മലയാള സിനിമയില്‍ ഏറ്റും കൂടുതല്‍ സക്‌സസ് റേറ്റുള്ള സംവിധായകരില്‍ ഒരാളാണ് ഗിരീഷ് എഡി. സംവിധാനം ചെയ്ത അഞ്ചു സിനിമകളില്‍ നാലും വിജയിപ്പിക്കാന്‍ അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്. പ്രേമലു 100 കോടി പിന്നിട്ടപ്പോള്‍ പിന്നാലെ വന്ന ബെത്‌ലഹേം കുടുംബ യൂണിറ്റ് 300 കോടി ക്ലബ്ബിലെത്തി. മലയാളത്തിലെ ഏറ്റവും വലിയ ഹിറ്റ് എന്ന റെക്കോര്‍ഡ് ഇന്ന് ബെത്‌ലഹേമിന് സ്വന്തമാണ്.
കണക്കുകള്‍ ഇങ്ങനൊക്കെ ആണെങ്കിലും സെറ്റില്‍ താന്‍ എപ്പോഴും ടെന്‍ഷനിലായിരിക്കുമെന്നാണ് ഗിരീഷ് എഡി പറയുന്നത്. ബെത്‌ലഹേമിന്റെ ചിത്രീകരണത്തിനിടെ തനിക്ക് പാനിക് അറ്റാക്കു പോലുണ്ടായെന്നും ഗിരീഷ് എഡി പറയുന്നു. ഇന്ത്യന്‍ എക്‌സ്പ്രസ് മലയാളത്തിന് നല്‍കിയ അഭിമുഖത്തിലാണ് ഗിരീഷ് എഡി മനസ് തുറന്നത്.
കൂടുതല്‍ സിനിമ വാര്‍ത്തകള്‍ക്കായി വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ
ഇവിടെ ക്ലിക്ക് ചെയ്യുക
''അങ്ങനെ ആസ്വദിക്കാന്‍ പറ്റാറില്ല. ഓവര്‍ തിങ്കിങ് ഉള്ള ആളാണ് ഞാന്‍. എപ്പോഴും പ്രശ്‌നങ്ങളേ കാണുകയുള്ളൂ. ഷൂട്ടിന്റെ സമയത്ത് രാവിലെ എഴുന്നേല്‍ക്കാന്‍ തന്നെ ഇഷ്ടമല്ല. ഓ ഇന്ന് ആ സംഭവം എടുക്കണം. ഇത് എങ്ങനെ എടുക്കണമെന്നാകും ചിന്ത. ഒന്നും ചെയ്യാന്‍ തോന്നില്ല. സെറ്റിലെത്തി ഒന്ന് ഫ്‌ളോ ആയിക്കഴിഞ്ഞാല്‍ കുഴപ്പമില്ല. തുടക്കമൊക്കെ ഭയങ്കര ബുദ്ധിമുട്ടായിരിക്കും'' ഗിരീഷ് എഡി പറയുന്നു.
''പ്രത്യേകിച്ചും ബികെയുവിന്റെ സെറ്റില്‍ ഭയങ്കര ടെന്‍ഷനിലായിരുന്നു. എന്താണെന്നറിയില്ല. നിയന്ത്രിക്കാന്‍ പറ്റാത്ത ടെന്‍ഷന്‍ ആയിരുന്നു. റിയൂണിയന്‍ സീനെടുക്കുമ്പോഴാണ്. രണ്ടിടത്തായിട്ടാണ് അതെടുത്തത്. പുറത്തുള്ള സീന്‍ കൊരട്ടിയിലും മറ്റേത് കറുകുറ്റിയിലുമായിരുന്നു. കറുകുറ്റിയിലെ ഷൂട്ടിന്റെ സമയത്ത് എനിക്ക് ഭയങ്കര ടെന്‍ഷനായി. എന്താണെന്ന് അറിയില്ല. പെട്ടെന്ന് ഞാന്‍ ഭയങ്കര പാനിക് ആയി. അത്ര വലിയ സീനൊന്നുമല്ല. എങ്കിലും എന്തോ? പാനിക് അറ്റാക്ക് പോലെയായി. വേറെ ആര്‍ക്കും അറിയില്ല. അത് എങ്ങനെയൊക്കയോ ഡീല്‍ ചെയ്തു'' എന്നും അദ്ദേഹം പറയുന്നു.
അതേസമയം 300 കോടി കടന്ന് മലയാളത്തിലെ ഏറ്റവും വലിയ ഹിറ്റായി മാറിയിരിക്കുകയാണ് ബെത്‌ലഹേം കുടുംബ യൂണിറ്റ്. റിപ്പോര്‍ട്ടുകള്‍ പ്രകാരം കേരള ബോക്‌സ് ഓഫീസില്‍ നിന്നുമാത്രം 150 കോടി നേടുന്ന ആദ്യ ചിത്രമെന്ന റെക്കോര്‍ഡും ബെത്‌ലേഹം സ്വന്തമാക്കിയിരിക്കുകയാണ്. നിവിന്‍ പോളി-മമിത ബൈജു കോമ്പോയിലെത്തിയ ചിത്രം റിലീസ് ചെയ്ത് ഒരു മാസം പിന്നിടുമ്പോഴും നിറഞ്ഞ സദസില്‍ പ്രദര്‍ശനം തുടരുകയാണ്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates