നടന്‍ അക്ഷയ് കുമാറിന്റെ 13കാരിയായ മകളോട് ഓണ്‍ലൈന്‍ ഗെയ്മിങിനിടെ നഗ്നചിത്രങ്ങള്‍ ആവശ്യപ്പെട്ടയാളെ അറസ്റ്റ് ചെയ്തു. മാസങ്ങള്‍ മുമ്പ് നടന്ന സംഭവത്തില്‍ മഹാരാഷ്ട്ര സൈബര്‍ പൊലീസാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. സംഭവത്തെക്കുറിച്ച് കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ നടന്നൊരു സൈബര്‍ സെക്യൂരിറ്റി ബോധവത്കരണ പരിപാടിയില്‍ അക്ഷയ് കുമാര്‍ സംസാരിച്ചിരുന്നു.
ഓണ്‍ലൈനില്‍ ഗെയിം കളിക്കുമ്പോളാണ് മകള്‍ പ്രതിയെ പരിചയപ്പെടുന്നത്. തുടക്കത്തില്‍ തീര്‍ത്തും സാധാരണ സംസാരമായിരുന്നു. പിന്നീട് ആണ്‍കുട്ടിയാണോ പെണ്‍കുട്ടിയാണോ എന്ന് ഇയാള്‍ ചോദിച്ചറിഞ്ഞു. പെണ്‍കുട്ടിയാണെന്ന് അറിഞ്ഞതോടെ നഗ്ന ചിത്രങ്ങള്‍ അയച്ചു നല്‍കാന്‍ ആവശ്യപ്പെടുകയായിരുന്നുവെന്നാണ് അക്ഷയ് കുമാര്‍ പറഞ്ഞത്.
ഉടനെ തന്നെ മകള്‍ ഫോണ്‍ ഓഫാക്കുകയും അമ്മ ട്വിങ്കിള്‍ ഖന്നയെ വിവരമറിയിക്കുകയും ചെയ്തുവെന്നാണ് താരം പറഞ്ഞത്. ഈ ഡിജിറ്റല്‍ ലോകത്ത് കുട്ടികള്‍ സൈബര്‍ കുറ്റകൃത്യങ്ങളെക്കുറിച്ച് അറിവ് നേടേണ്ടത് വളരെ പ്രധാനപ്പെട്ടതാണെന്നും താരം പറയുന്നു. സ്‌കൂളുകളില്‍ കുട്ടികള്‍ക്ക് ബോധവത്കരണ ക്ലാസുകള്‍ നല്‍കണമെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവന്ദ്ര ഫഡ്‌നാവിസിനോടും അക്ഷയ് കുമാര്‍ അഭ്യര്‍ത്ഥിച്ചിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates