വിഡിയോ സ്ക്രീൻഷോട്ട് 
Entertainment

'സദാചാരരേ, നിങ്ങൾ മാറി നിൽക്കൂ'; പ്രണയ വിഡിയോയുമായി ​ഗോപി സുന്ദറും അമൃതയും

ചെറുവിഡിയോ പങ്കുവച്ചുകൊണ്ടാണ് ​ഗോപി സുന്ദർ സന്തോഷം പങ്കുവച്ചത്

Author : സമകാലിക മലയാളം ഡെസ്ക്

പ്രണയം തുറന്നു പറഞ്ഞതു മുതൽ വാർത്തകളിൽ നിറഞ്ഞു നിൽക്കുന്ന താരജോഡികളാണ് ​ഗോപി സുന്ദറും അമൃത സുരേഷും. ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങളും വിഡിയോയുമെല്ലാം സോഷ്യൽ മീഡിയയിൽ വൈറലാവാറുണ്ട്. ഇപ്പോൾ ഇരുവരും ആദ്യമായി ഒന്നിച്ച് സിം​ഗിൾ പുറത്തിറക്കാൻ ഒരുങ്ങുകയാണ്. ചെറുവിഡിയോ പങ്കുവച്ചുകൊണ്ടാണ് ​ഗോപി സുന്ദർ സന്തോഷം പങ്കുവച്ചത്. 

പ്രണയം നിറഞ്ഞു നിൽക്കുന്നതാണ് വിഡിയോ. ​ഗാനം വൈകാതെ പുറത്തെത്തുമെന്നും അദ്ദേഹം പറയുന്നുണ്ട്. കൂടാതെ സദാചാരവാദികളോട് അകലം പാലിക്കാനും കുറിപ്പിൽ പറയുന്നു. ഒന്നിച്ചുള്ള ഞങ്ങളുടെ ആദ്യത്തെ സിം​ഗിൾ ഉടൻ വരുന്നു. ഞങ്ങളുടെ വെൽവ വിഷേഴ്സിന്റെ സ്നേഹവും പിന്തുണയും ആവശ്യവുമാണ്. എല്ലാ ബഹുമാനത്തോടും കൂടി എന്റെ സദാചാരരെ, നിങ്ങൾ മാറി നിൽക്കൂ. നിങ്ങളുടെ ചിന്തകളെ പ്രകോപിപ്പിക്കാനുള്ള ശ്രമമല്ല ഇത്. തീർച്ചയായും ഇത് നിങ്ങൾക്കുള്ളതല്ല. ഒരിക്കൽ കൂടി നന്ദി. ലെറ്റ്സ് ചിൽ.- ​ഗോപി സുന്ദർ കുറിച്ചു. 

അമൃതയെ ചേര്‍ത്തു പിടിച്ചുകൊണ്ടു നില്‍ക്കുന്ന സെല്‍ഫി പങ്കുവച്ചുകൊണ്ടാണ് ഗോപി സുന്ദര്‍ പ്രണയവാര്‍ത്ത പുറത്തുവിട്ടത്. പിന്നിട്ട കാതങ്ങള്‍ മനസ്സില്‍ കുറിച്ച് അനുഭവങ്ങളുടെ കനല്‍വരമ്പു കടന്ന് കാലവും കാറ്റും പുതിയ വഴികളിലേക്ക്- എന്ന കുറിപ്പിനൊപ്പമായിരുന്നു ചിത്രം. നേരത്തെ ഗായിക അഭയ ഹിരണ്‍മയിയുമായി പ്രണയത്തിലായിരുന്നു ഗോപി സുന്ദര്‍. തുടര്‍ന്ന് സോഷ്യല്‍ മീഡിയയില്‍ വന്‍ വിമര്‍ശനങ്ങള്‍ക്ക് ഗോപി സുന്ദറും അമൃതയും ഇരയായിരുന്നു.

ഈ വാർത്ത കൂടി വായിക്കാം 

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'വാഹനത്തില്‍ കറക്കിയത് മൂന്നര മണിക്കൂര്‍'; പൊലീസ് നടപടിയെ വിമര്‍ശിച്ച് പിണറായി വിജയന്‍

അനുഭവിക്കാനുള്ളതെല്ലാം മഞ്ജു അനുഭവിച്ചു കഴിഞ്ഞു; മിണ്ടാതിരിക്കുന്നത് ആത്മാഭിമാനം ഉള്ളതിനാല്‍: മല്ലിക സുകുമാരന്‍

അവിസ്മരണീയം... '190 റണ്‍സ്'... റെന്‍ഷോ 'റണ്‍ ഷോ'!

​Jantar Mantar Protest: ഡല്‍ഹിയില്‍ വീണ്ടും പ്രതിഷേധം, പിണറായിയെ വിട്ടയച്ചു

മുംബൈയിലും പ്രതിഷേധം; ഇമ്രാന്‍ ഖാന്‍ കസ്റ്റഡിയില്‍; പൊലീസ് വാഹനത്തില്‍ നിന്നും നടന്റെ സെല്‍ഫി