Hakkim Shajahan and Sana Althaf 
Entertainment

ആണുങ്ങളാണ് നയിക്കേണ്ടത് എന്നായിരുന്നു വിശ്വസിച്ചിരുന്നത്, എന്നെ ഫെമിനിസ്റ്റാക്കിയത് സന: ഹക്കീം ഷാജഹാന്‍

സമത്വമാണ് ഫെമിനിസം. എല്ലാവര്‍ക്കും എല്ലാ അവകാശങ്ങളും തുല്യമാണെന്നാണ് പറയുന്നത്.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : അബിന്‍ പൊന്നപ്പന്‍

തന്നെ ഫെമിനിസ്റ്റാക്കിയത് ഭാര്യയായ സന അല്‍ത്താഫ് ആണെന്ന് നടന്‍ ഹക്കീം ഷാജഹാന്‍. സനയുമായുള്ള പ്രണയ ബന്ധത്തിന് മുമ്പ് താന്‍ കരുതിയിരുന്നത് പുരുഷന്മാരാണ് നയിക്കേണ്ടവര്‍ എന്നായിരുന്നു. എന്നാല്‍ സന കാണിച്ചു തന്ന ജീവിതത്തിലൂടെ താന്‍ തുല്യതയും ഫെമിനിസവും മനസിലാക്കിയെന്നും ഹക്കീം ഷാജഹാന്‍ പറയുന്നു.

ധന്യ വര്‍മയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ഹക്കീം ഷാജഹാന്‍. താനും സനയും തീര്‍ത്തും വ്യത്യസ്തരായ രണ്ട് വ്യക്തികളാണെന്നും ഹക്കീം പറയുന്നു. മാറ്റങ്ങള്‍ക്കായി നമ്മള്‍ ഓപ്പണ്‍ ആയിരുന്നാല്‍ മതി. ഞാന്‍ മാത്രമാണ് ശരി, എന്റെ വിശ്വാസമാണ് ശരിയെന്ന് കരുതാതിരുന്നാല്‍ മതിയെന്നും താരം പറയുന്നു. ആ വാക്കുകളിലേക്ക്:

''രണ്ട് വ്യക്തികളാണ്, രണ്ട് ഈഗോസാണ്, വളര്‍ന്ന പശ്ചാത്തലം രണ്ടാണ്, രണ്ട് സ്ഥലത്തു നിന്നുള്ളവരാണ്. ഉറപ്പായും അതിന്റേതായ പ്രശ്‌നങ്ങളൊക്കെയുണ്ടാകും. ഞങ്ങളുടെ കാര്യത്തില്‍ തീര്‍ത്തും എതിര്‍ദിശയിലുള്ള രണ്ട് പേരാണ്. ഞാന്‍ സീറോ ആണെങ്കില്‍ അവള്‍ 100 ആണ്. ഞാന്‍ രാത്രിയാണെങ്കില്‍ അവള്‍ പകലാണ്. ഞാന്‍ തീ ആണെങ്കില്‍ അവള്‍ വെള്ളമാണ്. അങ്ങനെ തീര്‍ത്തും വ്യത്യസ്തരാണ്. പക്ഷെ നമ്മള്‍ തമ്മിലുള്ള റിലേഷന്‍ഷിപ്പിന് പ്രാധാന്യം നല്‍കി, എന്തൊക്കെ വന്നാലും ഇത് ശരിയാക്കാന്‍ ഫൈറ്റ് ചെയ്യണമെന്നതിലാണ് ഞങ്ങള്‍ വര്‍ക്ക് ചെയ്യുന്നത്.

ഉറപ്പായും പ്രശ്‌നങ്ങളുണ്ടാകും, എല്ലാത്തിലുമെന്നത് പോലെ. പക്ഷെ പത്തോ പതിനഞ്ചോ അല്ലെങ്കില്‍ ഇരുപതോ മിനുറ്റ് കഴിയുമ്പോള്‍ തന്നെ ശാന്തരായി സംസാരിച്ച്, ആര്‍ക്കാണോ പ്രശ്‌നം അവരത് അംഗീകരിച്ച്, കാര്യങ്ങള്‍ മനസിലാക്കി, ഇനിയെങ്ങനെയാണ് ബെറ്റര്‍ ആക്കാന്‍ പറ്റുന്നത്, ഇനി അങ്ങനെ സംഭവിക്കില്ലെങ്കില്‍ എന്തുകൊണ്ട് സംഭവിക്കില്ല എന്ന് ഓപ്പണായി കമ്യൂണിക്കേറ്റ് ചെയ്യും.

