ചിത്രം; ഇൻസ്റ്റ​ഗ്രാം 
Entertainment

വാലന്റൈൻസ് ദിനത്തിൽ കാമുകനൊപ്പം ​ഗോപിക രമേശ്; ചിത്രങ്ങൾ

വാലന്റൈൻസ് ദിനത്തിൽ തന്റെ പ്രണയത്തെ തുറന്നു കാണിച്ചിരിക്കുകയാണ് ​ഗോപിക

Author : സമകാലിക മലയാളം ഡെസ്ക്

തണ്ണീർമത്തൻ ദിനങ്ങൾ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായ നടിയാണ് ​ഗോപിക രമേശ്. ചിത്രത്തിൽ ഒട്ടും റൊമാന്റിക് അല്ലാത്ത സ്റ്റെഫി എന്ന കഥാപാത്രമായാണ് ​ഗോപിക എത്തുന്നത്. എന്നാൽ റിയൽ ലൈഫിൽ താരം സ്റ്റെഫിയെ പോലെ അല്ല. വാലന്റൈൻസ് ദിനത്തിൽ തന്റെ പ്രണയത്തെ തുറന്നു കാണിച്ചിരിക്കുകയാണ് ​ഗോപിക. 

കാമുകനെ തിരിഞ്ഞ് ആരാധകരും

കാമുകനൊപ്പമുള്ള ചിത്രങ്ങളാണ് താരം പങ്കുവച്ചത്. എപ്പോഴാണ് പ്രപ്പോസ് ചെയ്യുകയെന്നും ഒരു വർഷത്തോളമായെന്നുമുള്ള ഹാഷ്ടാ​ഗുകൾക്കൊപ്പമാണ് ​ഗോപികയുടെ പോസ്റ്റ്. അതിനു പിന്നാലെ താരത്തിന്റെ കാമുകൻ ആരാണെന്നും എന്തു ചെയ്യുകയാണെന്നും ആരാധകർ കണ്ടെത്തി. ഹരികൃഷ്ണൻ എന്നാണ് ​ഗോപികയുടെ കാമുകന്റെ പേര്. ഡാൻസറായ ഹരികൃഷ്ണനൊപ്പം മുൻപും നിരവധി വിഡിയോകളും ചിത്രങ്ങളുമാണ് ​ഗോപിക പങ്കുവച്ചിട്ടുള്ളത്. 

‘‍തണ്ണീർമത്തൻ ദിനങ്ങൾ‍’ എന്ന ചിത്രത്തിലൂടെ അഭിനയരം​ഗത്തേക്ക് എത്തിയ സ്റ്റെഫി  ‘വാങ്ക്’ എന്ന ചിത്രത്തിലും അഭിനയിച്ചിട്ടുണ്ട്. മോഡലിങ്ങിൽ സജീവമായ താരത്തിന് സോഷ്യൽ മീഡിയയിൽ ആരാധകർ ഏറെയാണ്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സിഎംആർഎൽ–എക്സാലോജിക് കേസ്: പിണറായി വിജയന്റെ വാദങ്ങളെ പിന്തുണച്ച് സർക്കാർ; കേസെടുക്കാൻ മതിയായ തെളിവില്ലെന്ന് വാദം

'37-ാം വയസില്‍ മൂന്നാമത്തെ കുഞ്ഞ്, മൂന്നും സിസേറിയന്‍'; പ്രായമായെന്ന് കരുതി മടിച്ചു നില്‍ക്കരുതെന്ന് അശ്വതി

നാട്ടികയിലെ ടോൾ പിരിവിൽ ഇടപെടാമെന്ന് മുഖ്യമന്ത്രി

ഹൂതികളുടെ ആക്രമണം; സൗദിയിലേക്കുള്ള സര്‍വീസുകള്‍ റദ്ദാക്കി ഇന്‍ഡിഗോ

'ചേട്ടൻ ഒരു സംഭവം തന്നെ'; രാജസ്ഥാനി ​ഗായകരെ കൊണ്ട് മലയാളം പാട്ട് പാടിച്ച് ദിനേശ് പ്രഭാകർ, വിഡിയോ വൈറൽ