Harisree Ashokan, Ee Parakkum Thalika വിഡിയോ സ്ക്രീൻഷോട്ട്
Entertainment

'ആയിരത്തിന് മുകളിൽ മുട്ട പൊട്ടിയിട്ടുണ്ട്, രണ്ട് മൂന്ന് ദിവസം കൊണ്ടാണ് ഷൂട്ട് ചെയ്തത്'; 'പറക്കും തളിക'യിലെ ആ രം​ഗത്തെക്കുറിച്ച് നടൻ

അത് ആ യൂണിറ്റുകാർ താമസിക്കുന്ന ഒരു വീടായിരുന്നു.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Hima Prakash

മലയാളികൾ റിപ്പീറ്റടിച്ച് കണ്ട് ചിരിക്കുന്ന സിനിമയാണ് 'ഈ പറക്കും തളിക'. താഹ സംവിധാനം ചെയ്ത ചിത്രം 2001 ലാണ് റിലീസ് ചെയ്തത്. ഉണ്ണികൃഷ്ണനായി ദിലീപ് എത്തിയപ്പോൾ സുന്ദരൻ എന്ന കഥാപാത്രമായാണ് ചിത്രത്തിൽ ഹരിശ്രീ അശോകനെത്തിയത്. ഉണ്ണിയുടെയും സുന്ദരന്റെയും കോമഡി രം​ഗമൊക്കെ കണ്ട് ഇപ്പോഴും എല്ലാവരും പൊട്ടിച്ചിരിക്കാറുണ്ട്.

കൊച്ചിൻ ഹനീഫയുടെ വീടിന്റെ മതിൽ ചാടി, വീടിനുള്ളിൽ കയറിയുള്ള ഉണ്ണിയുടെയും സുന്ദരന്റെയും അടി ശരിക്കുമൊരു സ്ട്രെസ് ബസ്റ്റർ തന്നെയാണ്. ഇപ്പോഴിതാ ഈ രം​ഗത്തെക്കുറിച്ച് ഹരിശ്രീ അശോകൻ പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധേയമാകുന്നത്. ആയിരത്തിന് മുകളിൽ മുട്ട ആ രം​ഗം ചിത്രീകരിച്ചപ്പോൾ പൊട്ടിയെന്ന് അശോകൻ ഓർത്തെടുത്തു. ക്ലബ്ബ് എഫ്എമ്മിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

"അത് ആ യൂണിറ്റുകാർ താമസിക്കുന്ന ഒരു വീടായിരുന്നു. അവർക്ക് പിന്നെ ഒരു നാലഞ്ച് ദിവസത്തേക്ക് അവിടെ താമസിക്കാനേ പറ്റിയില്ല. കാരണം അവിടെ ക്ലീൻ ചെയ്ത് തുടച്ചിട്ടും അവിടെ ഭയങ്കര മണം ആയിരുന്നു. എന്നിട്ട് അവർ വേറെ എവിടെയോ ആണ് പോയി കിടന്നത്, പാവങ്ങൾ. വലിയൊരു വീടാ.

എനിക്ക് തോന്നുന്നു ഒരു ആയിരത്തിന് മുകളിൽ മുട്ട അന്ന് പൊട്ടിയിട്ടുണ്ട്. ഷോട്ട് റെഡിയാകണ്ടേ. എറിഞ്ഞ ആ ഷോട്ട് റെഡി ആയെങ്കിൽ അല്ലേ ഉള്ളൂ. നമുക്ക് കാണുമ്പോൾ തോന്നില്ല അത്. പടം കണ്ടാൽ തന്നെ അറിയാലോ എത്രയോ മുട്ടകളാണ് അതിൽ എറിഞ്ഞിരിക്കുന്നത് എന്ന്. രണ്ട് മൂന്ന് ദിവസം കൊണ്ടാണ് അത് ഷൂട്ട് ചെയ്തത്.

കാരണം അത് പുറത്തുനിന്ന് വന്ന് മതിൽ ചാടി കയറി, അകത്ത് കയറി അതിനുള്ളിൽ കുറേ ആക്ടിവിറ്റികളുണ്ട്. അതുകഴിഞ്ഞ് അതിന്റെ കിച്ചണിൽ ചെന്ന് എറിഞ്ഞ് പടി കയറി വന്ന് കുറേ കഴിഞ്ഞിട്ടാണ് ആ അടി വരുന്നത്. ദിലീപിന്റെ കൂടെയും മണിയുടെ കൂടെയുമൊക്കെ ചെയ്യുന്ന പടങ്ങൾ ഒരു പിക്കിനിക് പോലെയാണ്". - ഹരിശ്രീ അശോകൻ പറഞ്ഞു.

Harisree Ashokan talks about Ee Parakkum Thalika movie comedy scene.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ജിഎൻഎ കരാറിലെ നഷ്ടം സംബന്ധിച്ച റിപ്പോ‍ർട്ടുകൾ ആരാണ് മുക്കിയത്?, രാജമാണിക്യത്തിന്‍റെ കുറിപ്പുകൾ പുറത്തു വിടുമോ?; മുഖ്യമന്ത്രിയോട് ചോദ്യങ്ങളുമായി ഇലക്ട്രിസിറ്റി എംപ്ലോയീസ് ഫെഡറേഷൻ

വിദ്യാര്‍ഥികളുടെ ഹർജി: സുപ്രീംകോടതിയിൽ തടസ ഹർജി നൽകി കാലടി സർവകലാശാല

'വോട്ടു ചെയ്യേണ്ടത് പാര്‍ട്ടിക്ക്, ജാതിക്കോ മതത്തിനോ അല്ല'; എസ് സി-എസ് ടി സംവരണ മണ്ഡലങ്ങളില്‍ റൊട്ടേഷന്‍ നിര്‍ബന്ധിക്കാനാകില്ല: സുപ്രീംകോടതി

മന്ത്രിമാരായ കെ എ തുളസി, ബിന്ദു കൃഷ്ണ എന്നിവരെ ഉള്‍പ്പെടുത്തി; സംസ്ഥാന ആസൂത്രണ ബോര്‍ഡ് പുനഃസംഘടിപ്പിച്ചു

അടൂർ സ്റ്റേഷൻ ആക്രമണക്കേസ്; ശ്രീനാദേവി കുഞ്ഞമ്മയും പ്രതിപ്പട്ടികയിൽ, അറസ്റ്റ് ഉടൻ ?