ഹനുമാൻ കൈൻഡ്, ജന നായകൻ ഇൻസ്റ്റ​ഗ്രാം
Entertainment

'വിജയ്ക്ക് വേണ്ടി മനോഹരമായ ഒരു റാപ്പ് പാടിയിട്ടുണ്ട്'; 'ജന നായകനെ'ക്കുറിച്ച് ഹനുമാൻ കൈൻഡ്

ഇപ്പോഴിതാ വിജയ് ചിത്രത്തിൽ താനും ഭാ​ഗമായിട്ടുണ്ടെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ഹനുമാൻ കൈൻഡ്.

Author : സമകാലിക മലയാളം ഡെസ്ക്

തമിഴകം ഒന്നാകെ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രമാണ് ജന നായകൻ. വിജയ്‌യുടെ കരിയറിലെ അവസാനത്തെ ചിത്രമായതു കൊണ്ട് തന്നെ ചിത്രത്തിന്റെ ഓരോ അപ്ഡേറ്റിനും വൻ സ്വീകാര്യതയാണ് ആരാധകർക്കിടയിൽ നിന്ന് ലഭിക്കുന്നത്. എച്ച് വിനോദ് സംവിധാനം ചെയ്യുന്ന ജന നായകന്റെ ചിത്രീകരണമടക്കം പുരോ​ഗമിക്കുകയാണ്. പൊളിറ്റിക്കൽ ആക്ഷൻ ത്രില്ലറായാണ് ചിത്രം പ്രേക്ഷകരിലേക്കെത്തുക. അടുത്തിടെ റാപ്പർ ഹനുമാൻ കൈൻഡും (സൂരജ് ചെറുകാട്ട്) ജന നായകന്റെ ഭാ​ഗമാകുന്നു എന്ന തരത്തിൽ റിപ്പോർട്ടുകൾ വന്നിരുന്നു.

ഇപ്പോഴിതാ വിജയ് ചിത്രത്തിൽ താനും ഭാ​ഗമായിട്ടുണ്ടെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ഹനുമാൻ കൈൻഡ്. ഒരു തമിഴ് മാധ്യമത്തോടാണ് ഹനുമാൻ കൈൻഡ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്. "അനിരുദ്ധ് സംഗീതമൊരുക്കുന്ന ജന നായകനിൽ ദളപതി വിജയ്‌ക്ക് വേണ്ടി മനോഹരമായ ഒരു റാപ്പ് ഗാനം ഞാൻ പാടിയിട്ടുണ്ട്. ഇനിയും നിരവധി പ്രൊജക്ടുകൾക്കായി ഞാൻ ചെന്നൈയിലേക്ക് വരും". -ഹനുമാൻ കൈൻഡ് പറഞ്ഞു.

അതേസമയം ഹനുമാൻ കൈൻഡിന്റേതായി ഒടുവിൽ പുറത്തുവന്ന റൺ ഇറ്റ് അപ് എന്ന സം​ഗീത വിഡിയോ വൻ ഹിറ്റായി മാറിയിരുന്നു. വിവിധ സംസ്ഥാനങ്ങളിലെ ആയോധന കലാരൂപങ്ങളെയും ആചാരങ്ങളെയും കോർത്തിണക്കിയാണ് റൺ ഇറ്റ് അപ് ഒരുക്കിയിരിക്കുന്നത്.

കഴിഞ്ഞ വർഷം പുറത്തിറങ്ങിയ ആഷിഖ് അബു ചിത്രം റൈഫിൾ ക്ലബ്ബിൽ ഹനുമാൻ കൈൻഡ് പ്രധാന വേഷത്തിലെത്തിയിരുന്നു. ജന നായകനിൽ ബോബി ഡിയോൾ, പൂജ ഹെ​ഗ്ഡെ, പ്രകാശ് രാജ്, ഗൗതം വാസുദേവ് മേനോൻ, നരേൻ, പ്രിയ മണി, മമിത ബൈജു തുടങ്ങി വമ്പൻ താരനിരയാണ് അണിനിരക്കുന്നത്. കെ വി എൻ പ്രൊഡക്ഷൻസ് ആണ് ചിത്രം നിർമിക്കുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

മതികെട്ടാൻ ചോലയിലെ മുഴുവൻ കാട്ടാനകളെയും മാറ്റാൻ വനംവകുപ്പ്; പെരിയാറിലേക്കോ പറമ്പിക്കുളത്തേക്കോ ഘട്ടം ഘട്ടമായി മാറ്റാൻ ആലോചന

'പാര്‍ട്ടി പ്രവര്‍ത്തകരും അനുഭാവികളുമായ സ്ത്രീകള്‍ സൗജന്യ യാത്ര സ്വീകരിക്കില്ല'; വിശദീകരണവുമായി സിപിഎം

'അവർ തമ്മിൽ എന്തോ തർക്കമുണ്ടായിരുന്നു; രണ്ട് നല്ല വ്യക്തികൾ ഒന്നിച്ച് ജീവിച്ചെന്ന് കരുതി എപ്പോഴും അവർ നല്ല ദമ്പതികളാകണമെന്നില്ല'

ബ്രെസ്സയുടെ പുതിയ മോഡല്‍ ഉടന്‍ വിപണിയില്‍; അറിയാം ഫീച്ചറുകള്‍

SCROLL FOR NEXT