ഗോകുൽ സുരേഷ്/ചിത്രം: ഫേയ്സ്ബുക്ക് 
Entertainment

'നെ​ഗറ്റിവിറ്റി ഛർദിക്കുന്നു': സഹോദരിയുടെ വിവാഹദിനത്തിൽ വിമർശകർക്ക് മറുപടിയുമായി ​ഗോകുൽ സുരേഷ്

മോഹൻലാൽ പ്രധാനമന്ത്രിയെ തൊഴുത് നിൽക്കുമ്പോൾ മമ്മൂട്ടി കൈകെട്ടി നിൽക്കുന്നതാണ് ചിത്രം

Author : സമകാലിക മലയാളം ഡെസ്ക്

ഹോദരിയുടെ വിവാഹദിനത്തിൽ വിമർശകർക്ക് മറുപടിയുമായി ​സുരേഷ് ഗോപിയുടെ മകൻ ഗോകുൽ സുരേഷ്. ട്രാൻസ്ജെൻഡർ ആക്ടിവിസ്റ്റായ ശീതൾ ശ്യാമിന്റെ പോസ്റ്റിനു താഴെയാണ് കമന്റുമായി ​ഗോകുൽ എത്തിയത്. 

വലിയതാരനിരയിലാണ് സുരേഷ് ​ഗോപിയുടെ മകൾ വിവാഹിതയായത്. പ്രധാനമന്ത്രി നരേന്ദ്രമോദിയും മലയാളത്തിന്റെ സൂപ്പർതാരങ്ങളായ മമ്മൂട്ടിയും മോഹൻലാലും ഉൾപ്പടെ നിരവധി പേർ പങ്കെടുത്തിരുന്നു. അതിനിടെ മമ്മൂട്ടിയും മോഹൻലാലും പ്രധാനമന്ത്രിയും ഒന്നിച്ചുള്ള ഒരു ചിത്രം സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. മോഹൻലാൽ പ്രധാനമന്ത്രിയെ തൊഴുത് നിൽക്കുമ്പോൾ മമ്മൂട്ടി കൈകെട്ടി നിൽക്കുന്നതാണ് ചിത്രം. ഇത് പങ്കുവച്ച് വേറെ ആളെ നോക്ക്, മമ്മൂക്ക എന്നാണ് ശീതൾ ശ്യാം കുറിച്ചത്. ഇതിനു താഴെയാണ് ​ഗോകുൽ മറുപടിയുമായി എത്തിയത്. 

'ചില ആളുകൾ ഇങ്ങനെയാണ്, പകുതി വിവരങ്ങൾ മാത്രം വിഴുങ്ങുകയും നെഗറ്റീവ് മാത്രം ഛർദിക്കുകയും ചെയ്യുകയാണ് അവരുടെ ജോലി'- എന്നാണ് ​ഗോകുൽ കുറിച്ചത്. പിന്നാലെ നിരവധി പേർ ​ഗോകുലിനെ പിന്തുണച്ചുകൊണ്ട് എത്തി. ശീതൾ ശ്യാമും ​ഗോകുലിന് മറുപടി നൽകിയിട്ടുണ്ട്. സഹോദരിയുടെ ബി​ഗ് ഡേ അല്ലേ അന്നും അത് ആസ്വദിക്കാനുമാണ് ശീതൾ ശ്യാം കുറിച്ചത്. 

ഭാ​ഗ്യയുടെ വിവാഹ ശേഷം ചടങ്ങിനെത്തിയവരെ കണ്ട് പ്രധാനമന്ത്രി അക്ഷതം സമ്മാനിച്ചിരുന്നു. മോഹൻലാൽ അക്ഷതം സ്വീകരിക്കുന്നതിനു സമീപം മമ്മൂട്ടി കൈകെട്ടി നിൽക്കുന്ന ചിത്രമാണ് ശീതൾ പങ്കുവച്ചത്. എന്നാൽ അതിനു ശേഷം മമ്മൂട്ടിയും പ്രധാനമന്ത്രിയെ വണങ്ങുകയും അക്ഷതം സ്വീകരിക്കുകയും ചെയ്തു. ഇതിന്റെ രം​ഗങ്ങളും സോഷ്യൽ മീഡിയയിലൂടെ  പുറത്തുവന്നിരുന്നു. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വീണയുടെ 'റെഡ് ബുക്കില്‍' ഹവാല ഇടപാടിന് തെളിവ്; റിയാസിനും പങ്കെന്ന് ഇഡി കണ്ടെത്തല്‍

സൗദി വ്യോമതാവളത്തിന് നേരെ ഹൂതികളുടെ മിസൈല്‍ ആക്രമണം; പശ്ചിമേഷ്യയില്‍ സംഘര്‍ഷം രൂക്ഷം

കാറുകളില്‍ പിന്നിലിരിക്കുന്നവരും സീറ്റ് ബെല്‍റ്റ് ധരിക്കണം; കര്‍ശനമായി നടപ്പാക്കണമെന്ന് സുപ്രീംകോടതി

'പുതിയ അധ്യായം ആരംഭിക്കുന്നു'; എആര്‍എമ്മിന് ശേഷം വീണ്ടും ഫാന്റസി ഫോക്‌ലോറുമായി ജിതിന്‍ ലാല്‍

വീണയുടെ 'റെഡ് ബുക്കില്‍' ഹവാല ഇടപാടിന് തെളിവ്; 2000 രൂപയ്ക്ക് മുകളിലുള്ള യുപിഐ ഇടപാടുകള്‍ക്ക് ചാര്‍ജ് വന്നേക്കും; ഇന്നത്തെ അഞ്ചു പ്രധാന വാർത്തകൾ