Hansika Krishna 
Entertainment

12 മില്യണ്‍ വ്യൂസ് നേടിയ റീല്‍; അത് കണ്ടാണ് അമലേട്ടന്‍ ഈ സിനിമയിലേക്ക് വിളിച്ചത്; തുറന്നു പറഞ്ഞ് ഹന്‍സിക

'അമല്‍ നീരദ് സാറിനോട് ചോദിച്ചു, എന്നാലും എന്നെ എങ്ങനെ കാസ്റ്റ് ചെയ്തു?'

Author : സമകാലിക മലയാളം ഡെസ്ക്
Edited By : അബിന്‍ പൊന്നപ്പന്‍

സോഷ്യല്‍ മീഡിയയ്ക്ക് സുപരിചിതയാണ് ഹന്‌സിക കൃഷ്ണ. റീലുകളിലൂടേയും വ്‌ളോഗുകളിലൂടേയും ഒരുപാട് ആരാധകരെ നേടിയിട്ടുണ്ട് ഹന്‍സിക. നടന്‍ കൃഷ്ണ കുമാറിന്റെ ഇളയ മകളും നടി അഹാന കൃഷ്ണയുടെ സഹോദരിയുമാണ് ഹന്‍സിക. അമല്‍ നീരദ് ചിത്രം ബാച്ചിലര്‍ പാര്‍ട്ടി ഡ്യൂവിലൂടെ അരങ്ങേറ്റം കുറിക്കുകയാണ് ഹന്‍സിക.

ബാച്ചിലര്‍ പാര്‍ട്ടി ഡ്യൂവില്‍ നസ്ലെന്റെ നായിക വേഷത്തിലാണ് ഹന്‍സിക എത്തുന്നത്. താന്‍ എങ്ങനെയാണ് അമല്‍ നീരദ് ചിത്രത്തിലേക്ക് എത്തിയതെന്നാണ് പറയുകയാണ് ഹന്‍സിക. മാതൃഭൂമി ന്യൂസിന് നല്‍കിയ അഭിമുഖത്തിലാണ് ഹന്‍സിക ഇക്കാര്യം പങ്കുവച്ചത്. അമല്‍ നീരദിനോട് തന്നെ നേരിട്ട് ചോദിക്കുകയായിരുന്നു ഹന്‍സിക.

''വിശ്വസിക്കാന്‍ പറ്റാത്തൊരു അവസ്ഥയില്‍ ഷൂട്ടിങിന് എത്തിയ ഞാന്‍ അമല്‍ നീരദ് സാറിനോട് സംസാരിച്ചപ്പോള്‍ ചോദിച്ചു, എന്നാലും എന്നെ എങ്ങനെ കാസ്റ്റ് ചെയ്തു? എനിക്കത് ചോദിക്കണമായിരുന്നു. അവസാനം ഇറങ്ങിയ ബൊഗെയ്ന്‍വില്ല എന്ന ചിത്രത്തില്‍ സ്തുതി എന്നൊരു ഗാനമുണ്ടായിരുന്നു. ജ്യോതിര്‍മയിയും ചാക്കോച്ചനുമായിരുന്നു ഡാന്‍സ് ചെയ്തിരുന്നത്. അത് ട്രെന്റായിരുന്നു. ഞാനുമൊരു ഡാന്‍സര്‍ ആയതിനാല്‍ ഞാന്‍ അത് കളിച്ചിരുന്നു. മോളുടെ റീല്‍ കണ്ടിരുന്നു. ഭയങ്കര ഇഷ്ടപ്പെട്ടിരുന്നുവെന്ന് പറഞ്ഞു'' ഹന്‍സിക പറയുന്നു.

''റീല്‍ കണ്ടിട്ടാണോ ഞാനിവിടെ ഇരിക്കുന്നതെന്ന് ഞാന്‍ ആലോചിച്ചു. അത് ഒരു പ്രധാന കാരണമായിരുന്നു. ആ റീല്‍ ഭയങ്കര വൈറല്‍ ആയിരുന്നു. 12 മില്യണ്‍ വ്യൂസ് അതിന് ഉണ്ടായിരുന്നുവെന്നാണ് ഓര്‍മ. അപ്പോള്‍ അമല്‍ നീരദ് സാറും അത് കണ്ടവരില്‍ ഒരാളായിരുന്നു. അതില്‍ എനിക്ക് ഭയങ്കര സന്തോഷം തോന്നി'' എന്നും ഹന്‍സിക പറയുന്നു.

അതേസമയം ബാച്ചിലര്‍ പാര്‍ട്ടി ഡ്യൂ നവംബര്‍ 19 ന് തിയേറ്ററുകളിലെത്തും. വലിയൊരു താരനിര തന്നെ ചിത്രത്തിലുണ്ട്. കുഞ്ചാക്കോ ബോബന്‍, ടൊവിനോ തോമസ്, നസ്ലെന്‍, രജിഷ വിജയന്‍, സൗബിന്‍ ഷാഹിര്‍, ഷറഫുദ്ദീന്‍, ശ്രീനാഥ് ഭാസി, ചന്തു സലിംകുമാര്‍, ഷൈന്‍ ടോം ചാക്കോ തുടങ്ങിയവരും ചിത്രത്തിലുണ്ട്.

Hansika Krishna on how she got casted in Bachelor Party D'Eux

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'എന്നെ ഒഴിവാക്കിയെന്ന ചര്‍ച്ചകള്‍ പാര്‍ട്ടിക്ക് ദോഷകരം, വേദനയുണ്ടാക്കുന്നു'; ബോര്‍ഡ് നിയമനത്തില്‍ ലീഗില്‍ അതൃപ്തി പുകയുന്നു, പ്രതിഷേധം സോഷ്യല്‍മീഡിയില്‍

അറിഞ്ഞില്ലേ?... കൊച്ചി വാട്ടർ മെട്രോയിൽ വൻ അവസരം, ITI മുതൽ യോഗ്യത

സ്‌കന്ദഷഷ്ഠി നാളെ, ഐതിഹ്യമെന്ത്?, ആറുപടൈവീടുകള്‍ ഏതെല്ലാം?; അറിയാം കേരളത്തിലെ പ്രധാന മുരുക ക്ഷേത്രങ്ങളും വ്രതാനുഷ്ഠാനങ്ങളും

'നിന്നെ എന്തിന് കൊള്ളാം!' മാതാപിതാക്കളുടെ ശ്രദ്ധയ്ക്ക്, കുട്ടികളുടെ ആത്മവിശ്വാസം കെടുത്തുന്ന 5 കാര്യങ്ങൾ | Children's Day

'ഞങ്ങള്‍ക്കൊപ്പം വലിയൊരു തിമിംഗലവും കൂടെ വരുന്നുണ്ട്'; ബോക്‌സ് ഓഫീസില്‍ അച്ഛന്‍-മകന്‍ പോര്; ദുല്‍ഖറിന്റെ പ്രതികരണം