ഹരീഷ് പേരടി, പിണറായി വിജയൻ/ ഫയൽ ചിത്രം 
Entertainment

'ഇങ്ങനെയൊരു കോരന്റെ മകനെ തന്നെയാണ് ഇന്ത്യ കാത്തിരിക്കുന്നത്'; ഹരീഷ് പേരടി

പിണറായി കേരളത്തിന്റെ മാത്രം നേതാവല്ല ഇന്ത്യയുടെ മുഴുവൻ നേതാവാകേണ്ട സമയം അതിക്രമിച്ചിരിക്കുന്നു എന്നാണ് അദ്ദേഹം കുറിച്ചത്

Author : സമകാലിക മലയാളം ഡെസ്ക്

സംസ്ഥാനത്തെ ജനങ്ങൾക്ക് കോവിഡ് വാക്സിൻ സൗജന്യമായി നൽകുമെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ നിലപാടിനെ പ്രശംസിച്ച് നടൻ ഹരീഷ് പേരടി. പിണറായി കേരളത്തിന്റെ മാത്രം നേതാവല്ല ഇന്ത്യയുടെ മുഴുവൻ നേതാവാകേണ്ട സമയം അതിക്രമിച്ചിരിക്കുന്നു എന്നാണ് അദ്ദേഹം കുറിച്ചത്. കയ്യിൽ പണമുള്ളവൻ മാത്രം വാക്സിൻ സ്വീകരിക്കട്ടെ എന്ന നയം അം​ഗീകരിക്കാനാവില്ല എന്ന മുഖ്യമന്ത്രിയുടെ വാക്കുകൾ എടുത്തു പറഞ്ഞുകൊണ്ടാണ് പ്രശംസ. 

"വീണുപോകുമ്പോൾ കൈ പിടിക്കുന്നവനേയാണ് സുഹൃത്ത്,സഹോദരൻ,നേതാവ്, സഖാവ്,മനുഷ്യൻ എന്നൊക്കെ പറയുക...ഈ കെട്ട കാലത്ത് നിങ്ങൾ കേരളത്തിറ്റെ മാത്രം നേതാവല്ല...ഇന്ത്യയുടെ മുഴുവൻ നേതാവാകേണ്ട സമയം അതിക്രമിച്ചിരിക്കുന്നു..ഇങ്ങിനെ ഒരു കോരൻറ്റെ മകനെ തന്നെയാണ് ഇൻഡ്യ കാത്തിരിക്കുന്നത്..", ഹരീഷ് ഫേസ്ബുക്കിൽ കുറിച്ചത്. 

വാക്സീൻ സ്വന്തമായി പണം മുടക്കി വാങ്ങണമെന്ന് സംസ്ഥാനങ്ങളോട്  കേന്ദ്രം നിർദ്ദേശിച്ചതിന് പിന്നാലെയാണ് എന്തു വന്നാലും കേരളത്തിൽ വാക്സീൻ സൗജന്യമായിരിക്കുമെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനമെത്തിയത്. അതിന് പിന്നാലെ നിരവധി പേരാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'അരമണിക്കൂര്‍ കൊണ്ട് വെള്ളം കയറി, 2018ലേതു പോലെയായി'; പാതിരാത്രിയിലെ പേമാരിയില്‍ മുങ്ങി റാന്നി ടൗണ്‍ - വിഡിയോ

കറന്റ് പോയോ, ഈ നമ്പര്‍ സേവ് ചെയ്ത് വെച്ചോളൂ; മെസേജ് അയച്ചാല്‍ ഉടന്‍ പരിഹാരമുണ്ടാകും

അമ്പോ... രോഹിത് ശർമ അല്ലേ ഇത്! 10 വയസ് കുറഞ്ഞെന്ന് ആരാധകർ

തീവ്രമഴ: ഏത് സാഹചര്യവും നേരിടാന്‍ സജ്ജം; സ്ഥിതി ഗതികള്‍ വിലയിരുത്തി മുഖ്യമന്ത്രി

'എന്ത് പറഞ്ഞാലും മിണ്ടാതിരിക്കുന്ന ഒരാളായി ജീവിക്കാൻ പറ്റില്ല; പ്രശ്നം വരുമ്പോൾ ഓടിയാൽ, അത് വീണ്ടും നമ്മളിലേക്ക് വരും'