Gouri G Kishan ഇന്‍സ്റ്റഗ്രാം
Entertainment

'ഞാനിട്ട ചെരുപ്പിന് 5 ലക്ഷമെന്ന് വിഡിയോ; 5000 ആണെന്ന് ഞാന്‍ കമന്റിട്ടു'; എവിടെ ചെന്നാലും കാമറകളെന്ന് ഗൗരി

യാതൊരു ബന്ധവുമില്ലാത്ത ചോദ്യങ്ങള്‍ ചോദിക്കും

സമകാലിക മലയാളം ഡെസ്ക്

മലയാള സിനിമയിലെ പാപ്പരാസി കള്‍ച്ചറിനെതിരെ തുറന്നടിച്ച് നടി ഗൗരി ജി കിഷന്‍. മറ്റ് ഇന്‍ഡസ്ട്രികളേക്കാള്‍ കൂടുതല്‍ സ്‌പേസ് മലയാളത്തില്‍ യൂട്യൂബ് മീഡിയ്ക്ക് ലഭിക്കുന്നുണ്ടെന്നാണ് ഗൗരി പറയുന്നത്. സ്വകാര്യത മാനിക്കപ്പെടുന്നില്ലെന്നും യൂട്യൂബ് ചാനലുകള്‍ സ്വയം നിയന്ത്രണിക്കണമെന്നും ഗൗരി പറയുന്നു. മനോരമ ഓണ്‍ലൈനിന് നല്‍കിയ അഭിമുഖത്തിലാണ് ഗൗരി മനസ് തുറന്നത്.

യാതൊരു ബന്ധവുമില്ലാത്ത ചോദ്യങ്ങളാണ് ഓണ്‍ലൈന്‍ ചാനലുകാര്‍ ചോദിക്കുന്നത്. വിഡിയോയും ക്യാപ്ഷനും തമ്മില്‍ യാതൊരു ബന്ധവുമുണ്ടാകില്ലെന്നും ഗൗരി ഫറയുന്നത്. തനിക്കുണ്ടായൊരു അനുഭവവും ഗൗരി പങ്കുവെക്കുന്നുണ്ട്.

''മറ്റ് ഇന്‍ഡസ്ട്രികളേക്കാള്‍ കൂടുതല്‍ യൂട്യൂബ് മീഡിയ ഇവിടെ വലിയ സ്‌പേസ് എടുക്കുന്നുണ്ട്. സ്വകാര്യത എല്ലാവര്‍ക്കുമുണ്ടല്ലോ. അതു മാനിക്കപ്പെടേണ്ടതാണ്. പക്ഷേ, പലപ്പോഴും ഇവിടെ അതല്ല നടക്കുന്നത്. എവിടെച്ചെന്നാലും ക്യാമറകള്‍ കാണാം. യാതൊരു ബന്ധവുമില്ലാത്ത ചോദ്യങ്ങള്‍ ചോദിക്കും. വിഡിയോയും ക്യാപ്ഷനുമായും ഒരു ബന്ധവും കാണില്ല'' എന്നാണ് ഗൗരി ജി കിഷന്‍ പറയുന്നത്.

''ക്ലിക്കും ലൈക്കും കമന്റുമല്ലല്ലോ ജേണലിസം. അതിന് അതിന്റേതായ മാന്യതയും വിലയുമുണ്ട്. യൂട്യൂബ് മീഡിയയെ എങ്ങനെ റഗുലേറ്റ് ചെയ്യണമെന്ന് എനിക്കറിയില്ല. പക്ഷേ, സ്വയം നിയന്ത്രിക്കേണ്ടത് അവരുടെ കടമയാണ്.'' എന്നും ഗൗരി അഭിപ്രായപ്പെട്ടു.

കഴിഞ്ഞ ദിവസം എന്റെ ഒരു വിഡിയോയില്‍ താന്‍ ധരിച്ച ചെരുപ്പിന് 5 ലക്ഷമാണു വിലയെന്ന് എഴുതിയിട്ടതു കണ്ടു. താന്‍ അതിനു താഴെ, അതിന് 5000 രൂപയാണെന്ന് എഴുതുകയും ചെയ്തുവെന്നും ഗൗരി പറയുന്നുണ്ട്. ഇത്തരത്തില്‍ കാഴ്ചക്കാരെ തെറ്റിദ്ധരിപ്പിക്കുന്ന കണ്ടന്റുകള്‍ പ്രോത്സാഹിപ്പിക്കാനാകില്ലെന്നും ഗൗരി പറഞ്ഞു.

സാഹസം ആണ് ഗൗരിയുടേതായി ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം. സിനിമ ബോക്‌സ് ഓഫീസില്‍ വിജയം നേടുകയും ചെയ്തിരുന്നു. മലയാളത്തിലെന്നത് പോലെ തമിഴിലും സജീവമാണ് ഗൗരി ജി കിഷന്‍. സിനിമകള്‍ക്ക് പുറമെ ഒടിടിയിലും സാന്നിധ്യം അറിയിക്കുകയാണ് ഗൗരി.

Gouri G Kishan lashes out at paparazi in malayalam industry. She asks them to draw a line.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വീണ്ടും നിരാശപ്പെടുത്തി സഞ്ജു സാംസണ്‍; സ്വന്തം നാട്ടില്‍ 6 റണ്‍സില്‍ വീണു

വെള്ളത്തൂവല്‍ സ്റ്റീഫന്‍ അന്തരിച്ചു; 'വെടിയുണ്ട ഇടതുനെഞ്ചില്‍ തുളച്ചുകയറി'; സിജെ റോയിയുടെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

4, 4, 4, 6, 4, 6... സഞ്ജു മങ്ങിയ ഗ്രീന്‍ഫീല്‍ഡില്‍ 'തീ' പിടിപ്പിച്ച് പടർന്നു കയറി ഇഷാൻ കിഷൻ!

JEE Main 2026 Session 2: രജിസ്ട്രേഷൻ ഫെബ്രുവരി ഒന്നിന് ആരംഭിക്കും,ഫെബ്രുവരി 25 വരെ അപേക്ഷിക്കാം

പത്തുവയസ്സുകാരനെ പീഡിപ്പിച്ചു; അധ്യാപകന് 161 വര്‍ഷം തടവും പിഴയും

SCROLL FOR NEXT