ഗോപി സുന്ദർ ഇൻസ്റ്റ​ഗ്രാം
Entertainment

'പെണ്ണ് പിടിയൻ' എന്ന് കമന്റ്; രൂക്ഷ മറുപടിയുമായി ​ഗോപി സുന്ദർ

ഇപ്പോൾ ശ്രദ്ധനേടുന്നത് തന്നെ അധിക്ഷേപകരമായ കമന്റിട്ടയാൾക്ക് ​ഗോപി സുന്ദർ നൽകിയ മറുപടിയാണ്

Author : സമകാലിക മലയാളം ഡെസ്ക്

സോഷ്യൽ മീഡിയയിൽ തനിക്ക് നേരെ ഉയരുന്ന ആക്ഷേപങ്ങൾക്ക് പലപ്പോഴും രൂക്ഷമായ ഭാഷയിൽ ​ഗോപി സുന്ദ​ർ മറുപടി പറയാറുണ്ട്. ഇപ്പോൾ ശ്രദ്ധനേടുന്നത് തന്നെ അധിക്ഷേപകരമായ കമന്റിട്ടയാൾക്ക് ​ഗോപി സുന്ദർ നൽകിയ മറുപടിയാണ്. ​പെണ്ണു പിടിയൻ എന്ന് വിളിച്ചയാളോടാണ് അദ്ദേഹം മറുപടി നൽകിയത്.

'മണിമണ്ടന്മാരേ, ഇതിലേ ഇതിലേ. ഇത് നിങ്ങൾക്കുള്ള സ്ഥലമാണ്' എന്ന അടിക്കുറിപ്പോടുകൂടിയാണ് ഗോപി സുന്ദർ തന്റെ മറുപടി കമന്റിന്റെ സ്ക്രീൻഷോട്ട് പങ്കുവച്ചത്. 'പെണ്ണുങ്ങളെ ബഹുമാനിക്കാൻ പഠിക്കൂ. നിങ്ങൾ കരുതുന്നതുപോലെ പെണ്ണുങ്ങൾ വളയ്ക്കാനോ ഒടിക്കാനോ തിരിക്കാനോ പറ്റുന്നവരല്ല. ജീവനുള്ള ഒരു മനുഷ്യനു ജന്മം നൽകാൻ കഴിവുള്ള ആ പുണ്യജന്മത്തെ വില കുറച്ചു കാണാൻ മാത്രമേ നിനക്ക് കഴിയൂ എന്നതിൽ അത്ഭുതമില്ല' എന്നാണ് ഗോപി സുന്ദർ കുറിച്ചത്.

പിന്നാലെ താരത്തെ പിന്തുണച്ചും വിമർശിച്ചും നിരവധി പേർ എത്തി. ഇത്തരക്കാർക്ക് മറുപടി പറഞ്ഞ് എന്തിനാണ് സമയം കളയുന്നത് എന്നായിരുന്നു ചിലരുടെ ചോദ്യം. താനിതിനെ രസകരമായാണ് കാണുന്നതെന്നും അതുകൊണ്ടാണ് മറുപടി നൽകുന്നത് എന്നുമായിരുന്നു റിപ്ലേ. പോസ്റ്റിന് താഴെ വരുന്ന പലകമന്റിനും അദ്ദേഹം മറുപടി നൽകുന്നുണ്ട്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് അതിശക്ത മഴ; പത്തനംതിട്ടയിലും ഇടുക്കിയിലും കോട്ടയത്തും ഉരുള്‍പൊട്ടല്‍; ഒരു മരണം

Today's Rashi Phalam August 01 | യാത്ര ഗുണകരമാകും, സന്തോഷകരമായ കൂടിക്കാഴ്ചയ്ക്ക് സാധ്യത

സംസ്ഥാനത്ത് പെരുമഴ; എട്ട് ജില്ലകളില്‍ വിദ്യാലയങ്ങള്‍ക്ക് അവധി

അര്‍ഹര്‍ക്ക് സീറ്റ് ഒഴിഞ്ഞില്ലെങ്കില്‍ കെഎസ്ആര്‍ടിസിയില്‍ 250 രൂപ പിഴ

നീരജ് ചോപ്രയ്ക്ക് വെള്ളി, യഷ്‌വീര്‍ സിങ്ങിന് വെങ്കലം; ജാവലിന്‍ ത്രോയില്‍ ഇന്ത്യയ്ക്ക് ഇരട്ട മെഡല്‍