ചിത്രം: ഫേസ്ബുക്ക് 
Entertainment

'മെലാനി എന്നെ വഞ്ചിച്ചു, അന്നു മുതൽ ഒരുപാട് സ്ത്രീകളുമായി ലൈം​ഗികബന്ധത്തിലേർപ്പെട്ടു'; തുറന്നു പറഞ്ഞ് വിൽ സിമിത്ത്

തന്റെ പ്രണയത്തെക്കുറിച്ചും പ്രണയ നഷ്ടത്തെക്കുറിച്ചും ലൈം​ഗിക ജീവിതത്തെക്കുറിച്ചുമെല്ലാം താരം വ്യക്തമാക്കുന്നുണ്ട്

സമകാലിക മലയാളം ഡെസ്ക്

ഹോളിവുഡിൽ നിരവധി ആരാധകരുള്ള നടനാണ് വിൽ സ്മിത്ത്. സൂപ്പർതാരത്തിന്റെ സ്വകാര്യ ജീവിതം എപ്പോഴും വാർത്തകളിൽ നിറയാറുണ്ട്. ഇപ്പോൾ തന്റെ സ്വകാര്യ ജീവിതത്തെക്കുറിച്ചുള്ള താരത്തിന്റെ വെളിപ്പെടുത്തലുകളാണ് ശ്രദ്ധ നേടുന്നത്. വിൽ എന്ന പേരിൽ താരം പുറത്തിറക്കിയ ഓർമക്കുറിപ്പിലൂടെയാണ് തന്റെ ജീവിതത്തിലെ ഉയർച്ച താഴ്ച്ചകളെക്കുറിച്ചു പറയുന്നത്. തന്റെ പ്രണയത്തെക്കുറിച്ചും പ്രണയ നഷ്ടത്തെക്കുറിച്ചും ലൈം​ഗിക ജീവിതത്തെക്കുറിച്ചുമെല്ലാം താരം വ്യക്തമാക്കുന്നുണ്ട്. 

മെലാനി എന്ന കാമുകി

പതിനാറാം വയസിൽ തന്റെ കാമുകി തന്നെ വഞ്ചിച്ചതും തുടര്‍ന്ന് ജീവിതത്തിലുണ്ടായ സംഭവങ്ങളെക്കുറിച്ചുമാണ് താരം പറയുന്നത്. മെലാനി എന്നായിരുന്നു കാമുകിയുടെ പേര്. അസ്വസ്ഥമായ ഒരു ബാല്യത്തിലൂടെയാണ് മെലാനി കടന്നു പോയിരുന്നത്. അച്ഛനെ കൊലപ്പെടുത്തിയതിന് അമ്മ ജയിലിലായതിനാൽ അമ്മായിക്കൊപ്പമാണ് അവൾ താമസിച്ചിരുന്നത്. അതിനാൽ മെലാനിയെ വീട്ടിലേക്ക് വിളിച്ചുകൊണ്ടുവരാൻ മാതാപിതാക്കളെ നിർബന്ധിച്ചിരുന്നു എന്നാണ് വിൽ സ്മിത്ത് കുറിക്കുന്നത്. 

വഞ്ചിച്ചതിന്റെ ദേഷ്യം തീർത്തത് ഇങ്ങനെ

അവളെ ആദ്യമായി താൻ  കണ്ടുമുട്ടിയ നിമിഷം മുതൽ, മെലാനി തന്റെ ജീവിതത്തില്‍ ഏറ്റവും പ്രധാനവുമായി. എന്നാൽ മെലാനിയുമായുള്ള തന്റെ ബന്ധം അധികകാലം നീണ്ടുനിന്നില്ല. ഒരു സംഗീത പ്രോഗ്രാമിന് താൻ പോയപ്പോള്‍ മെലാനി വഞ്ചിച്ചതായി മനസിലായി. ആ ബന്ധം വേർപിരിഞ്ഞു. ദേഷ്യത്തിൽ അവൾക്കായി പലപ്പോഴായി വാങ്ങിയ എല്ലാ വസ്‍തുക്കളും അവൾ നോക്കിനിൽക്കെ തീകൊളുത്തി. അന്നുവരെ മെലാനിയല്ലാതെ ഒരു സ്‍ത്രീയുമായി മാത്രമേ താൻ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടിട്ടുള്ളൂ. എന്നാല്‍ അതിനുശേഷം ഒരുപാട് സ്‍ത്രീകളുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടു. അടിസ്ഥാനപരമായി എനിക്ക് അതിനോട് വിയോജിപ്പായിരുന്നു. എന്നാല്‍ താൻ രതിമൂര്‍ച്ഛയിലെത്താനുള്ള ഒരു മാനസികാവസ്ഥയായും അതിനെ കണ്ടു. - താരം കുറിച്ചു.

എന്നാൽ വഞ്ചിക്കപ്പെട്ടതിന്റെ ദുഃഖത്തിൽ നിന്ന് കരകയറാനുള്ള തന്റെ അത്തരം ശ്രമങ്ങൾ ഒരിക്കലും ഫലം കണ്ടില്ല എന്നാണ് സ്മിത്ത് കുറിക്കുന്നത്. നല്ല ഒരു ബന്ധത്തിനായി തിരയുകയുമായിരുന്നു താൻ. ഓരോ തവണയും  എന്നെ സ്‍നേഹിക്കുന്ന ഒരാള്‍ ആയിരിക്കണം ഇതെന്ന് ആ​ഗ്രഹിച്ചു. പക്ഷേ ദയനീയമായിരുന്നുവെന്ന് മാത്രമല്ല സ്‍ത്രീകളുടെ കണ്ണുകളിലെ നോട്ടം തന്റെ വേദനയെ തീവ്രമാക്കി.- വിൽ സ്മിത്ത് കുറിക്കുന്നു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കോണ്‍ഗ്രസും ലീഗും ചേര്‍ന്ന് ധ്രുവീകരണത്തിന് ശ്രമിച്ചു; 'പോറ്റിയേ കേറ്റിയേ' ഗാനത്തിനെതിരെ സിപിഎം പരാതി നല്‍കും

ശബരിമലയില്‍ റെക്കോര്‍ഡ് വരുമാനം, 200 കോടി പിന്നിട്ടു; അരവണ നിയന്ത്രണം തുടരും

എസ്‌ഐആര്‍: വോട്ടര്‍പട്ടികയില്‍ ഒഴിവാക്കുന്നവരുടെ വിവരങ്ങൾ പ്രസിദ്ധീകരിച്ചു

കിഫ്ബിയിൽ ഡെപ്യൂട്ടി ചീഫ് പ്രോജക്ട് എക്സാമിനർ ഒഴിവ്

തലശേരിയില്‍ സിപിഎം പ്രവര്‍ത്തകനെ വധിക്കാന്‍ ശ്രമിച്ചു; നിയുക്ത ബിജെപിക്ക് കൗണ്‍സിലര്‍ക്ക് തടവുശിക്ഷ

SCROLL FOR NEXT