെ ഉണ്ടാകും. എല്ലാ ആശംസകളും നേരുന്നു."- ജെനീലിയ പറഞ്ഞു.

രവി മോഹന്റെ ചേട്ടൻ മോഹൻരാജയാണ് സന്തോഷ് സുബ്രഹ്മണ്യം സംവിധാനം ചെയ്തത്. കന്നഡ ചിത്രം ബൊമ്മരില്ലുവിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ഈ ചിത്രം നിർമിച്ചിരിക്കുന്നത്. രവി മോഹനും ജെനീലിയയ്ക്കും ഒരുപാട് ആരാധകരെ നേടിക്കൊടുത്ത ചിത്രം കൂടിയായിരുന്നു ഇത്.

Cinema News: Genelia and Ravi Mohan recreate Santosh Subramaniam's iconic scene.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എസ്‌ഐടി ചോദ്യം ചെയ്തതുകൊണ്ട് ഒരാളെ മാറ്റി നിര്‍ത്താനാകുമോ?, സ്ഥലംമാറ്റ ഉത്തരവ് പുനഃപരിശോധിക്കും, 20 എണ്ണത്തില്‍ ഭേദഗതി: കെ ജയകുമാര്‍

മെസിയുടെ '200ാം' അന്താരാഷ്ട്ര മത്സരം; 'കനക കിരീടം' നിലനിർത്താൻ അർജന്റീന; ലോകകപ്പിലെ ആദ്യ പോരിന് നാളെ ഇറങ്ങും

വിമാനത്തില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മര്‍ദിച്ചെന്ന കേസ്: ഇ പി ജയരാജനെതിരെ പുനരന്വേഷണം വേണമെന്ന് കോടതി

'എന്നെ വിടൂ, കരഞ്ഞുപറഞ്ഞ് 24-കാരി'; വ്യോമസേനാ ഉദ്യോഗസ്ഥന്റെ ഭാര്യയെ പീഡിപ്പിച്ചു; ഭീഷണിപ്പെടുത്തി നിർബന്ധിത മതപരിവർത്തനം; 2 പേർ പിടിയിൽ

മഴ മുന്നറിയിപ്പില്‍ മാറ്റം; മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, നാളെ രണ്ട് ജില്ലകളില്‍ മുന്നറിയിപ്പ്

SCROLL FOR NEXT