

റിലീസ് ചെയ്തതു മുതൽ മികച്ച റിപ്പോർട്ടുകളാണ് 2018നെക്കുറിച്ച് പുറത്തുവരുന്നത്. ഏറെ നാളുകൾക്ക് ശേഷം തിയറ്ററുകളെ ഹൗസ് ഫുള്ളാക്കി മുന്നേറുകയാണ് ചിത്രം. എന്നാൽ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ചിത്രത്തിനെതിരെ ചില വിമർശനങ്ങൾ ഉയരുന്നുണ്ട്. മുഖ്യമന്ത്രി പിണറായി വിജയനെ ചിത്രത്തിൽ മോശമായി ചിത്രീകരിച്ചു എന്നായിരുന്നു ആരോപണം. ഇപ്പോൾ അതിൽ മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് ജൂഡ് ആന്റണി. സിനിമ തുടങ്ങുന്നതു തന്നെ മുഖ്യമന്ത്രിക്കും പ്രതിപക്ഷ നേതാവ് വിഡി സതീശനും യൂസഫലി സാറിനും നന്ദി പറഞ്ഞുകൊണ്ടാണ് എന്നാണ് ജൂഡ് കുറിച്ചത്.
'പ്രിയ മുഖ്യമന്ത്രി സഖാവ് പിണറായി വിജയൻ സാറിനും പ്രതിപക്ഷ നേതാവ് വി ഡി സതീശൻ സാറിനും യൂസഫലി സാറിനും നന്ദി പറഞ്ഞു കൊണ്ടാണ് 2018 -Everyone is a hero എന്ന നമ്മൾ മലയാളികളുടെ സിനിമ തുടങ്ങുന്നത് . സർക്കാരും പ്രതിപക്ഷവും കേന്ദ്ര സർക്കാരും നമ്മൾ ജനങ്ങളും തോളോട് ചേർന്ന് ചെയ്ത അത്യുഗ്രൻ കാലത്തിന്റെ ചെറിയൊരു ഓർമ്മപ്പെടുത്തലാണ് ഈ സിനിമ . ഈ വിജയം നമ്മുടെ അല്ലെ ? ഇതിൽ ജാതി , മതം , പാർട്ടി വലിച്ചിടുന്ന സഹോദരന്മാരോട് , വേണ്ട അളിയാ , വിട്ടു കള.'- ജൂഡ് ആന്റണി കുറിച്ചു.
പോസ്റ്റിനു താഴെയും ജൂഡിനെ പിന്തുണച്ചുകൊണ്ടും വിമർശിച്ചുകൊണ്ടും നിരവധി പേരാണ് എത്തുന്നത്. മികച്ച സിനിമയാണെന്നും ഇത്തരം വിമർശനങ്ങളെ കാര്യമാക്കേണ്ട എന്നുമാണ് ഒരു വിഭാഗം കുറിക്കുന്നത്. എന്നാൽ യഥാർത്ഥ സംഭവത്തെ സിനിമയാക്കുമ്പോൾ കുറച്ചുകൂടി നീതി പുലർത്താമായിരുന്നു എന്നാണ് ചിലർ അഭിപ്രായപ്പെടുന്നത്. പ്രളയ സമയത്തെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയായിരുന്നെന്നും തിരുത്തുന്നവരുമുണ്ട്. പൊലീസിനേയും ഫയർഫോഴ്സിനേയും ഒഴിവാക്കിയതിൽ വിമർശനം ഉന്നയിക്കുന്നവരും കൂട്ടത്തിലുണ്ട്.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates