Hanan Shaah, Nihad Thoppi ഇൻസ്റ്റ​ഗ്രാം
Entertainment

'സ്ത്രീകളെ അപമാനിക്കുന്ന പരാമർശം, നീക്കം ചെയ്ത വിഡിയോ പങ്കുവച്ചാൽ നിയമനടപടി'; തൊപ്പി ​ഗ്യാങിനെതിരെ ഹനാൻ ഷാ

നിങ്ങള്‍ ഇത്തരത്തിലുള്ള വിഡിയോസ് പങ്കുവച്ചിട്ടുണ്ടെങ്കില്‍ ദയവായി അത് നീക്കം ചെയ്യുക

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Hima Prakash

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി യൂട്യൂബർ തൊപ്പി എന്ന മുഹമ്മദ് നിഹാദിനെതിരെ സുഹൃത്തുക്കളായ മുഹമ്മദും(മുമ്മു) ഷമീറും രം​ഗത്ത് എത്തിയത് വലിയ ചർച്ചയായി മാറിയിരുന്നു. കഴിഞ്ഞ ദിവസം ഷമീർ നടത്തിയ ലൈവ് വിഡിയോയിൽ ​ഗായകൻ ഹനാൻ ഷായുടെ കുംടുംബത്തെ മോശമായി തൊപ്പി പറ‍യുന്നതിന് തെളിവടക്കം പുറത്തുവിട്ടിരുന്നു.

ഇതിനെതിരെ രം​ഗത്ത് എത്തിയിരിക്കുകയാണ് ഹനാൻ ഷാ ഇപ്പോൾ. കഴിഞ്ഞ ദിവസം തന്നെ യുട്യൂബിൽ നിന്നും കോപ്പി റൈറ്റ് സ്ട്രൈക്കിന്റെ ഭാ​ഗമായി ലൈവ് വിഡിയോ നീക്കം ചെയ്തുവെന്ന് ഹനാൻ പറയുന്നു. തന്റെ കുടുംബത്തെയും സ്ത്രീകളെ അപകീർത്തിപ്പെടുത്തുന്നതുമായ പരാമർശങ്ങളാണ് ഇവർ നടത്തിയതെന്നും ഇതിന്റെ ക്ലിപ്പുകളോ മറ്റോ വീണ്ടും പ്രചരിപ്പിക്കുന്നത് ഒഴിവാക്കണമെന്നും ഇല്ലെങ്കിൽ നിയമ നടപടി നേരിടേണ്ടി വരുമെന്നും ഹനാൻ ഷാ മുന്നറിയിപ്പ് നൽകി.

"ഇന്നലെ എന്നെയും എന്‍റെ കൂട്ടുകാരെയും കുടുംബത്തെയും ലക്ഷ്യമാക്കി ഒരു യൂട്യൂബ് ലൈവില്‍ ഉപദ്രവം, അധിക്ഷേപം, സ്ത്രീകള്‍ക്ക് നേരെയുള്ള അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഒരു വിഡിയോ യുട്യൂബില്‍ നിന്ന് ഞങ്ങള്‍ നല്‍കിയ കോപ്പി റൈറ്റ് സ്ട്രൈക്കിനാല്‍ നീക്കം ചെയ്യപ്പെട്ടു.

ഇപ്പോള്‍ അതേ ലൈവിലെ ദൃശ്യങ്ങള്‍ ഉള്‍ക്കൊള്ളുന്ന റീല്‍സ്, ഷോർട്സ്, ക്ലിപ്സ്, റീ പോസ്റ്റ് ഇതിനെ സംബന്ധിച്ചുള്ള റിയാക്ഷന്‍ തുടങ്ങിയവ വിവിധ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ വീണ്ടും പ്രചരിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഇത്തരം കണ്ടന്‍റ് സൃഷ്ടിക്കുകയോ പങ്കുവയ്ക്കുകയോ പ്രചരിപ്പിക്കുകയോ ചെയ്യുന്നവര്‍ക്ക് കോപ്പ് റൈറ്റ് സ്ട്രൈക്ക്,

ഹനാൻ ഷാ പങ്കുവച്ച കുറിപ്പ്

അക്കൗണ്ട് ടേക്ക്ഡൗണ്‍, പ്ലാറ്റ്ഫോം ആക്ഷന്‍ എന്നിവയ്ക്കൊപ്പം അപകീര്‍ത്തിപ്പെടുത്തല്‍, സ്ത്രീകളെ അപമാനിക്കുന്ന പരാമര്‍ശങ്ങള്‍, സൈബര്‍ ഉപദ്രവം, വ്യക്തിഹത്യ, സ്വകാര്യത ലംഘനം എന്നിവയുമായി ബന്ധപ്പെട്ട ഇന്ത്യന്‍ ശിക്ഷാനിയമത്തിലെയും ഇന്‍ഫര്‍മേഷന്‍ ടെക്നോളജി ആക്ടിലേയും ബാധകമായ വകുപ്പുകള്‍ പ്രകാരമുള്ള നിയമനടപടികള്‍ നേരിടേണ്ടി വരാം. നിങ്ങള്‍ ഇത്തരത്തിലുള്ള വിഡിയോസ് പങ്കുവച്ചിട്ടുണ്ടെങ്കില്‍ ദയവായി അത് നീക്കം ചെയ്യുക, നന്ദി".- ഹനാൻ ഷാ കുറിച്ചു.

Hanan Shaah against Nihad Thoppi.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മൂന്ന് റെഡ് കാര്‍ഡുകള്‍; ലോകകപ്പില്‍ പതിവ് തെറ്റിച്ച് മെക്‌സിക്കോ, ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ മിന്നും ജയം

രാജ്യസഭ തെരഞ്ഞെടുപ്പ്: 24 സീറ്റില്‍ എതിരില്ലാതെ ജയം; ബിജെപിക്ക് 19, കോണ്‍ഗ്രസിന് 5 സീറ്റുകള്‍

'അതൊക്കെ കാമറ ആം​ഗിളിനെ ആശ്രയിച്ചിരിക്കും, നടിമാർക്ക് അക്കാര്യത്തിൽ അറിവുണ്ടാകില്ല'; ജാൻവിയെ പിന്തുണച്ച് മധുബാല

17കാരന്‍ ഗില്‍ബെര്‍ട്ടോ മോറ മൈതാനത്തിറങ്ങി, ലോകകപ്പിലെ 96 വര്‍ഷം പഴക്കമുള്ള റെക്കോര്‍ഡ് പഴങ്കഥ

സ്‌കൂള്‍ കിണറില്‍ ബാക്ടീരിയ സാന്നിധ്യം രൂക്ഷം; വയനാട് ഷിഗെല്ലാ ബാധയില്‍ കൂടുതല്‍ പരിശോധനാഫലം ഇന്ന്

SCROLL FOR NEXT