ഹരിശ്രീ അശോകന്‍, മമ്മൂട്ടിയും അര്‍ജുന്‍ അശോകനും ഭ്രമയുഗത്തില്‍ ഫെയ്സ്ബുക്ക്
Entertainment

മമ്മൂക്കയ്ക്കൊപ്പം അവന് നിൽക്കാൻ പറ്റില്ല; അർജുനെ ഓർത്ത് അഭിമാനം: 'ഭ്രമയു​ഗം' കണ്ട് ഹരിശ്രീ അശോകൻ

ഭ്രമയു​ഗം കണ്ടിറങ്ങിയതിനു ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു താരം

Author : സമകാലിക മലയാളം ഡെസ്ക്

രാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന മമ്മൂട്ടിയുടെ ഭ്രമ​യു​ഗം തിയറ്ററിൽ എത്തിയിരിക്കുകയാണ്. മികച്ച അഭിപ്രായമാണ് ചിത്രത്തേക്കുറിച്ച് പുറത്തുവരുന്നത്. മമ്മൂട്ടിയ്ക്കൊപ്പം അർജുൻ അശോകൻ ശക്തമായ വേഷത്തിലെത്തുന്നത്. ഇപ്പോൾ അർജുന്റെ അഭിനയം കണ്ട് ഹരിശ്രീ അശോകൻ പറഞ്ഞ വാക്കുകളാണ് ശ്രദ്ധനേടുന്നത്. അർജുനെ ഓർത്ത് അഭിമാനമുണ്ടെന്നാണ് ഹരീശ്രീ അശോകൻ പറഞ്ഞത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ഭ്രമയു​ഗം കണ്ടിറങ്ങിയതിനു ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു താരം. ഭ്രമയു​ഗം അർജുന്റെ കരിയർ ബ്രേക്ക് ആകുമോ എന്ന ചോദ്യത്തിന് തീർച്ചയായും എന്നായിരുന്നു ഹരിശ്രീ അശോകന്റെ മറുപടി. അർജുനെ ഓർത്ത് അഭിമാനം തോന്നുന്നു. ഇത്രയും നല്ലൊരു വേഷം ​ഗംഭീരമായിട്ട് ചെയ്തതിൽ. എനിക്ക് തന്നെ അത്ഭുതം തോന്നുകയാണ്. കൊടുത്ത വേഷം നന്നായിട്ട് ചെയ്തു.- താരം പറഞ്ഞു.

മമ്മൂട്ടിക്കൊപ്പം അർജുൻ കട്ടയ്ക്ക് അഭിനയിച്ചു എന്ന് പറഞ്ഞപ്പോൾ മമ്മൂക്കയ്ക്ക് ഒപ്പം അവന് നിൽക്കാൻ പറ്റില്ല എന്നായിരുന്നു പറഞ്ഞത്. ഇങ്ങനെ ഒരു സബ്ജക്ടിന് മമ്മൂക്ക ഓക്കെ പറഞ്ഞിട്ടാണ് ഇവരൊക്കെ ഉണ്ടായത്. സമ്മതിക്കണം മമ്മൂക്കയെ. അദ്ദേഹം ഇപ്പോൾ ഭയങ്കര വെറൈറ്റിയല്ലേ ചെയ്യുന്നത്. ഇത്തരം വ്യത്യസ്ത കഥാപാത്രങ്ങൾ തെരഞ്ഞെടുക്കാനുള്ള മനസിനെ സമ്മതിക്കണം. അതാണ് യഥാർത്ഥ ആർട്ടിസ്റ്റ്- ഹരിശ്രീ അശോകൻ കൂട്ടിച്ചേർത്തു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എസ്‌ഐടി ചോദ്യം ചെയ്തതുകൊണ്ട് ഒരാളെ മാറ്റി നിര്‍ത്താനാകുമോ?, സ്ഥലംമാറ്റ ഉത്തരവ് പുനഃപരിശോധിക്കും, 20 എണ്ണത്തില്‍ ഭേദഗതി: കെ ജയകുമാര്‍

രജിസ്റ്റര്‍ ചെയ്യാത്ത വില്‍പ്പത്രത്തിന് സാധുതയുണ്ടോ? അറിയാം വിശദമായി

റിസർച്ച് ഓഫീസർ മുതൽ ഡ്രൈവർ വരെ; ആയുഷ് മന്ത്രാലയത്തിൽ അവസരം

ഇറാനില്‍ ഇന്ത്യന്‍ നാവികർ കൊല്ലപ്പെട്ട് ദിവസങ്ങൾക്കുള്ളിൽ മോദി- ട്രംപ് കൂടിക്കാഴ്ച; ആഗോള സുരക്ഷ ചര്‍ച്ചയ്ക്ക്

വീണ്ടും കുതിച്ച് ഓഹരി വിപണി, സെന്‍സെക്‌സ് 500 പോയിന്റ് മുന്നേറി; എണ്ണവില കുറഞ്ഞു

SCROLL FOR NEXT