Entertainment

സ്വർണ നാണയങ്ങളും വസ്ത്രങ്ങളും, 400 സഹപ്രവർത്തകർക്ക് ചിമ്പുവിന്റെ ദീപാവലി സമ്മാനം  

ഈശ്വരൻ സിനിമയിൽ ഒപ്പം പ്രവർത്തിക്കുന്ന 400 പേർക്കാണ് ചിമ്പു സമ്മാനങ്ങൾ നൽകിയത്

Author : സമകാലിക മലയാളം ഡെസ്ക്

സഹപ്രവർത്തകർക്ക് ദീപാവലി സമ്മാനമായി സ്വർണ നാണയവും വസ്ത്രങ്ങളും നൽകി നടൻ ചിമ്പു. ഈശ്വരൻ സിനിമയിൽ ഒപ്പം പ്രവർത്തിക്കുന്ന 400 പേർക്കാണ് ചിമ്പു സമ്മാനങ്ങൾ നൽകിയത്. ഒരു ഗ്രാം സ്വർണനാണയവും സാരിയും മധുരവും നൽകി. 

ഇതിനുപുറമേ 200ഓളം ജൂനിയർ ആർട്ടിസ്റ്റുകൾക്കും താരം സമ്മാനങ്ങൾ നൽകി. ചിമ്പുവിന്റെ 46-ാമത് ചിത്രമാണ് ഈശ്വരൻ. കഴിഞ്ഞ മാസമാണ് സിനിമയുടെ ചിത്രീകരണം ഷൂട്ട് ദിൻഡിഗലിൽ ആരംഭിച്ചത്. 

ചിത്രത്തിനായ ചിമ്പു നടത്തിയ മേക്കോവർ ഏറെ ശ്രദ്ധനേടിയിരുന്നു. 20 കിലോയോളമാണ് കഥാപാത്രത്തിനായി താരം കുറച്ചത്. ചിത്രത്തിൽ ഭാരതി രാജ, നിധി അഗർവാൾ, ബാല സരവണൻ എന്നിവരും അഭിനയിക്കുന്നുണ്ട്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

തുലാവര്‍ഷം ഇന്നെത്തും; കേരളത്തില്‍ തീവ്രമഴയ്ക്ക് സാധ്യത; നാലു ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

കൊച്ചിയില്‍ 30 കിലോ കഞ്ചാവ് പിടികൂടി, പശ്ചിമ ബംഗാള്‍ സ്വദേശി അറസ്റ്റില്‍

ഹോപ്പിന്റെ സെഞ്ച്വറിക്ക് പിന്നാലെ 5 വിക്കറ്റ് പിഴുത് കീമോ പോള്‍; ഇന്ത്യയെ വീഴ്ത്തി പരമ്പരയില്‍ ഒപ്പമെത്തി വിന്‍ഡീസ്

തൃശൂരില്‍ ഭാര്യയെയും നാലര വയസ്സുള്ള മകനെയും കഴുത്തറുത്ത് കൊന്നു; ജീവനൊടുക്കാന്‍ ശ്രമിച്ച യുവാവ് ഗുരുതരാവസ്ഥയില്‍

Today's Rashi Phalam October 15| കെട്ടിടനിർമാണവുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ പുരോഗതിയുണ്ടാകും