ഹൻസിക കുടുംബത്തിനൊപ്പം/ ഇൻസ്റ്റ​ഗ്രാം 
Entertainment

എനിക്ക് വിശ്വസിക്കാനാവുന്നില്ല, പത്താം ക്ലാസിലെ മാർക്ക് കണ്ട് ഹൻസിക കൃഷ്ണ

ഐസിഎസ്ഇ സിലബസ് വിദ്യാർത്ഥിയായിരുന്നു ഹൻസിക

സമകാലിക മലയാളം ഡെസ്ക്

ത്താം ക്ലാസ് പരീക്ഷയിൽ മികച്ച വിജയം നേടി നടൻ കൃഷ്ണകുമാറിന്റെ ഇളയമകൾ ഹൻസിക കൃഷ്ണ. 91 ശതമാനം മാർക്കാണ് ഹൻസിക നേടിയത്. തന്റെ ഇൻസ്റ്റ​ഗ്രാമിലൂടെ താരം തന്നെയാണ് സന്തോഷവാർത്ത ആരാധകരുമായി പങ്കുവെച്ചത്. ഇത്ര മാർക്ക് നേടിയെന്ന് വിശ്വസിക്കാനാവുന്നില്ലെന്നാണ് താരപുത്രി കുറിച്ചത്. ഐസിഎസ്ഇ സിലബസ് വിദ്യാർത്ഥിയായിരുന്നു ഹൻസിക. 

ഐസിഎസ്ഇ പത്താം ക്ലാസിലെ എന്റെ മാര്‍ക്ക് ചോദിക്കുന്നവര്‍ക്കായി, എനിക്ക് 91 ശതമാനം മാര്‍ക്കുണ്ട്, ഇപ്പോഴും വിശ്വസിക്കാനാവുന്നില്ല. എന്തായാലും ഞാന്‍ വളരെ അധികം സന്തോഷത്തിലാണ്.- വിക്ടറി ചിത്രത്തിനൊപ്പം ഹന്‍സിക കുറിച്ചു.

തിരുവനന്തപുരം ഹോളി ഏഞ്ചൽസ് സ്കൂളിലാണ് ഹൻസിക പഠിക്കുന്നത്. പ്ലസ് വൺ പഠനവും ഹൻസിക അവിടെത്തന്നെ തുടരാനാണ് തീരുമാനം. കൃഷ്ണകുമാറിന്റെയും സിന്ധുവിന്റെയും മറ്റു മൂന്നു മക്കളും ഹോളി ഏഞ്ചൽസ് സ്കൂളിൽ തന്നെയാണ് പഠിച്ചത്. മൂത്ത മകളും നടിയുമായ അഹാനയുടെ ഏറ്റവും പ്രിയപ്പെട്ട സഹോദരിയാണ് ഹൻസിക. ഹൻസികയുടെ പ്ലസ് വൺ അഡ്മിഷന് വേണ്ടി  അമ്മ സിന്ധുവിനൊപ്പം അഹാനയും സ്കൂളിൽ പോയിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഇന്ത്യയുടെ ഭൂപടത്തില്‍ കേരളവുമുണ്ടെന്ന വസ്തുത ധനമന്ത്രി വിസ്മരിച്ചു'; ബജറ്റിനെതിരെ മുഖ്യമന്ത്രി

50MP കാമറ, 6,500mAh ബാറ്ററി; വിവോ വി70 സീരീസ് ലോഞ്ച് ഈ മാസം

കാട്ടുപോത്ത് വിരണ്ടോടി ബൈക്ക് ഷോറൂമിലേക്ക് പാഞ്ഞുകയറി; ചില്ലും ഫർണിച്ചറുകളും തകർത്തു (വിഡിയോ)

ഒരു ലക്ഷം രൂപയില്‍ താഴെ വില; ഡിയോ 125 എക്‌സ് എഡിഷന്‍, അറിയാം ഫീച്ചറുകള്‍

'എന്റെ പേരില്‍ അവാര്‍ഡോ സ്മാരകമോ പാടില്ല, ബസ് സ്റ്റോപ്പിന് പേരിടരുത്'; ശ്രീനിവാസന്‍ പറഞ്ഞത് വെളിപ്പെടുത്തി സത്യന്‍ അന്തിക്കാട്

SCROLL FOR NEXT