Gopika Ramesh 
Entertainment

'മോളിവുഡ് ടൈംസി'ന് വേണ്ടി 6 കിലോ കുറച്ചു; വണ്ണം കൂട്ടാന്‍ വിഎഫ്എക്‌സ് ഉപയോഗിച്ചിട്ടുണ്ട്: ഗോപിക രമേശ്

ചിപ്‌സ് കഴിക്കുന്ന രംഗത്തില്‍ കാണുന്ന വണ്ണം ഞാന്‍ സ്വയം കൂട്ടിയതാണ്. അതില്‍ വി.എഫ്.എക്‌സ് ഉപയോഗിച്ചിട്ടില്ല

Author : സമകാലിക മലയാളം ഡെസ്ക്
Edited By : അബിന്‍ പൊന്നപ്പന്‍

നസ്ലെന്‍ പ്രധാന വേഷത്തിലെത്തിയ മോളിവുഡ് ടൈംസ് ഈയ്യടുത്താണ് തിയേറ്ററുകളിലെത്തിയത്. അഭിനവ് സുന്ദര്‍ നായക് ഒരുക്കിയ ചിത്രം കഴിഞ്ഞ ദിവസം ഒടിടിയിലുമെത്തി. ചിത്രത്തിലൊരു പ്രധാന വേഷത്തിലെത്തിയത് യുവനടി ഗോപിക രമേശ് ആയിരുന്നു. തണ്ണീര്‍ മത്തന്‍ ദിനങ്ങളിലൂടെ ശ്രദ്ധ നേടിയ നടിയാണ് ഗോപിക.

മോളിവുഡ് ടൈംസില്‍ സിനിമ നടിയായിട്ടാണ് ഗോപികയെത്തിയത്. ചിത്രത്തില്‍ അഭിനയിക്കാന്‍ വേണ്ടി താന്‍ ഭാരം കുറയ്ക്കുകയും കൂട്ടുകയും ചെയ്തതിനെക്കുറിച്ച് സംസാരിക്കുകയാണ് ഗോപിക രമേശ്. ഷോസ്‌കേപ്പ് ജേണലിന് നല്‍കിയ അഭിമുഖത്തിലാണ് ഗോപിക മനസ് തുറന്നത്. ചിത്രത്തിലൊരു രംഗത്തില്‍ വണ്ണം കൂടുതല്‍ തോന്നിപ്പിക്കാന്‍ വിഎഫ്എക്‌സിന്റെ സഹായം ഉപയോഗിച്ചിട്ടുണ്ടെന്നാണ് ഗോപിക പറയുന്നത്.

'എനിക്ക് പി.സി.ഒ.ഡി ഉണ്ട്. അതുകൊണ്ട് തന്നെ ജംഗ് ഫുഡ്‌സ്, എണ്ണ കൂടുതലുള്ള ഭക്ഷണം ഒന്നും അധികം കഴിക്കാന്‍ കഴിയില്ല. അതൊരു പേടി ഉണ്ടായിരുന്നു. സിനിമയുടെ ഒഡീഷന് പോകുമ്പോള്‍ വണ്ണം കൂട്ടണമെന്നോ കുറയ്ക്കണമെന്നോ അറിയില്ലായിരുന്നു. ഒഡീഷന്‍ കഴിഞ്ഞ് സെലക്ട് ആയപ്പോഴാണ് വണ്ണം കൂട്ടണമെന്ന് അറിയുന്നത്. കഥയില്‍ ഇങ്ങനെ ഒരു സീന്‍ വരുന്നുണ്ട് എന്ന് ആയപ്പോഴാണ് ഞാന്‍ അറിയുന്നത്. ഒരു മാസം മുഴുവന്‍ കഠിനമായ ഡയറ്റും വര്‍ക്ക് ഔട്ടും ചെയ്താണ് ഞാന്‍ 6 കിലോയോളം കുറച്ചത്.'' താരം പറയുന്നു.

ആ സമയത്തായിരുന്നു സിനിമയിലെ യക്ഷിയുടെ രംഗങ്ങള്‍ ചിത്രീകരിച്ചത്. അതിനുശേഷം വണ്ണം കൂട്ടാന്‍ എനിക്ക് അധികം സമയം ലഭിച്ചില്ലെന്നാണ് ഗോപിക പറയുന്നത്. എങ്കിലും സാധ്യമാകുന്ന രീതിയില്‍ ഭക്ഷണം കഴിച്ച് ഒരു പരിധി വരെ വണ്ണം കൂട്ടിയെന്നും താരം പറയുന്നു. സിനിമയില്‍ ചിപ്‌സ് കഴിക്കുന്ന രംഗമുണ്ട്, അതില്‍ കാണുന്ന വണ്ണം ഞാന്‍ സ്വയം കൂട്ടിയതാണ്. അതില്‍ വി.എഫ്.എക്‌സ് ഒന്നും ഉപയോഗിച്ചിട്ടില്ലെന്നും ഗോപിക പറയുന്നു.

എന്നാല്‍ ബാക്കിയുള്ള രംഗങ്ങളില്‍ വി.എഫ്.എക്‌സ് ഉപയോഗിക്കേണ്ടി വന്നിട്ടുണ്ടെന്നാണ് താരം പറയുന്നത്. കാരണം, കഥാപാത്രത്തിന് ആവശ്യമായ വണ്ണം കൃത്യമായി വരണമെങ്കില്‍ കുറച്ചുകൂടി സമയം വേണമായിരുന്നു, എന്നാല്‍ അതിനുള്ള ഗ്യാപ്പ് നമുക്ക് കിട്ടിയിരുന്നില്ലെന്നാണ് ഗോപിക പറയുന്നത്. എങ്കിലും ഞാന്‍ ആ പ്രോസസ്സ് ഭയങ്കരമായി ആസ്വദിച്ചുവെന്നും താരം പറയുന്നു.

Gopika Ramesh shares how lost and gained weight for Mollywood Times.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'നാളെയും പ്രതിഷേധം'; മാര്‍ച്ച് തടയാം എന്നാല്‍ ജനങ്ങളുടെ ഇച്ഛാശക്തിയെ തടയാന്‍ കഴിയില്ല: രാഹുല്‍ഗാന്ധി

​Jantar Mantar Protest: രാഹുൽ​ഗാന്ധിയെ പൊലീസ് വിട്ടയച്ചു; പ്രതിഷേധാ​ഗ്നിയിൽ ഡൽഹി

'ലോകകപ്പിന് ബുംറയ്ക്കൊപ്പം ഭുവനേശ്വറും കളിക്കും?' സര്‍പ്രൈസ് തിരിച്ചുവരവില്‍ വന്‍ പ്രവചനം

'ജനാധിപത്യം തിരിച്ചു കൊണ്ടുവരാന്‍ വേണ്ടി നടത്തുന്ന സമരം; രാഹുല്‍ ആവേശം പകരുന്ന നേതാവ്'

ഇന്ത്യന്‍ മാതൃകയില്‍ 'എസ്‌ഐആര്‍' നടപ്പാക്കാന്‍ ട്രംപ്; പൗരത്വ പരിശോധനയ്‌ക്ക് ഒരുങ്ങി അമേരിക്ക