വിഡിയോ സ്ക്രീൻഷോട്ട് 
Entertainment

രാത്രി നടുറോഡിൽ പൊലീസുമായി തർക്കം, കരഞ്ഞ് ​ഗൗരി കിഷൻ; വിഡിയോ

രാത്രി 11 മണിക്കാണ് പുതിയ ചിത്രമായ ലിറ്റില്‍ മിസ് റാവുത്തറിലെ നായകൻ ഷെര്‍ഷ ഷെരീഫിനൊപ്പം താരം പുറത്തിറങ്ങിയത്

സമകാലിക മലയാളം ഡെസ്ക്

രാത്രി നടുറോഡിൽ പൊലീസുമായി തർക്കിക്കുന്ന നടി ​ഗൗരി കിഷന്റെ വിഡിയോ വൈറൽ. സഹതാരത്തിനൊപ്പം യാത്ര ചെയ്യുന്നതിനിടെയാണ് താരത്തെ പൊലീസ് തടഞ്ഞത്. പൊലീസ് മോശമായി പെരുമാറിയെന്ന് ​ഗൗരി പറയുന്നുണ്ട്. അവസാനം താരം കരയുന്നതും വിഡിയോയിൽ കാണാം. 

രാത്രി 11 മണിക്കാണ് പുതിയ ചിത്രമായ ലിറ്റില്‍ മിസ് റാവുത്തറിലെ നായകൻ ഷെര്‍ഷ ഷെരീഫിനൊപ്പം താരം പുറത്തിറങ്ങിയത്. ഇരുവരും സഞ്ചരിച്ചിരുന്ന വാഹനം പൊലീസ് വഴിയിൽ തടയുകയായിരുന്നു. വാഹനത്തിന്റെ ആർസി ബുക്കിന്റെ കാലാവധി തീർന്നതിനെ ചുറ്റിപ്പറ്റിയാണ് തർക്കം. രാത്രി പതിനൊന്ന് മണിക്ക്  ഒരു സ്ത്രീയുമായി പുറത്തു പോയി എന്നുകരുതി ഇത്രയ്ക്ക് ബഹുമാനമില്ലാതെയാണോ നിങ്ങൾ സംസാരിക്കുന്നത് എന്ന് ​ഗൗരി പൊലീസുകാരോട് ചോദിച്ചുന്നത്. തന്നെ ടാർഗറ്റ് ചെയ്ത് ഒരു തരം പുരുഷാധിപത്യ സ്വഭാവമാണ് നിങ്ങൾ കാണിക്കുന്നത്.  ഇത്തരം അപമാനം ഒരു സ്ത്രീയും നേരിടരുത് എന്നാണ് തന്റെ പ്രാർഥനയെന്നും ​​ഗൗരി പൊലീസുകാരോട് പറഞ്ഞു. 

ഞാൻ ഇരുപത്തിമൂന്ന് വയസ്സുള്ള ഒരു കുട്ടിയാണ്. എനിക്ക് നിങ്ങൾ ആണുങ്ങളുടെ അത്ര എന്താണെന്ന് വച്ചാൽ ഇല്ലായിരിക്കും. എനിക്ക് തെറ്റ് മനസ്സിലാക്കാൻ കുറച്ചു താമസം വന്നു അതാണ് ഈ കാര്യം ഇത്രയും വഷളായത്.  ആർസി ബുക്കിന്റെ ഡേറ്റ് തീർന്നു എന്നുള്ളത് ഞങ്ങൾ ശ്രദ്ധിച്ചില്ല എന്നതാണ് ഞങ്ങൾ ചെയ്ത തെറ്റ്. ഞങ്ങൾ അത് അംഗീകരിക്കുന്നു. അതിന്റെ ഫൈൻ അടക്കാൻ തയാറാണ്.- ​ഗൗരി പറഞ്ഞു. 

മാസ്ക് ധരിച്ച് വളരെ വൈകാരികമായാണ് ​ഗൗരി സംസാരിക്കുന്നത്. അവസാനം ​ഗൗരി കരയുന്നതും വിഡിയോയിൽ കാണാം. അതിനിടെ ‘ലിറ്റില്‍ മിസ് റാവുത്തര്‍’ എന്ന ചിത്രത്തിന്റെ ഷൂട്ടിങ് ആണിതെന്നും സിനിമയുടെ പ്രൊമോഷനു വേണ്ടിയുള്ള പ്രാങ്ക് ആണിതെന്നും സൂചനയുണ്ട്. ​എന്നാൽ അണിയറ പ്രവർത്തകർ ഇത് വ്യക്തമാക്കിയിട്ടില്ല. അനുരാ​ഗം ആണ് താരത്തിന്റേതായി അവസാനം പുറത്തുവന്ന ചിത്രം. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കണ്ണൂര്‍ പയ്യാമ്പലത്ത് മൂന്ന് മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ മുങ്ങിമരിച്ചു

പാലും പഴവും ഒരുമിച്ച് കഴിക്കുന്നത് ആരോ​ഗ്യത്തിന് സുരക്ഷിതമോ?

കഴുകിയ പാത്രത്തിലെ ദുർഗന്ധം പോകുന്നില്ലേ? ഈ ട്രിക്കുകൾ ചെയ്യൂ

'ഇനിയും തുടർന്നാൽ വീട്ടുകാർ സംശയിക്കുമെന്ന്' പൃഥ്വി; രാജമൗലിയുടെ സർപ്രൈസ് പൊട്ടിച്ച് കയ്യിൽ കൊടുത്ത് മഹേഷ് ബാബു

ഇന്ത്യ- ദക്ഷിണാഫ്രിക്ക വനിതാ ലോകകപ്പ്; മഴ കളിക്കുന്നു, ഫൈനല്‍ വൈകുന്നു

SCROLL FOR NEXT