ഞാന്‍ അങ്ങനെ കമ്യൂണിക്കേറ്റ് ചെയ്യുന്ന ആളല്ല. പക്ഷെ സന എന്ന ഭയങ്കരമായി കമ്യൂണിക്കേറ്റ് ചെയ്യിപ്പിക്കും. ഓരോന്ന് ചോദിച്ച് ചോദിച്ച്. അങ്ങനെ പറഞ്ഞ് പറഞ്ഞ് തീര്‍ക്കും. എനിക്ക് സൈക്കോളജിക്കലി എട്ട് വയസേ ആയിട്ടുള്ളൂവെന്ന് തോന്നുന്നു. ഇവളെ പരിചയപ്പെട്ട ശേഷം ഒരുപാട് കാര്യങ്ങള്‍ പഠിക്കുകയും അണ്‍ലേണ്‍ ചെയ്യുകയും ചെയ്തു.

ഞാനൊരു ഫെമിനിസ്റ്റ് ആയിരുന്നില്ല. ഞാന്‍ ഫെമിനിസ്റ്റായി മാറുന്നത് ഇവള്‍ റിലേഷന്‍ഷിപ്പിലേക്ക് വന്നതോടെയാണ്. സമത്വമാണ് ഫെമിനിസം. എല്ലാവര്‍ക്കും എല്ലാ അവകാശങ്ങളും തുല്യമാണെന്നാണ് പറയുന്നത്. സാധാരണ നാട്ടിന്‍പുറത്തു നിന്നും വരുന്ന ഒരാളെന്ന നിലയില്‍ ആണുങ്ങള്‍ ലീഡ് ചെയ്യണം എന്നതു പോലെയുള്ള വാല്യൂസുമായിട്ടായിരുന്നു ഞാന്‍ നടന്നിരുന്നത്. അതെല്ലാം പെളിയുന്നതും അതിന്റെയൊക്കെ വേറൊരു കാഴ്ചപ്പാട് കാണുന്നതും തുല്യതയെക്കുറിച്ച് മനസിലാക്കുന്നതുമെല്ലാം പുള്ളിക്കാരി കാണിച്ചു തന്ന ജീവിതത്തില്‍ ഉണ്ടായിട്ടുള്ള മാറ്റങ്ങളാണ്. ഒരുപാട് കാര്യങ്ങള്‍ ലേണ്‍ ചെയ്യുകയും അണ്‍ലേണ്‍ ചെയ്യുകയും ചെയ്തു.

നമ്മള്‍ ഓപ്പണ്‍ ആയിരുന്നാല്‍ മതി. ഞാന്‍ മാത്രമാണ് ശരി, എന്റെ വിശ്വാസമാണ് ശരിയെന്ന് കരുതാതിരുന്നാല്‍ മതി. നമുക്കെല്ലാം മോശമായൊരു അപ്പ് ബ്രിങിംഗ് ഉണ്ടാകാം. പല സ്ഥലത്തു നിന്നും വരുന്നവരാണ്. പല മൂല്യങ്ങളും വിശ്വാസങ്ങളുമുള്ള ആളുകളാണ്. അതിന്റെ 90 ശതമാനം സിസ്റ്റവും ഉണ്ടാക്കിയിരിക്കുന്നത് പാട്രിയാര്‍ക്കിയാണ്. അതില്‍ നിന്നും പുറത്തു കടക്കുകയെന്നത് നമ്മുടെ ചോയ്‌സാണ്. ഇതൊക്കെ മനസിലാക്കാന്‍ നമ്മള്‍ റെഡിയാണോ എന്നതിലാണ് കാര്യം''.

Hakkim Shajahan says he becama a feminist because of wife Sana Althaf

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

തിരുപ്പരന്‍കുണ്‍ട്രം ദീപത്തൂണിൽ നാളെ ദീപം തെളിയിക്കാൻ സുപ്രീംകോടതി ഉത്തരവ്; ക്ഷേത്ര ഭരണസമിതി പിരിച്ചുവിട്ടു, സിആർപിഎഫിന് സുരക്ഷാ ചുമതല

ചക്കകൊമ്പന് ആദ്യ മയക്കുവെടി; ജലാശയത്തിലേക്ക് നീങ്ങാതെ തടയാൻ ശ്രമം

'ലോക്‌സഭാ സീറ്റുകളില്‍ 50% വര്‍ധന'; മണ്ഡല പുനര്‍നിര്‍ണയ ബില്‍ അംഗീകരിച്ച് കേന്ദ്ര മന്ത്രിസഭ

'രാവിലെ ആറ് മണിക്കൊക്കെ ആരെങ്കിലും ഭജന വയ്ക്കുമോ ? അനൂപ് ജലോട്ടയാണെന്നാണോ വിചാരം'; അക്ഷയ് കുമാറിനെ റോസ്റ്റ് ചെയ്ത് ഭാര്യ

'39 പേരുടെ കൂട്ട ആത്മഹത്യ', 'വഴിത്തിരിവായത് ആ വാൽനക്ഷത്രം'; ‘ഭൗമ’യുടെ കഥയ്ക്ക് പിന്നിലെ സംഭവം വെളിപ്പെടുത്തി സംവിധായകൻ