ലിജോ ജോസും മധു നീലകണ്ഠനും, ഹരീഷ് പേരടി/ ഫെയ്സ്ബുക്ക് 
Entertainment

'ഈ രണ്ടെണ്ണത്തിനോടും മുട്ടാൻ നല്ല രസമാണ്, നമ്മൾ അർജന്റീനയാവുമ്പോൾ ഇവർ ബ്രസീലാവും': കുറിപ്പുമായി ഹരീഷ്

'മലയാളിയുടെ സർവ്വസാധാരണ വസ്ത്രമായ മുണ്ടുമുടുത്ത് ലോക സിനിമയുടെ ഭൂപടത്തിലേക്ക് ദൃശ്യ കവിത ഉണ്ടാക്കുകയാണവർ'

സമകാലിക മലയാളം ഡെസ്ക്

സംവിധായകൻ ലിജോ ജോസ് പല്ലിശ്ശേരിയേയും ഛായാ​ഗ്രാഹകൻ മധു നീലകണ്ഠനേയും പ്രശംസിച്ച് ഹരീഷ് പേരടിയുടെ കുറിപ്പ്. മോഹൻലാൽ ചിത്രം മലൈക്കോട്ടൈ വാലിബനിലെ മനോഹരമായ ഓർമകളാണ് താരം സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചത്. ഈ രണ്ടെണ്ണത്തിനോടും മുട്ടാൻ നല്ല രസമാണെന്നും നമ്മള് അർജൻറ്റിനയാവുമ്പോൾ ഇവർ ബ്രസിലാവും എന്നാണ് ഹരീഷ് പേരടി കുറിച്ചത്. ക്യാമറ നോക്കി നിൽക്കുന്ന ലിജോയുടേയും മധുവിന്റേയും ചിത്രത്തിനൊപ്പമാണ് പോസ്റ്റ്. 

ഹരീഷ് പേരടിയുടെ കുറിപ്പ് വായിക്കാം

ലിജോ ജോസ് പല്ലിശ്ശേരിയും മധു നീലകണ്ഠനും..മലയാളിയുടെ സർവ്വസാധാരണ വസ്ത്രമായ മുണ്ടുമുടുത്ത് ലോക സിനിമയുടെ ഭൂപടത്തിലേക്ക് ദൃശ്യ കവിത ഉണ്ടാക്കുകയാണവർ...അതുകൊണ്ടാണവരുടെ വിരലുകളും കൺപീലികളും മുഖവും കഥാപാത്രങ്ങളുടെ കണ്ണാടിയാവുന്നത്...ക്യാമറക്കുമുന്നിൽ ഈ രണ്ടെണ്ണത്തിനോടും മുട്ടാൻ നല്ല രസമാണ്...നമ്മള് അർജൻറ്റിനയാവുമ്പം ഇവര് ബ്രസിലാവും...ബ്രസിലിന്റെ സ്റ്റൈലാണ്ഇവർക്ക് ഇഷ്ടമെന്ന് കരുതി അടുത്ത കളിക്ക് നമ്മള് ബ്രസിലായാൽ ഇവർ ബ്രസിലും കടന്ന് ഹോളണ്ടാവും...കളി കഴിഞാൽ വിയർത്ത് നിൽക്കുന്ന നമ്മളെ വന്ന് കെട്ടിപിടിക്കും..എന്തിനാണ് കെട്ടിപിടിക്കുന്നത് ഞങ്ങൾ ഗോളൊന്നും അടിച്ചില്ലല്ലോ എന്ന് ചോദിച്ചാൽ ആരും കേൾക്കാതെ ചെവിട്ടിൽ പറയും നല്ല കളിയായിരുന്നു നിങ്ങളുടെതെന്ന്..അപ്പോൾ എന്റെ മനസ്സിൽ ഒരു വെടി പൊട്ടും...ശരിയാണ്.."കൂടുതൽ ഗോളടിക്കുന്ന മൽസരങ്ങളെക്കാൾ നല്ല കളി സമനിലയാവുന്ന മൽസരങ്ങളാണല്ലോയെന്ന്"...കട്ടക്ക് കട്ട കളിയിൽ മനസ്സ് സന്തോഷമാവും...കളി നിയന്ത്രിക്കാനറിയാവുന്ന പ്രധാന റഫറിയേയും അയാളൊടൊപ്പം എന്തിനും കുടെ നിൽക്കുന്ന ലെൻസ് റഫറിയേയും വല്ലാതെ മിസ്സ് ചെയ്യുന്നു...വാലിബൻ ഓർമ്മകൾ.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സതീശനെ കണ്ട് 'മുങ്ങി' രാഹുല്‍ മാങ്കൂട്ടത്തില്‍, ആശാ സമര വേദിയില്‍ 'ഒളിച്ചു കളി'

'അന്യായ ലെവൽ പോസ്റ്റേഴ്സ് മാത്രമല്ല, പെർഫോമൻസ് കാഴ്ച വെക്കാനും അറിയാം; ഈ മുഖമൊന്ന് നോക്കി വച്ചോളൂ'

പണിക്കിടെ 'കിളി പോയ' അവസ്ഥ ഉണ്ടാകാറുണ്ടോ? മസ്തിഷ്കം ഇടയ്ക്കൊന്ന് മയങ്ങാൻ പോകും, എന്താണ് മൈക്രോ സ്ലീപ്

'സൗന്ദര്യം ഉള്ളതിന്റെ അഹങ്കാരം, ഞാന്‍ സ്പിരിറ്റെടുത്ത് ഒഴിച്ചു കഴിഞ്ഞാല്‍ കാര്യം തീരില്ലേ'; ദ്രോഹിച്ചവര്‍ അടുത്തറിയുന്നവരെന്ന് ഇന്ദുലേഖ

ഇത്രയും മൂല്യമുള്ള വസ്തുക്കൾ ബാഗിലുണ്ടോ?, കസ്റ്റംസിനെ വിവരമറിയിക്കണം; മുന്നറിയിപ്പുമായി ഒമാൻ അധികൃതർ

SCROLL FOR NEXT