തനിക്കെതിരായ ആരോപണങ്ങളോട് പ്രതികരിച്ച് ഗോവിന്ദ. വിവാഹ മോചനം തേടുകയാണെന്ന അഭ്യൂഹങ്ങളിലും അദ്ദേഹം മൗനം വെടിഞ്ഞു. അവിഹിത ബന്ധങ്ങളെക്കുറിച്ചുള്ള വാര്‍ത്തകളോടും അദ്ദേഹം പ്രതികരിക്കുന്നുണ്ട്. തനിക്കെതിരെ ഗൂഢാലോചന നടത്തുന്നതായും ഭാര്യ സുനിത അഹൂജയെപ്പോലും അവര്‍ ഉപയോഗിക്കുന്നതായും ഗോവിന്ദ പറഞ്ഞു.
''എന്റെ വീട്ടിലെ സ്ത്രീകള്‍ക്കെതിരെ ഞാന്‍ സംസാരിക്കാറില്ല. അത് എന്റെ അമ്മയാണെങ്കിലും അമ്മായിയമ്മ ആണെങ്കിലും ശരി. എന്റെ ഭാര്യ യൂട്യൂബ് ചാനല്‍ തുടങ്ങിയിരുന്നു. അവളുടെ അഭിപ്രായങ്ങളൊക്കെ അതിലൂടെ പറയും'' ഗോവിന്ദ പറയുന്നു.
എനിക്കെതിരാ ഏറെനാളായി ചില ഗൂഢാലോചനകള്‍ നടക്കുന്നതായി ഒരു സുഹൃത്ത് പറഞ്ഞു. 15 വര്‍ഷത്തിലധികം ഞാന്‍ മിണ്ടാതിരുന്നു. എന്റെ വിധിയാണെന്ന് കരുതി. ഞാന്‍ പ്രാര്‍ത്ഥനയിലും ആത്മീയതയിലും വിശ്വസിക്കുന്നയാളാണ്. പക്ഷെ എല്ലാം അങ്ങനെ തന്നെ തുടര്‍ന്നപ്പോള്‍ ആരോ നമുക്കെതിരെ പ്രവര്‍ത്തിക്കുന്നതായി മനസിലായി. ചിലപ്പോള്‍, ബുദ്ധിപൂര്‍വ്വം തയ്യാറാക്കിയ ഗൂഢാലോചനയില്‍ വീട്ടുകാരും വീണുപോകും. എല്ലാവരും ഗോവിന്ദയല്ലല്ലോ'' എന്നാണ് താരം പറയുന്നത്.
''സുനിത വിദ്യാസമ്പന്നയാണ്. ഒരിക്കലും മോശം ഭാഷ ഉപയോഗിക്കില്ല. പക്ഷെ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ചിലത് കാണുന്നു. ഞാന്‍ മൗനം വെടിയുകയോ പ്രതികരിക്കുകയോ ചെയ്യാതെ വരുമ്പോള്‍, ആളുകള്‍ കരുതുക ഞാന്‍ ശരിക്കും ക്രൂരനാണെന്നാകും. അതിനാണ് ഇപ്പോള്‍ പ്രതികരിക്കുന്നത്. തങ്ങള്‍ പോലുമറിയാതെ നിന്റെ കുടുംബത്തിലുള്ളവരേയും നിനക്കെതിരായ ഗൂഢാലോചനയില്‍ ഉപയോഗിക്കും എന്നാണ് എന്നോട് പറഞ്ഞത്'' എന്നും ഗോവിന്ദ പറയുന്നു. മിസ് മാലിനിയ്ക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു സുനിത ഗോവിന്ദയെക്കുറിച്ചും തങ്ങളുടെ ജീവിതത്തെക്കുറിച്ചും സംസാരിച്ചത്.
''2025 എനിക്ക് ദുരന്തമായിരുന്നു. കുടുംബ ജീവിതത്തില്‍ വിള്ളലുണ്ടായി. ഗോവിന്ദയെക്കുറിച്ച് പലതും കേട്ടു. അദ്ദേഹത്തെക്കുറിച്ച് കേട്ട കാര്യങ്ങളില്‍ ഞാന്‍ സന്തുഷ്ടയല്ല. ഓരോന്നിനും ഓരോ പ്രായമുണ്ട്. 63-ാം വയസില്‍ ഇതൊക്കെ കേള്‍ക്കേണ്ടി വരുന്നത് സങ്കടകരമാണ്. പ്രത്യേകിച്ചും കുട്ടികളൊക്കെ മുതിര്‍ന്ന ശേഷം. 2026 ല്‍ ഗോവിന്ദയ്ക്ക് നല്ല ബുദ്ധി കിട്ടട്ടെ എന്ന് പ്രതീക്ഷിക്കുന്നു. കുടുംബമാണ് വലുതെന്ന് അദ്ദേഹം തിരിച്ചറിയണം. ഒരു പ്രശ്‌നം വരുമ്പോള്‍ മറ്റാരും കൂടെ കാണില്ലെന്ന് അദ്ദേഹം മനസിലാക്കണം. അവരെല്ലാം പണത്തിന് വേണ്ടി മാത്രം കൂടെ നില്‍ക്കുന്നത്. പണം നിന്നാല്‍ അവരും പോകും'' എന്നായിരുന്നു സുനിത പറഞ്ഞത്.
തങ്ങളുടെ മകന്‍ യഷിന്റെ ബോളിവുഡ് എന്‍ട്രിയ്ക്കായി ഗോവിന്ദ ഒരു സഹായവും ചെയ്തില്ലെന്നും സുനിത പറഞ്ഞു. 90 ഓഡിഷനുകള്‍ നല്‍കിയ ശേഷമാണ് യഷിന് അവസരം കിട്ടിയത്. മറ്റെല്ലാ താരങ്ങളും സ്വന്തം മക്കളെ സഹായിക്കുമ്പോള്‍ ഗോവിന്ദ ഒന്നും ചെയ്യുന്നില്ല. അദ്ദേഹത്തിന്റെ ചിന്താഗതി തനിക്ക് മനസിലാകുന്നില്ല. അദ്ദേഹത്തിന്റെ കൂടെയുള്ളവര്‍ ശരിയല്ല. അവരെന്താണ് പഠിപ്പിക്കുന്നതെന്ന് അറിയില്ല. അവര്‍ കാരണം സ്വന്തം കരിയറും ഗോവിന്ദ നശിപ്പിച്ചുവെന്നും സുനിത പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates